ക്രിക്കറ്റ് ബോർഡിന്റെ കയ്യബദ്ധം; ചിരിയടക്കാനാകാതെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മെല്ലെപ്പോക്കിന്റെ പേരിൽ നേരത്തെ ആരാധകരുടെ ട്രോളുകളാലും അതിനോടനുബന്ധിച്ചുള്ള വാർത്തകളിലും ധോണി ഇടംനേടിയിരുന്നു. ധോണി രാജിവക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ധോണിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്ക് രണ്ടു തവണ ലോകകിരീടം നേടിക്കൊടുത്ത മുൻ ക്യാപ്റ്റൻ കൂടിയായ ധോണി ഇനിയും ടീമിലുണ്ടാകുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതോടെ വിവാദങ്ങൾ താത്ക്കാലികമായി അവസാനിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ധോണി വീണ്ടും വാർത്തകളിൽ നിറയുകയാണ്. […]

Continue Reading

വനിതാ ക്രിക്കറ്റ് താരങ്ങളും ഐ.പി.എല്ലിൽ കളിക്കാനൊരുങ്ങുന്നു; പുതിയ ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമിടാൻ ബി.സി.സി.ഐ

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉൾക്കൊള്ളിച്ച് പുതിയൊരു ആഭ്യന്തര ലീഗ് തുടങ്ങാൻ ബി.സി.സി.ഐയുടെ ആലോചന. ഇന്ത്യൻ പ്രീമിയർലീഗ് എന്നു തന്നെയാകും ഇതിനും പേരിടുക. അടുത്ത മൂന്ന് വർഷത്തിലേക്ക് ലീഗ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭരണസമിതി തലവനായ വിനോദ് റായിയാണ് ഇക്കാര്യം അറിയിച്ചത്. ലീഗിന്റെ ആലോചനയുടെ തുടക്കമെന്നോണം അടുത്തയാഴ്ച്ച അന്താരാഷ്ട്ര വനിതാ താരങ്ങളെ അണിനിരത്തി ഒരു പ്രദർശനമത്സരം ബി.സി.സി.ഐ സംഘടിപ്പിക്കുന്നുണ്ട്. ഐ.പി.എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരത്തിനു മുന്നോടിയായാണ് വാംഖഡെ സ്റ്റേഡിയത്തിൽ കളി നടക്കുക. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് […]

Continue Reading

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ കളിയ്ക്കണമെന്ന് കോഹ്ലിയോട് ബി.സി.സി.ഐ

പുതുതായി ടെസ്റ്റ് ക്രിക്കറ്റ് പദവി സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്റെ പ്രഥമ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്കെതിരെ അടുത്ത മാസം നടക്കും. എന്നാൽ ഇന്ത്യയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ആ സമയത്ത് ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റായ കൊണ്ടിയിൽ കളിയ്ക്കാനായിരുന്നു കോഹ്ലിയുടെ പദ്ധതി. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യൻ പരമ്പരയ്ക്കു മുന്നോടിയായി അവിടുത്തെ സാഹചര്യം മനസ്സിലാക്കാനാണ് കോഹ്ലി കൌണ്ടിയിൽ കളിക്കാൻ പോകുന്നത്. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ കോഹ്ലി നിർബന്ധമായും കളിക്കണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് […]

Continue Reading

സ്മൃതി മന്ദാനയെയും ശിഖർ ധവാനെയും ‘അർജുന’ അവാർഡിന് ശുപാർശ ചെയ്ത് ബി.സി.സി.ഐ

ഈ വർഷത്തെ ഇന്ത്യയിലെ മികച്ച കായികതാരത്തിനു നൽകുന്ന അർജുന അവാർഡിന് രണ്ട് താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശുപാർശ ചെയ്തതായി ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൌധരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിലെ രണ്ട് ഓപ്പണർമാരെയാണ് അർജുനയ്ക്ക് ശുപാർശ ചെയ്തത്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാനും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഓപ്പണർ സ്മൃതി മന്ദാനയുമാണ് ശുപാർശ ചെയ്യപ്പെട്ട രണ്ട് താരങ്ങൾ. നിലവിൽ ഐ.പി.എൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണറായി […]

Continue Reading

2019 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തിയ്യതി പ്രഖ്യാപിച്ച് ബി.സി.സി.ഐ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം സീസണിലെ മത്സരങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് അടുത്ത വർഷത്തെ ഐ.പി.എല്ലിന്റെയും തിയ്യതി പ്രഖ്യാപിച്ചത്. 2019 മാർച്ച് 29 മുതൽ മെയ് 19 വരെയാണ് അടുത്ത ഐ.പി.എൽ മത്സരങ്ങൾ നടക്കുകയെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്. സാധാരണ നടത്താറുള്ളതിനെക്കാളും കുറച്ച് നേരത്തെയാണ് അടുത്ത സീസൺ ആരംഭിക്കുന്നത്. അടുത്ത വർഷം മെയ് 19 ന് ആരംഭിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിനെ ബാധിക്കാതിരിക്കാനാണ് ഈ തീരുമാനം. ലോകകപ്പിനു മുന്നോടിയായുള്ള പരിശീലനങ്ങൾക്കും ക്യാമ്പുകൾക്കും യാത്രകൾക്കുമായാണ് ഐ.പി.എൽ നേരത്തെ തുടങ്ങി […]

