ക്രിക്കറ്റ് ബോർഡിന്റെ കയ്യബദ്ധം; ചിരിയടക്കാനാകാതെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മെല്ലെപ്പോക്കിന്റെ പേരിൽ നേരത്തെ ആരാധകരുടെ ട്രോളുകളാലും അതിനോടനുബന്ധിച്ചുള്ള വാർത്തകളിലും ധോണി ഇടംനേടിയിരുന്നു. ധോണി രാജിവക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ധോണിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്ക് രണ്ടു തവണ ലോകകിരീടം നേടിക്കൊടുത്ത മുൻ ക്യാപ്റ്റൻ കൂടിയായ ധോണി ഇനിയും ടീമിലുണ്ടാകുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതോടെ വിവാദങ്ങൾ താത്ക്കാലികമായി അവസാനിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ധോണി വീണ്ടും വാർത്തകളിൽ നിറയുകയാണ്. […]

Continue Reading

വിരമിക്കൽ പ്രഖ്യാപനത്തെ കുറിച്ച് ആലോചിക്കുകയാണോ ധോണി!

കുറച്ചുകാലത്തിനു ശേഷം വീണ്ടും ഇതാ ധോണിയുടെ വിരമിക്കൽ വാർത്തകൾ ചൂടുപിടിക്കുകായാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1 ന് നഷ്ടമായതിനു പിന്നാലെയാണ് ടീമിലെ സീനിയർ താരമായ ധോണി വിരമിക്കണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യമുയരുന്നത്. രണ്ടാം ഏകദിനത്തിലെ ധോണിയുടെ വളരെ പതിയയുള്ള ഇന്നിങ്സിനിടെ ഇന്ത്യൻ ആരാധകർ കൂവി പ്രതിഷേധിച്ചിരുന്നു. എന്നാൽ അതേ മത്സരത്തിൽ തന്നെയായിരുന്നു ഏകദിന ക്രിക്കറ്റിൽ ധോണി പതിനായിരം റൺസ് ക്ലബ്ബിസെത്തിയതും. പതിനായിരം കടക്കുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ് ധോണി. ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ […]

Continue Reading

ഇന്ത്യയെ തച്ചുടച്ച് റൂട്ടും മോർഗനും; 8 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി

ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗന്റെയും (88) ജോറൂട്ടിന്റെയും (100) അപരാജിത ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് ആധികാരികജയം സമ്മാനിച്ചത്. റൂട്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് പുറത്താകാതെ 186 റൺസ് കൂട്ടുകെട്ടുണ്ടാക്കി. വിജയത്തോടെ ഇംഗ്ലണ്ട് 2-1 ന് ഏകദിന പരമ്പര നേടി. സ്കോർ: ഇന്ത്യ 8 ന് 256; ഇംഗ്ലണ്ട് 2 ന് 260. 120 പന്തിൽ നിന്ന് പത്ത് ബൌണ്ടറികളുടെ സഹായത്തോടെയാണ് […]

Continue Reading

കണ്ണുതള്ളി അന്തംവിട്ട് ഇന്ത്യൻ ക്യാപ്റ്റൻ; റാഷിദിന്റെ പന്തിൽ ക്ലീൻ ബൌൾഡായി കോഹ്ലി

ഇംഗ്ലണ്ടിനെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ തന്റെ വിക്കറ്റ് നഷ്ടമായ നേരത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അന്തംവിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് ലീഡ്സ് ഗ്രൌണ്ടിൽ കണ്ടത്. ഇന്ത്യയുടെ ടോപ് സ്കോററായ ക്യാപ്റ്റൻ കോഹ്ലി ഇംഗ്ലീഷ് സ്പിന്നർ ആദിൽ റാഷിദിന്റെ പന്തിൽ ക്ലീൻ ബൌൾഡായപ്പോഴാണ് സംഭവം. 31-ാം ഓവറിൽ ഇടംകയ്യൻ ഓഫ് സ്പിന്നർ റാഷിദിന്റെ കുത്തിയുയർന്ന പന്ത് കോഹ്ലിയുടെ കുറ്റി തെറിപ്പിക്കുകയാണ്. സംഭവിച്ചത് വിസ്വസിക്കാനാകാതെ അത്ഭുതസ്തബ്ധനായി കോഹ്ലി സ്റ്റമ്പിനെയും പിച്ചിനെയും മാറിമാറി നോക്കി. റാഷിദിന്റെയും സഹതാരങ്ങളുടെയും ആഹ്ലാദം ആരംഭിച്ചതിനു ശേഷം മാത്രമാണ് […]

Continue Reading

അടിപതറി ഇന്ത്യൻ ബാറ്റ്സ്മാന്മാർ; പരമ്പര സ്വന്തമാക്കാൻ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം

നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 257 റൺസ് വിജയലക്ഷ്യം. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ക്യാപ്റ്റൻ കോഹ്ലിക്കല്ലാതെ മറ്റാർക്കും മികച്ച ഇന്നിങ്സുകൾ കളിക്കാൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യൻ സ്കോർ മുന്നൂറിന് താഴെയായത്. കോഹ്ലി 71 റൺസെടുത്ത് പുറത്തായി. ഈ മത്സരത്തിൽ വിജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് സെഞ്ച്വറികൾ നേടിയ ഹിറ്റ്മാൻ രോഹിത് ശർമയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. റണ്ണെടുക്കാൻ നന്നായി വിഷമിച്ച രോഹിത് 18 പന്തിൽ വെറും രണ്ട് റൺസെടുത്ത് പുറത്താകുകയായിരുന്നു. ധവാനും (44) കോഹ്ലിയും […]

