ഏകദിന മത്സരവേദി കാര്യവട്ടത്തു നിന്നും കൊച്ചിയിലേക്ക് മാറ്റാൻ കെ.സി.എ; എതിർപ്പുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ

ഈ വർഷം അവസാനം നവംബർ മാസത്തിൽ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിന്റെ വേദി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റാൻ കേരള ക്രിക്കറ്റ് കൺട്രോൾ ബോർഡ്. എന്നാൽ ഇതിനെതിരെ എതിർപ്പുമായി എത്തിയിരിക്കുകയാണ് ഐ.എസ്.എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ. #SaveKochiTurf എന്ന ഹാഷ് ടാഗുമായാണ് ഇയാൻ ഹ്യൂം സി.കെ.വിനീത് ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരങ്ങളുടെ വരവ്. ഈ വർഷം ഒക്ടോബറിൽ തന്നെ തുടങ്ങുന്ന അടുത്ത ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൌണ്ടാണ് കൊച്ചിയിലെ ജവഹർലാൽ […]

Continue Reading

മലപ്പുറത്തിന്റെ അഭിമാനം സക്കീർ മുണ്ടമ്പ്ര ഇനി ബ്ലാസ്റ്റേഴ്സ് കൂടാരത്തിലേക്ക്

മുംബൈ സിറ്റിയുടെ കരുത്തുറ്റ മിഡ്ഫീൽഡർ മലപ്പുറത്തുകാരൻ സക്കീർ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ പന്തുതട്ടും ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയുടെ വിശ്വസ്തനായ മിഡ്ഫീൽഡറായിരുന്ന മലപ്പുറത്തെ അരീക്കോട് മുണ്ടമ്പ്ര സ്വദേശി സക്കീർ ഇനി കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി പന്തുതട്ടും. മുംബൈ കോച്ച് അലക്സാന്ദ്ര ഗുമാരസ് നിശ്ചയിച്ച ലിസ്റ്റിൽ നിന്നും സക്കീറിനെ ഒഴിവാക്കിയതാണ് ടീമിൽ നിന്നും വിടാനുള്ള കാരണമെന്നാണ് സൂചന. കഴിഞ്ഞ രണ്ടു സീസണിൽ ചെന്നൈ എഫ്.സിയ്ക്കു വേണ്ടിയായിരുന്നു സക്കീർ കളിച്ചത്. രണ്ടു സീസണിലും മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് സക്കീറിനെ […]

Continue Reading

ISL: ആദ്യ പോരാട്ടം സമനിലയിൽ കലാശിച്ചു

കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഐ.എസ്.എല്ലിലെ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു കൊച്ചി: മുൻ വർഷത്തേക്കാൾ ഇരട്ടി ആവേശത്തോടെയാണ് ഇത്തവണത്തെ ഐ.എസ്.എല്ലിനെ ആരാധകർ വരവേറ്റത്. ആരാധകരുടെ ആവേശത്തിനും പിന്തുണയ്ക്കും പേരുകേട്ട കൊച്ചിയിൽ തങ്ങളുടെ ടീം ജയിച്ചു കയറുമെന്നു തന്നെയായിരുന്നു റെനെ മ്യൂലെൻസ്റ്റീൻ കരുതിയിരുന്നത്. ആരാധകരുടെ പിന്തുണ എത്ര തന്നെ കിട്ടിയാലും ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽ തോൽപിക്കുമെന്ന് കൊൽക്കത്തയും ഉറപ്പിച്ചിരുന്നു. എന്നാൽ, കളിയ്ക്കു മുമ്പുള്ള അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇരു ടീമുകളും കാണികൾക്ക് ഉജ്ജ്വലമായ ഫുട്ബോൾ വിരുന്നാണ് സമ്മാനിച്ചത്. […]

Continue Reading

അവസാന മണിക്കൂറിൽ ആവേശം തീർത്ത് മഞ്ഞപ്പട..!

ഇന്ത്യൻ സൂപ്പർ ലീഗ് 2017 ന്റെ ആദ്യ മത്സരം രാത്രി 8 മണിക്ക് കൊച്ചിയിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനു മുന്നോടിയായി ആവേശം തീർത്ത് പേരുകേട്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കളി നടക്കുന്ന കൊച്ചിയിലെ കലൂർ ജവഹർലാൽ സ്റ്റേഡിയത്തിലേക്ക് ഇന്ന് രാവിലെ മുതൽ മഞ്ഞപ്പടയുടെ ഒഴുക്കാണ്. ഇത്തവണ കളി നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ആവേശം തീർക്കാൻ പുതിയ മരുന്നുമായാണ് മഞ്ഞപ്പടയെത്തുന്നത്. ‘വീ ആർ കേരള’ എന്ന് ഉച്ചത്തിൽ പാടിയും, ഗാലറിയിൽ മെക്സിക്കൻ തിരമാല തീർത്ത് മത്സരം ഉത്സവമാക്കാനൊരുങ്ങി […]

Continue Reading