കോഹ്ലി ഏകദിനത്തിലും നാലാം നമ്പറിൽ തന്നെ തുടരണമെന്ന് ദാദ

ഇന്ത്യൻ ക്യാപ്റ്റൻ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും നാലാം നമ്പറിൽ തന്നെ തുടരണമെന്ന് മുൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലി. നാളെയാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ആറു താരങ്ങളെയാണ് ഇന്ത്യ ഏകദിനത്തിൽ നാലാം നമ്പറിൽ പരീക്ഷിച്ചത്. എന്നാൽ ആർക്കും സ്ഥിരതയാർന്ന പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റിട്വന്റി പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. മൂന്നു മത്സരങ്ങളിലും കോഹ്ലി നാലാം നമ്പറിലാണ് ഇറങ്ങിയത്. മൂന്നാം നമ്പറിൽ ലോകേഷ് രാഹുലാണ് […]

Continue Reading

മറ്റൊരു ബാറ്റിംഗ് റെക്കോർഡിന് കണ്ണുവച്ച് കോഹ്ലി ഇന്ന് അയർലണ്ടിനെതിരെ ഇറങ്ങും

അയർലണ്ടിനെതിരായ ആദ്യ ട്വന്റിട്വന്റി മത്സരത്തിൽ നായകൻ കോഹ്ലി ലക്ഷ്യമിടുന്ന മറ്റൊരു ബാറ്റിംഗ് റെക്കോർഡ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച റൺവേട്ടക്കാരിലൊരാളായി കുതിക്കുന്ന കോഹ്ലി ഇതിനകം ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിക്കഴിഞ്ഞു. ട്വന്റിട്വന്റിയിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടുകയെന്ന റെക്കോർഡു കുറിക്കാൻ കോഹ്ലിക്ക് ഇനി വെറും 17 റൺസ് മാത്രം മതി. ഇന്ത്യൻ നായകൻ കോഹ്ലി 57 ട്വന്റിട്വന്റി മത്സരങ്ങളിൽ നിന്ന് 1983 റൺസ് ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. അതേസമയം കുട്ടിക്രിക്കറ്റിലെ ഉയർന്ന റൺവേട്ടക്കാരിൽ നാലാമനാണ് കോഹ്ലി. ന്യൂസിലാന്റ് […]

Continue Reading

ഇന്ത്യാക്കാരോട് കളിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി

ഈയിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് ഇന്ത്യയിലെ മൂന്നിൽ രണ്ടു പേരും കായികമായി അധ്വാനിക്കാത്തവരാണ് എന്നാണ് പറയുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘പ്യൂമ’യുടെ പഠനവിഭാഗത്തിന്റെ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു ഫലം പുറത്തുവന്നത്. ശാരീരികാധ്വാനം ഇന്ത്യാക്കാരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മികച്ച അത്ലറ്റ് കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ ഇന്ത്യാക്കാരോടും പുറത്തിറങ്ങി ഏതെങ്കിലും കായിക ഇനങ്ങളിൽ കളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇത് ശാരീരികമായ […]

Continue Reading

പോളി ഉമ്രിഗർ ട്രോഫി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്; സമൃതി മന്ദാനക്കും ഹർമൻപ്രീത് കൌറിനും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള അവാർഡുകൾ

മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന് ബി.സി.സി.ഐ നൽകുന്ന പോളി ഉമ്രിഗർ അവാർഡിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അർഹനായി. കഴിഞ്ഞ രണ്ട് സീസണുകളിൽ (2016-17, 2017-18) അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കോഹ്ലിയെ അവാർഡിന് അർഹനാക്കിയത്. ഈ മാസം 12 ന് ബംഗളൂരുവിൽ നടക്കുന്ന ചടങ്ങിൽ താരത്തിന് അവാർഡ് സമ്മാനിക്കും. അതേസമയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ സ്മൃതി മന്ദാനക്കും ഹർമൻപ്രീത് കൌറിനും അവാർഡുകൾ ലഭിച്ചു. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ഇരുവരും […]

Continue Reading

“കേൾക്കണം ഛേത്രിയുടെ വാക്കുകളെ”; ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് രണ്ട് കായിക ഇനത്തിലുള്ള ഇന്ത്യയുടെ ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാരുടെ വീഡിയോകളാണ്. ആദ്യത്തേത് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടേതാണ്. രണ്ടാമത്തേത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടേതും. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ചൈനീസ് തായിപേയിക്കെതിരെ 5-0 ന്റെ തകർപ്പൻ ജയം നേടിയ ശേഷം തന്റെ ട്വിറ്റർ അക്കൌണ്ട് വഴി ഇന്ത്യൻ ഫുട്ബോൾ നായകൻ പുറത്തുവിട്ട വീഡിയോയാണ് കായികപ്രേമികളുടെ കരളലിയിച്ചത്. “നിങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിനെ ശകാരിക്കുകയോ കളിയാക്കുകയോ എന്തു […]