Continue Reading

ഇന്ന് ഇന്ത്യ-അയർലണ്ട് ട്വന്റി-ട്വന്റി പോരാട്ടം; മത്സരം രാത്രി 8.30 ന്

ഇംഗ്ലണ്ട് പരമ്പരക്കു മുന്നോടിയായുള്ള ഇന്ത്യയുടെ അയർലണ്ട് പര്യടനം ഇന്ന് തുടങ്ങും. രണ്ട് ട്വന്റിട്വന്റി മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (ഇന്ത്യൻ സമയം) രാത്രി 8.30 ന് നടക്കും. അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിലെ ദ വില്ലേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ജൂലൈ മൂന്നിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ കോഹ്ലിയും ധോണിയുമടക്കം പ്രമുഖരെല്ലാം കളിക്കുന്നുണ്ട്. ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടുന്നതിനു മുന്നോടിയായുള്ള തയ്യാറെടുപ്പായിട്ടായിരിക്കും ടീം ഇന്ത്യ ഈ രണ്ടു മത്സരങ്ങളെയും കാണുക. അതേസമയം തങ്ങളുടെ […]

Continue Reading

പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കൂട്ടരും

സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പശ്ചിമബംഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് കോഹ്ലിയെ കുറിച്ചുള്ള പ്രബന്ധമെഴുതാനുള്ള ചോദ്യം വന്നത്. ഇന്ത്യൻ നായകനുള്ള ജനപ്രീതിയാണ് ഇത്തരമൊരു ചോദ്യം ചോദിയ്ക്കാനുള്ള കാരണം. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. രാജ്യത്തെ കുട്ടികളുടെയും യുവാക്കളുടെയും മോഡലായി മാറിയിരിയ്ക്കുകയാണ് ഇന്ത്യൻ താരം. കോഹ്ലി മാത്രമല്ല, മുമ്പും പല കായിക താരങ്ങൾ സ്കൂൾ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംനേടിയിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.   […]

Continue Reading

ചരിത്രം പിറക്കുമോ? കോഹ്ലി ഇരട്ട സെഞ്ചുറിയിലേക്ക്: ആദ്യദിനം ഇന്ത്യ 4 വിക്കറ്റിന് 371

ഇരട്ട സെഞ്ചുറി നേടാനായാൽ തകരുന്നത് സാക്ഷാൽ ബ്രയാൻ ലാറയുടെ റെക്കോർഡ്; ഡൽഹി ടെസ്റ്റിന്റെ ആദ്യദിനം അടക്കിവാണ് ഇന്ത്യ; ഓപ്പണർ മുരളി വിജയ്ക്കും ക്യാപ്റ്റൻ കോഹ്ലിയ്ക്കും തകർപ്പൻ സെഞ്ചുറി; ഇന്ത്യ 371 ന് നാല് വിക്കറ്റെന്ന നിലയിൽ; കോഹ്ലി പുറത്താകാതെ 156 ഡൽഹി: ഫിറോസ്ഷാ കോട്ല ഗ്രൌണ്ടിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലും ആധിപത്യം തുടരുന്നു. ആദ്യ ടെസ്റ്റ് സമനിലയിലായെങ്ങിലും രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ടീം ഇന്ത്യ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഡൽഹിയിലേത്. […]

Continue Reading

കോഹ്ലിയും ധോണിയും ഉയർത്തിയ പ്രതിഫലത്തർക്കം: സത്യമെന്ത്?

ഈ വർഷാദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബി.സി.സി.ഐ ഉയർത്തിയത്. എന്നാൽ വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്ന തങ്ങൾക്ക് ഈ തുക മതിയാകില്ലെന്നും, ബി.സി.സി.ഐയുടെ നേടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കിന് തങ്ങളും അർഹരാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും പറഞ്ഞിരുന്നു കോടികൾ ഒഴുകുന്ന കളിയാണ് ക്രിക്കറ്റ്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ നടക്കുന്ന മത്സരങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഒന്നാമത്തെ കായിക ഇനം ഏതാണെന്ന് പരിശോധിച്ചാൽ, ഏതൊരു കടുത്ത ഫുട്ബോൾ ആരാധകനു […]

Continue Reading

കോഹ്ലിയ്ക്കും തുടർച്ചയായ രണ്ടാം സെഞ്ചുറി: ട്രിപ്പിൾ സെഞ്ചുറിയുമായി ഇന്ത്യ കുതിയ്ക്കുന്നു

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം മുരളി വിജയ്ക്കും പൂജാരയ്ക്കും പിന്നാലെ നായകൻ കോഹ്ലിക്കും അതിവേഗ സെഞ്ചുറി നാഗ്പൂർ: ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് തകർച്ചയുടെ ക്ഷീണം തീർത്ത് ടീം ഇന്ത്യ. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ തന്നെ സിംഹളവീര്യത്തെ 205 റൺസിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിനമാകുമ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരുടെ സെഞ്ചുറി കരുത്തിൽ കുതിയ്ക്കുന്നു. ഏറ്റവും അവസാനം മൂന്നാം ദിനമായ ഇന്ന് നായകൻ വിരാട് കോഹ്ലിയും സെഞ്ചുറി ക്ലബിൽ ചേർന്നു. ലഞ്ചിന് പിരിയുമ്പോൾ 3 വിക്കറ്റിന് 404 […]

Continue Reading