Continue Reading

ചാമ്പ്യൻസ് ട്രോഫി ട്വന്റിട്വന്റി ഫോർമാറ്റിലാക്കാൻ ഐ.സി.സി; മുഖംതിരിച്ച് ബി.സി.സി.ഐ

2021 ൽ ഇന്ത്യയിൽ നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ട്വന്റിട്വന്റി ഫോർമാറ്റിലാക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിലിന്റെ ആലോചന. എന്നാൽ ഈ തീരുമാനത്തിനെതിരെ മുഖം തിരിച്ചിരിയ്ക്കുകയാണ് ബി.സി.സി.ഐ. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ വിപണിമൂല്യം ഉയർത്താനാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. 2017 ൽ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ തന്നെ അന്നത്തെ ഐ.സി.സിയുടെ സി.ഇ.ഒ ഡേവിഡ് റിച്ചാർഡ്സൺ ടൂർണമെന്റിന്റെ ഭാവി സംബന്ധിച്ചുള്ള ആശങ്ക പങ്കുവച്ചിരുന്നു. ട്വന്റിട്വന്റി ക്രിക്കറ്റിന്റെയും മറ്റ് നിരവധി ടൂർണമെന്റുകളും കാരണം ഐ.സി.സി ടൂർണമെന്റുകളുടെ ഫിക്സ്ചർ തീരുമാനിയ്ക്കാനാകാത്ത നിലയാണുള്ളത്. ഇതിന് […]

Continue Reading

കൊമ്പൻമാർ തിരിഞ്ഞു കുത്തുന്നു; ബിസിസിഐ കൊച്ചി ടസ്കേഴ്സിന് 800 കോടി രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി ടസ്കേഴ്സ് അടുത്ത സീസണിൽ കളിയ്ക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ 2011 ലെ ഐ.പി.എല്ലിൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകളുമായി വന്ന ടീമായിരുന്നു കൊച്ചി ടസ്കേഴ്സ്. അഞ്ച് കമ്പനികളുടെ കൺസോർഷ്യമായ റെൻദെവ്യൂ സ്പോർട്സ് വേൾഡ്, കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ടസ്കേഴ്സിനെ കളത്തിലിറക്കിയത്. ശ്രീശാന്തടക്കം കേരളത്തിലെ മികച്ച കളിക്കാരും 2011 ലെ ലീഗിലെ ടീമിൽ അംഗങ്ങളായിരുന്നു. എന്നാൽ ആദ്യ സീസണിൽ 14 മത്സരങ്ങളിൽ നിന്നും വെറും ആറു വിജയങ്ങൾ നേടാനായിരുന്നു […]

Continue Reading

വീഴ്ച്ചയിൽ പാഠം പഠിച്ച് ബി.സി.സി.ഐ

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിൽ ടീമിനേറ്റ് തിരിച്ചടി പരിഗണിച്ചാണ് നടപടി മുംബൈ: കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന-ട്വന്റിട്വന്റി പരമ്പരകളിൽ ടീം ഇന്ത്യയ്ക്ക് മിന്നുന്ന ജയം നേടാനായെങ്കിലും ടെസ്റ്റ് പരമ്പരയിലേറ്റ തിരിച്ചടിയിൽ നിന്ന് പാഠമുൾക്കൊൾക്കൊണ്ടിരിക്കുകയാണ് ക്രിക്കറ്റ് അധികാരികളായ ബി.സി.സി.ഐ. വിദേശ പര്യടനങ്ങളിൽ ആദ്യം ഗൌരവമേറിയ ടെസ്റ്റ് ക്രിക്കറ്റ് കളിയ്ക്കേണ്ടിവരുന്നത് ഏതൊരു ടീമിനും പ്രതിസന്ധിയുണ്ടാക്കുന്ന കാര്യമാണെന്ന് ബി.സി.സി.ഐ അധികൃതർ പറഞ്ഞു. ആ രാജ്യത്തെ കാലാവസ്ഥയും കളിയന്തരീക്ഷവും പൂർണമായി മനസ്സിലാക്കാനാവാതെ വരുമ്പോൾ മത്സരം ഏറെ ബുദ്ധിമുട്ടേറിയതാകുന്നു. ഇതാണ് ദക്ഷിണാഫ്രിക്കയിലും കണ്ടത്. പര്യടനത്തിലാദ്യം ടെസ്റ്റ് […]

Continue Reading

കോഹ്ലിയും ധോണിയും ഉയർത്തിയ പ്രതിഫലത്തർക്കം: സത്യമെന്ത്?

ഈ വർഷാദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബി.സി.സി.ഐ ഉയർത്തിയത്. എന്നാൽ വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്ന തങ്ങൾക്ക് ഈ തുക മതിയാകില്ലെന്നും, ബി.സി.സി.ഐയുടെ നേടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കിന് തങ്ങളും അർഹരാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും പറഞ്ഞിരുന്നു കോടികൾ ഒഴുകുന്ന കളിയാണ് ക്രിക്കറ്റ്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ നടക്കുന്ന മത്സരങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഒന്നാമത്തെ കായിക ഇനം ഏതാണെന്ന് പരിശോധിച്ചാൽ, ഏതൊരു കടുത്ത ഫുട്ബോൾ ആരാധകനു […]

Continue Reading