Continue Reading

ഡിവില്ലിയേഴ്സിന് വികാരനിർഭരമായ വാക്കുകളിൽ ആശംസ നേർന്ന് കോഹ്ലി

ലോകത്തെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് ചോദിച്ചാൽ സമീപകാലം വരെ പെട്ടെന്ന് പറയുന്ന ഉത്തരങ്ങൾ ഡിവില്ലിയേഴ്സും വിരാട് കോഹ്ലിയും എന്നായിരിക്കും. എന്നാൽ ആദ്യത്തെ ആ പേരുകാരൻ ഇന്ന് ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നു. ഒന്നാം സ്ഥാനക്കാരൻ വിടപറയുമ്പോൾ അതിലേറ്റവും ദുഃഖിക്കുന്നത് രണ്ടാമനായ വിരാട് കോഹ്ലി തന്നെയാണ്. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഡിവില്ലിയേഴ്സിനെ ‘സഹോരൻ’ എന്ന് അഭിസംബോധന ചെയ്ത കോഹ്ലി ട്വിറ്ററിലൂടെയാണ് വികാരനിർഭരമായ വാക്കുകളിൽ വിടചൊല്ലിയത്. “എന്റെ സഹോദരന് എല്ലാറ്റിനും വിജയാശംസകൾ. […]

Continue Reading

ഇ.എസ്.പി.എൻ 100 ജനപ്രിയ കായികതാരങ്ങളുടെ പട്ടികയിൽ റൊണാൾഡോയും മെസിയും ആദ്യ സ്ഥാനങ്ങളിൽ; കോഹ്ലിയും ധോണിയും ഇടംനേടി

പ്രമുഖ സ്പോർട്സ് ടെലക്കാസ്റ്റിംഗ് ചാനലായ ഇ.എസ്.പി.എൻ തിരഞ്ഞെടുത്ത ലോകത്തെ അതിപ്രശസ്തരായ 100 പേരുടെ ലിസ്റ്റിൽ റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. ലയണൽ മെസി റൊണാൾഡോക്ക് പിന്നിൽ മൂന്നാമതാണ്. പട്ടികയിൽ ആകെ പത്ത് ക്രിക്കറ്റ് താരങ്ങൾ മാത്രമാണുള്ളത്. അതിൽ ഒൻപത് പേരും ഇന്ത്യൻ താരങ്ങളാണ്! ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലിയും, മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയും പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്. എ ബി ഡിവില്ലിയേഴ്സ് മാത്രമാണ് ഇന്ത്യാക്കാരനല്ലാത്ത ഏക ക്രിക്കറ്റ് താരം. […]

Continue Reading

ബംഗളൂരു ബൌളർമാരുടെ തീതുപ്പുന്ന പന്തുകൾക്കു മുമ്പിൽ തകർന്നു തരിപ്പണമായി കിങ്സ് ഇലവൻ; 10 വിക്കറ്റ് ജയം

ബംഗളൂരു ബൌളർമാരുടെ തീതുപ്പുന്ന പന്തുകൾക്കു മുമ്പിൽ മുട്ടുകുത്തി കിങ്സ് ഇലവൻ പഞ്ചാബിന്റെ വെടക്കെട്ട് താരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഉമേഷ് യാദവും കൂട്ടരും കിങ്സ് ഇലവനെ 15.1 ഓവറിൽ വെറും 88 റൺസിൽ തളച്ചിടുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗളൂരുവിനായി ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ കോഹ്ലിയും (48) പാർത്ഥിവ് പട്ടേലും (40) പുറത്താകാതെ വിജയലക്ഷ്യം നേടി. റോയൽ ചലഞ്ചേഴ്സിനായി ഉമേഷ് യാദവ് മൂന്നു വിക്കറ്റു നേടി. ഐ.പി.എല്ലിന്റെ ഈ സീസണിലെ വെടിക്കെട്ട് ഓപ്പണിംഗ് ജോഡിയായ ഗെയിൽ-രാഹുൽ സഖ്യത്തെ നിലയുറപ്പിച്ച […]

Continue Reading

ഡൽഹിയുടെ ചലഞ്ചിനെ അതിജീവിച്ച് ബംഗളൂരു; ജയമൊരുക്കിയത് കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ മികച്ച ബാറ്റിംഗ്

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സൂപ്പർസ്റ്റാറുകളായ ക്യാപ്റ്റൻ കോഹ്ലിയും ഡിവില്ലിയേഴ്സും ഫോമിലായ മത്സരത്തിൽ ഡൽഹിക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ബംഗളൂരു. കോഹ്ലി 70 റൺസെടുത്ത് പുറത്തായതോടെ ഡിവില്ലിയേഴ്സ് 72 റൺസെടുത്ത് വിജയം വരെ പോരാടി. ആദ്യം ബാറ്റു ചെയ്ത ആതിഥേയരായ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. ഒരു ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബംഗളൂരു ലക്ഷ്യം മറികടന്നു. ആദ്യം ബാറ്റു ചെയ്ത ഡൽഹിക്കു വേണ്ടി റിഷഭ് പന്ത് (61) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച […]

Continue Reading

അപ്ഗാനിസ്ഥാനെതിരായ പരമ്പര അനവസരത്തിലെന്ന് ദിലീപ് വെങ്സർക്കാർ

അഫ്ഗാനിസ്ഥാനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പര അനവസരത്തിലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും സെലക്ടറുമായിരുന്ന ദിലീപ് വെങ്സർക്കാർ. ഇന്ത്യൻ നായകൻ കോഹ്ലി അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ കളിക്കാതെ ഇംഗ്ലീഷ് കൌണ്ടിയിൽ സറേയ്ക്കു വേണ്ടി കളിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട തർക്കം നടക്കുന്ന വേളയിലാണ് മുൻ സെലക്ടറുടെ ഈ അഭിപ്രായം. ജൂലൈയിൽ വളരെ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സാഹചര്യത്തിലാണ് വെങ്സർക്കാർ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. “ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയാണെന്നറിയാം. എങ്കിലും ബി.സി.സി.ഐ […]

Continue Reading