ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ റിഷഭ് പന്തും കരുൺ നായരും; ഭുവനേശ്വറും രോഹിതും പുറത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കർണാടകയുടെ മലയാളിതാരം കരുൺ നായരും റിഷഭ് പന്തും ടീമിൽ തിരിച്ചെത്തി. അയർലണ്ടിനെതിരായ ട്വന്റിട്വന്റി മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റു മുതൽ ടീമിലുണ്ടാകും. അതേസമയം ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പരിക്കേറ്റ മറ്റൊരു പേസറായ ഭുവന്വേശ്വർ കുമാറും ഏകദിന സ്പെഷ്യലിസ്റ്റ് രോഹിത് ശർമയും ടീമിൽ നിന്നു പുറത്തായി. ടെസ്റ്റിൽ അത്ര നല്ല റെക്കോർഡല്ല രോഹിതിനുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ വൃദ്ദിമാൻ സാഹ […]

Continue Reading

10000 ക്ലബ്ബിൽ കടന്ന് മഹേന്ദ്രസിങ് ധോണി; വിക്കറ്റ് കീപ്പറെന്ന നിലയിൽ അത്യപൂർവ്വ നേട്ടവും

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് സ്വന്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റുകീപ്പർ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 37 റൺസെടുത്തുകൊണ്ടാണ് ധോണി ഈ റെക്കോർഡ് സ്വന്തമാക്കിയത്. പതിനായിരം ക്ലബ്ബിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി. മുമ്പ് സച്ചിൻ ടെണ്ടുൽക്കർ, സൌരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ 12-ാമത്തെ താരവുമാണ് അദ്ദേഹം. പതിനായിരം റൺസും 300 ക്യാച്ചുകളും സ്വന്തമാക്കിയ ലോകത്തെ രണ്ടാമത്തെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡും ഇതോടൊപ്പം […]

Continue Reading

ദാദയെയും ഇന്ത്യയെയും ത്രസിപ്പിച്ച അതേ ദിനത്തിൽ തന്നെ ഇതിഹാസ ഫീൽഡറുടെ പിൻമടക്കം!

മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തന്റെ ക്രിക്കറ്റ് ജീവിതത്തോട് വിടപറഞ്ഞത് ഇന്നലെയാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർക്ക് ദേശീയ ടീമിൽ കളിച്ചുകൊണ്ടു തന്നെ വിരമിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം ക്രിക്കറ്റ് ആരാധകർക്കെല്ലാമുണ്ട്. എന്നാൽ ഏതൊരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ലാത്തൊരു അസുലഭ മുഹൂർത്തം കൈഫ് ഇന്ത്യക്ക് നൽകിയിട്ടുണ്ട്. അതുമാത്രം മതി ഒരു ക്രിക്കറ്ററെന്ന നിലയിൽ ആ താരത്തിന്റെ വീര്യമളക്കാൻ. 2002 ജൂലൈ 13 ആയിരുന്നു ഇന്ത്യൻ ക്രിക്കറ്റിനെ കോരിത്തരിപ്പിച്ച ആ ദിനം. 16 വർഷങ്ങൾക്കിപ്പുറം പ്രിയതാരം കൈഫ് ക്രിക്കറ്റിനോട് […]

Continue Reading

ആസ്സാമിലെ കൊച്ചു ഗ്രാമത്തിൽ ആൺകുട്ടികൾക്കൊപ്പം വാശിയോടെ പന്തുതട്ടിയ ഹിമ; ഹിമദാസിന്റെ കരിയറിങ്ങനെ

ചരിത്രം കുറിച്ച സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യൻ കായികലോകത്തിന് പുത്തനുണർവ്വ് സമ്മാനിച്ചിരിക്കുകയാണ് കൌമാരതാരം ഹിമദാസ്. അത്രയൊന്നും മികച്ച കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമല്ല ഹിമദാസ് ഇക്കാലമത്രയും താണ്ടിയത് എന്ന തിരിച്ചറിവ് ഇന്ത്യൻ കായികാസ്വാദകർക്ക് ഒരുപോലെ അമ്പരപ്പും അഭിമാനവുമായിരിക്കുകയാണ്. ആസ്സാമിലെ നാഗോണിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹിമദാസ് പിറന്നത്. തന്റെ മാതാപിതാക്കളുടെ ആറു മക്കളിൽ ഇളയവളായ ഹിമക്ക് ചെറുപ്പം തൊട്ടേ ഫുട്ബോളിലായിരുന്നു കമ്പം. ഗ്രാമത്തിലെ സ്കൂളിലും നാട്ടിലും ആൺകുട്ടികൾക്കൊപ്പം പന്തുതട്ടി കളിച്ച ഹിമ സ്വപ്നം കണ്ടത് ഇന്ത്യൻ വനിതാ ഫുട്ബോളറുടെ ജഴ്സിയായിരുന്നു. […]

