യോ-യോ ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസൺ; വിമർശകർക്കുള്ള മറുപടി

യോ-യോ ടെസ്റ്റിൽ വിജയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ കായികക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്റ്റ് പാസ്സാകണമെന്ന് ബി.സി.സി.ഐ ചട്ടം കൊണ്ടുവന്നിരുന്നു. എന്നാൽ കഴിഞ്ഞ മാസം തുടക്കത്തിൽ സഞ്ജു ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ സെലക്ഷൻ കിട്ടി നിൽക്കുന്ന സമയത്താണ് താരം ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ സഞ്ജുവിന് ടീമിൽ നിന്നുള്ള സ്ഥാനം നഷ്ടമായി. പകരം ഇഷാൻ കിഷനെയാണ് മാനേജ്മെന്റ് ഉൾപ്പെടുത്തിയത്. ഒരു മാസത്തെ ഇടവേളക്കു […]

Continue Reading

രാജസ്ഥാൻ പുറത്ത്; കിരീടത്തിന് രണ്ട് ജയമകലെ കൊൽക്കത്ത

എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാനെ 25 റൺസിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ബൌളർമാരും താളം കണ്ടെത്തിയതോടെ ഒന്നു പൊരുതാൻ പോലുമാകാതെ രാജസ്ഥാൻ കീഴടങ്ങുകയായിരുന്നു. അവസാനഘട്ടത്തിൽ പ്ലേ ഓഫിലെത്തിയ രാജസ്ഥാൻ ശരാശരി പ്രകടനം മാത്രമാണ് നിർണായക മത്സരത്തിൽ കാഴ്ച്ചവച്ചത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന ദിനേഷ് കാർത്തിക്കിന്റെയും (52) ആന്ദ്രെ റസ്സലിന്റെയും (49) മികച്ച ബാറ്റിംഗ് പ്രകടനത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. […]

Continue Reading

പക്ഷേ കാർത്തിക്കിന് സംശയമുണ്ടായിരുന്നില്ല; സുനിൽ നരൈനെ അമ്പരപ്പിച്ച് ജൂനിയർ ധോണിയായി കൊൽക്കത്ത ക്യാപ്റ്റൻ

ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് സുനിൽ നരൈന്റെ പന്തിൽ സഞ്ജുസാംസണിനെതിരെ റിവ്യൂ ആവശ്യപ്പെട്ടത്. സുനിൽ നരൈന്റെ പന്തിൽ സഞ്ജു വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും ബൌളർ അപ്പീൽ ചെയ്തില്ല. എന്നാൽ വിക്കറ്റ് കീപ്പർ കൂടിയായ ദിനേഷ് കാർത്തിക്കിന് സംശയമൊന്നുമുണ്ടായിരുന്നില്ല. ബൌളർ സുനിൽ നരൈൻ വിട്ടുകളഞ്ഞ വിക്കറ്റിനു വേണ്ടിയാണ് കാർത്തിക്ക് അമ്പയറോട് റിവ്യൂ ആവശ്യപ്പെട്ടത്. കാർത്തിക്കിന് തെറ്റിയില്ല. ലെഗ് സൈഡിലേക്ക് ആഞ്ഞടിക്കാൻ ശ്രമിച്ച പന്ത് […]

Continue Reading

സിക്സർ സാംസൺ; വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുസാംസൺ; ഒന്നാം ഇന്നിങ്സിൽ രാജസ്ഥാന് കൂറ്റൻ സ്കോർ

ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാനു വേണ്ടി കളിയ്ക്കുന്ന മലയാളിതാരം സഞ്ജുസാംസണിന് അർദ്ധസെഞ്ചറി. അഞ്ച് കൂറ്റൻ സിക്സറിന്റെ സഹായത്തോടെ 34 പന്തിലാണ് സഞ്ജു അർദ്ധസെഞ്ച്വറി നേടിയത്. രാജസ്ഥാന്റെ ഇന്നിങ്സ് അവസാനിയ്ക്കുമ്പോൾ പുറത്താകാതെ 45 പന്തിൽ 92 റൺസെടുത്ത സാംസൺ 10 കൂറ്റൻ സിക്സറുകളും 2 ഫോറുകളുമാണ് രാജസ്ഥാനു വേണ്ടി അടിച്ചുകൂട്ടിയത്. ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്കോറാണ് ഈ മലയാളി താരത്തിന്റേത്. ലീഗിലെ ഉയർന്ന റൺവേട്ടക്കാരനും നിലവിൽ സഞ്ജു തന്നെ. സഞ്ജുവിന്റെ ഇന്നിങ്സിന്റെ കരുത്തിൽ രാജസ്ഥാൻ 20 […]

Continue Reading

ധവാനു മുന്നിൽ മുട്ടുമടക്കി രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് 9 വിക്കറ്റിന്റെ ജയം. 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഓപ്പണറായ ശിഖർ ധവാന്റെ ഉജ്ജ്വല പ്രകടനമാണ് ഹൈദരാബാദിന് അനായാസവിജയം സമ്മാനിച്ചത്. 57 പന്തിൽ 13 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് ശിഖർ ധവാൻ പുറത്താകാതെ 77 റൺസ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. രാജസ്ഥാൻ നിരയിൽ 41 പന്തിൽ 49 റൺസെടുത്ത് […]

Continue Reading

രഞ്ജി: ഹരിയാനയെ 208 ന് എറിഞ്ഞിട്ടു, തിരിച്ചടിച്ച് കേരളം

രണ്ടാം ദിനം ഹരിയാനയെ കേവലം 208 റൺസിന് പുറത്താക്കി. കേരളം 89 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ലാഹ്ലി: ഹരിയാനയിലെ ചൌധരി ബൻസിലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ആറാം റൌണ്ടിലെ മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിനത്തിൽ ഒൻപതിന് 207 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ചു. ഹൂഡയുടെ വിക്കറ്റെടുത്ത ബേസിൽ തമ്പി ഹരിയാന ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റെടുത്ത ഫാസ്റ്റ് ബൌളർ സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്. 18 ഓവറിൽ […]

Continue Reading