കോഹ്ലി കൌണ്ടിയിൽ കളിയ്ക്കണമെന്ന് കപിൽ ദേവ്

ഈ വർഷം വരാനിരിയ്ക്കുന്ന ഇംഗ്ലീഷ് പരമ്പരയ്ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും സംഘവും ഒരു ദശകത്തിനു ശേഷം ഇംഗ്ലീഷ് മണ്ണിൽ കിരീടമുയർത്താൻ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കോഹ്ലിയ്ക്ക് ഇതിഹാസ താരം സാക്ഷാൽ കപിൽ ദേവിന്റെ മുന്നറിയിപ്പ്. “മികച്ച ബൌൺസുള്ള പിച്ചാണ് ഇംഗ്ലണ്ടിലേത്. അതിനാൽ കോഹ്ലിയ്ക് ഒരുപാട് പണപ്പെടേണ്ടി വരും. അലൻ ബോർഡർ, വിവിയൻ റിച്ചാർഡ്സ്, സുനിൽ ഗവാസ്കർ എന്നിവർ ഏതു രാജ്യത്തും, ഏതു സാഹചര്യത്തിലും റൺസ് നേടാൻ കഴിവുള്ളവരായിരുന്നു. ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ […]

Continue Reading

നിങ്ങൾ സ്റ്റീവോയെ കുറിച്ചു് പറയുന്ന പോലെ കോഹ്ലിയെ കുറിച്ച് പറയാത്തതെന്ത്?! ഇതിഹാസ ഓൾറൌണ്ടർ ബേദി

“നിങ്ങൾ സ്റ്റീവോയെക്കുറിച്ചും മൈക്കേൽ ബ്രിയർലിയെ കുറിച്ചും ഒരുപാടു സംസാരിക്കും. കാരണം, അവരൊക്കെയും ക്രിക്കറ്റിലെ വെറും കളിക്കാർ മാത്രമായിരുന്നില്ല, ചിന്തകർ കൂടിയായിരുന്നു.” ക്രിക്കറ്റ് ലോകത്തെ അതികായനാണ് ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ ആ താരത്തിന് ഇനിയുമേറെ തെളിയിക്കാനുണ്ടെന്ന അഭിപ്രായമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൌണ്ടറായ ബിഷൻ സിങ് ബേദിയ്ക്കുള്ളത്. “എനിയ്ക്ക് കോഹ്ലിയെ ഒരുപാട് ഇഷ്ടമാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയിൽ അതിവിദഗ്ധമായാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. കോഹ്ലിയുടെ ക്രിക്കറ്റിനോടുള്ള വളരെ വൈകാരികമായ അടുപ്പം ഏവരെയും ആവേശം കൊള്ളിയ്ക്കുന്നതാണ്”- മുൻതാരം […]

Continue Reading

കോഹ്ലിയും ധോണിയും ഉയർത്തിയ പ്രതിഫലത്തർക്കം: സത്യമെന്ത്?

ഈ വർഷാദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബി.സി.സി.ഐ ഉയർത്തിയത്. എന്നാൽ വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്ന തങ്ങൾക്ക് ഈ തുക മതിയാകില്ലെന്നും, ബി.സി.സി.ഐയുടെ നേടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കിന് തങ്ങളും അർഹരാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും പറഞ്ഞിരുന്നു കോടികൾ ഒഴുകുന്ന കളിയാണ് ക്രിക്കറ്റ്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ നടക്കുന്ന മത്സരങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഒന്നാമത്തെ കായിക ഇനം ഏതാണെന്ന് പരിശോധിച്ചാൽ, ഏതൊരു കടുത്ത ഫുട്ബോൾ ആരാധകനു […]

Continue Reading

രണ്ടാംദിനത്തിലും രക്ഷയില്ലാതെ ഇന്ത്യ

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാംദിനവും രക്ഷയില്ലാതെ ഇന്ത്യ. കളിമുടക്കി മഴ ആദ്യ ദിനത്തിൽ ലങ്കയുടെ യുവ പേസർ സുരങ്ക ലക്മൽ തുടങ്ങിവെച്ച ആക്രമണത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റ്സ്മാന്മാർ പരുങ്ങുന്ന കാഴ്ച്ചയാണ് രണ്ടാം ദിനവും കാണാനായത്. സിംഹഭാഗവും മഴ തടസ്സപ്പെടുത്തിയ കളിയിൽ 32.5 ഓവറിൽ 5ന് 74 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ. 102 പന്തിൽ 9 ബൌണ്ടറികളുടെ സഹായത്തോടെ 47 റൺസെടുത്ത ചേതേശ്വർ പൂജാരയും, 22 പന്തിൽ 6 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ […]

Continue Reading