Continue Reading

ചെങ്കുപ്പായത്തിൽ ഇനിയെസ്റ്റ ഇനിയില്ല; അരങ്ങൊഴിയുന്നത് സ്പെയിൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്ലേമേക്കർ

സ്പെയിൻ ഫുട്ബോൾ കണ്ട എക്കാലത്തേയും മികച്ച പ്ലേമേക്കറായ ആന്ദ്രെസ് ഇനിയെസ്റ്റ ദേശീയ ടീമിന്റെ ജഴ്സിയിൽ ഇനിയില്ല. ഇന്നലെ 21-ാം ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടറിൽ ആതിഥേയരായ റഷ്യയോട് പെനാൽറ്റി ഷൂട്ടൌട്ടിൽ പുറത്തായതോടെയാണ് ഇനിയെസ്റ്റ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. “ഈ ദുരന്ത നിമിഷത്തിൽ ഞാനെല്ലാം അവസാനിപ്പിക്കുന്നു”- വിടവാങ്ങലിൽ ഇനിയെസ്റ്റ പറഞ്ഞു. പെനാൽറ്റി ഷൂട്ടൌട്ടിലെ റഷ്യൻ ഗോളിയുടെ മികച്ച സേവുകളാണ് സ്പെയിനെ ചതിച്ചത്. സ്പെയിൻ ദേശീയ ടീമിനു വേണ്ടി 131 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട് ഇനിയെസ്റ്റ. 2006-ലായിരുന്നു അരങ്ങേറ്റം. 12 വർഷക്കാലത്തെ അന്താരാഷ്ട്ര […]

Continue Reading

ബ്രസീൽ കുതിക്കുമ്പോൾ കണ്ണുകളെല്ലാം ഈ താരത്തിലേക്ക്

ബ്രസീൽ ഇ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രീക്വാർട്ടറിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആരാധകർ കൊതിച്ച കളിയാണ് ടീം ഒത്തിണക്കത്തോടെ കാഴ്ച്ചവച്ചത്. നെയ്മർ പരിക്കു മാറി ഊർജ്ജസ്വലനായി ടീമിൽ മടങ്ങിയെത്തിയതും കൊസ്റ്റാറിക്കക്കെതിരെ ഇഞ്ച്വറി ടൈമിൽ ഗോൾ നേടി വിജയത്തിലേക്ക് നയിച്ചതും മഞ്ഞപ്പടയുടെ ആരാധകരെ കോരിത്തരിപ്പിച്ച നിമിഷങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഇതുവരെയുള്ള കുതിപ്പിന് കരുത്ത് പകർന്നതിൽ നെയ്മറിന്റെ പങ്ക് ആർക്കും നിഷേധിക്കാനാകുന്നതുമല്ല. എതിരാളികളുടെ ശ്രദ്ധാകേന്ദ്രം നെയ്മറും അദ്ദേഹത്തിന്റെ ചലനങ്ങളുമാകുമ്പോഴും ബ്രസീലിന് ഇങ്ങനെ കുതിക്കാനുള്ള ഇന്ധനമെന്താണെന്നാണ് ഫുട്ബോൾ ലോകത്തെ പുതിയ ചിന്ത. അതിനുത്തരം […]

Continue Reading

സിദാനും ശേഷം എന്തുകൊണ്ട് ലോപെറ്റെഗ്യു? മാഡ്രിഡിന്റെ പുതിയ ബോസ് ലോപെറ്റെഗ്യുവിന്റെ കരിയർ ഇങ്ങനെ

സ്പാനിഷ് ഫുട്ബോൾ ലീഗിലെ പ്രബല ടീമായ റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ ഒഴിച്ചിട്ട പോസ്റ്റിലേക്ക് പുതുതായി കടന്നു വന്ന വ്യക്തിയാണ് ജുലൻ ലോപെറ്റെഗ്യു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിനു തൊട്ടുപിന്നാലെയാണ് സിദാൻ റയൽ മാഡ്രിഡ് കോച്ച് സ്ഥാനത്തു നിന്നും രാജിവച്ചത്. സ്പെയിനിന്റെ മുൻ ഗോൾകീപ്പർകൂടിയായിരുന്ന ലോപെറ്റെഗ്യു 2016 മുതൽ സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനാണ്. റഷ്യൻ ലോകകപ്പിനു ശേഷം അദ്ദേഹം റയലിനൊപ്പം ചേരും. മൂന്നു വർഷത്തേക്കാണ് കരാർ. ഒരു പരിശീലകനെന്ന നിലയിൽ ജുലൻ ലോപെറ്റെഗ്യുവിന്റെ […]

Continue Reading

ക്രിക്കറ്റിനെ പുണർന്ന് മെക്സിക്കോ; സ്ത്രീകളും കുട്ടികളുടെയുമടക്കം വൻ പങ്കാളിത്തം

മെക്സിക്കോ എന്നു കേൾക്കുമ്പോൾ നമുക്കാർക്കും ക്രിക്കറ്റ് എന്ന് ആ രാജ്യത്തോടൊപ്പം ചേർത്തു വായിക്കാൻ തോന്നാറില്ല. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെക്സിക്കോയെ ക്രിക്കറ്റ് ജ്വരം പിടികൂടിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഈ വർഷത്തോടെ ക്രിക്കറ്റിൽ സജീവമായെന്നാണ് റിപ്പോർട്ടുകൾ. മെക്സിക്കോ ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടൽ മൂലം നിരവധി പേർക്കിടയിൽ ക്രിക്കറ്റിനോടുള്ള താൽപര്യം കൂടിവന്നിരുന്നു. മെക്സിക്കോയുടെ ഫുട്ബോൾ, റഗ്ബി തുടങ്ങിയ കായിക ഇനങ്ങളിലെ മുൻ അന്താരാഷ്ട്ര താരങ്ങളും ക്രിക്കറ്റിലേക്ക് കടന്നുവന്നതായാണ് റിപ്പോർട്ടുകൾ. മെക്സിക്കോയിൽ 2017 സെപ്റ്റംബറിൽ ആരംഭിച്ച വുമൺസ് […]

Continue Reading

താരപ്രഭയെ നിഷ്പ്രഭമാക്കും ഇവർ! ഈ ലോകകപ്പിൽ കരുതിയിരിക്കേണ്ട അഞ്ച് മിഡ്ഫീൽഡർമാർ

ഇത്തവണത്തെ ഫിഫ ലോകകപ്പിലെ മികച്ചതാരം ആരാകുമെന്നാണ് ഇപ്പോഴത്തെ ചർച്ചകൾ. സ്ട്രൈക്കർമാരായ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ തുടങ്ങിയ ഒട്ടേറെ പേരുകൾ പലരും പറഞ്ഞുകേൾക്കുന്നുണ്ട്. റഷ്യൻ ലോകകപ്പിൽ ഒരുപക്ഷേ താരങ്ങളാകാൻ പോകുന്നതും ടീമിന്റെ വിധി നിർണയിക്കാൻ പോകുന്നതും ഏതാനും ചില മിഡ്ഫീൽഡർമാരായിരിക്കും. മുൻ ലോകകപ്പുകളിലെല്ലാം ടീമുകളുടെ വിജയങ്ങളിൽ മധ്യനിര താരങ്ങളുടെ പങ്ക് നാം കണ്ടതാണ്. അത്തരത്തിൽ ഈ ലോകകപ്പിലും നിർണായകമാകാൻ സാധ്യതയുള്ള അഞ്ച് മിഡ്ഫീൽഡർമാരെ പരിചയപ്പെടുത്തുകയാണിവിടെ. ടോണി ക്രൂസ് (ജർമനി) ലോകോത്തരപ മിഡ്ഫീൽഡർമാരിൽ ശ്രദ്ധേയനായ താരം. നിലവിലെ ചാമ്പ്യന്മാരായ […]

Continue Reading

ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കംകുറിച്ചത് ഈ നിമിഷം!

ക്രിക്കറ്റ് ആരാധകരെക്കൊണ്ട് തിങ്ങിനിറഞ്ഞ ഗാലറി ശബ്ദമുഖരിതമായിരുന്നെങ്കിലും ഗ്രൌണ്ടിലെ താരങ്ങളും ടി.വിയ്ക്കു മുന്നിലിരിയ്ക്കുന്ന കാണികളും തങ്ങളുടെ നെഞ്ചിടിപ്പിന്റെ വേഗവും ശബ്ദവും മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ. ഗ്രൌണ്ടിനകത്ത് വീറോടെയും വാശിയോടെയും പൊരുതുന്ന രണ്ട് ടീമുകളുടെ മാത്രം കളിയായിരുന്നില്ല അത്. തങ്ങളുടെ ഓരോ ശ്വാസവും ക്രിക്കറ്റിൽ ലയിച്ചുചേർന്ന രണ്ട് ജനതകളുടെ പ്രതിനിധികളായിരുന്നു അവർ. അതിലുപരി കാലാകാലങ്ങളിലുണ്ടാകുന്ന രാഷ്ട്രീയകാരണങ്ങളാൽ പലവിധത്തിൽ അകന്നും അടുത്തും പെരുമാറിയ രണ്ട് രാഷ്ട്രങ്ങൾ, രണ്ട് ജനത. ഈ പശ്ചാത്തലങ്ങളൊക്കെ ആ സമയത്ത് മത്സരത്തിന് പതിവിലേറെ ആവേശം നൽകി. ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് […]

Continue Reading