വിവാഹമോചനത്തിലെത്തിച്ച് മെസ്സി-റൊണാൾഡോ പോര്!

ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കൊടുമ്പിരികൊള്ളുന്ന നേരത്തു തന്നെ റഷ്യയിൽ നിന്നും ഒരു അത്ഭുതവാർത്ത! സൂപ്പർതാരങ്ങളായ മെസ്സിയുടെയും റൊണാൾഡോയുടെയും പേരിൽ നടന്ന തർക്കത്തിനൊടുവിൽ ദമ്പതികൾ ബന്ധം വേർപ്പെടുത്തിയെന്നാണ് വാർത്ത. ഇരു സൂപ്പർതാരങ്ങളുടെയും ടീമുകൾ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും ആരാധകരുടെ പോരിന് ഇനിയും കുറവു വന്നിട്ടില്ല. മോസ്കോയിലെ ആഴ്സൺ-ല്യുഡ്മില ദമ്പതികളാണ് താരങ്ങളുടെ പേരിൽ വിവാഹമോചനം നേടിയതായി ഒരു പ്രമുഖ റഷ്യൻ പത്രം റിപ്പോർട്ട് ചെയ്തത്. അർജന്റീന ക്യാപ്റ്റനും സൂപ്പർതാരവുമായ ലയണൽ മെസ്സി ഐസ്ലാൻഡിനെതിരായ മത്സരത്തിൽ പെനാൽറ്റി തുലച്ചപ്പോൾ മെസ്സി ആരാധകനായ […]

Continue Reading

ഫാദേഴ്സ് ഡേയിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സച്ചിൻ ടെണ്ടുൽക്കർ

പിതൃദിനത്തിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രശസ്ത മറാത്തി കവിയും നോവലിസ്റ്റുമായിരുന്നു സച്ചിന്റെ പിതാവ് രമേശ് ടെണ്ടുൽക്കർ. ചെറുപ്പം മുതൽ സച്ചിന്റെ കാഴ്ച്ചപ്പാട് രൂപപ്പെടുത്തുന്നതിലും പെരുമാറുന്നതിലും തന്റെ പിതാവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇതിഹാസതാരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 1960 കളിൽ മുംബൈയിലെ കീർത്തി കോളേജിലെ പ്രൊഫസറായിരുന്നു രമേശ് ടെണ്ടുൽക്കർ. ഒരുകാലത്ത് അദ്ദേഹം മറാത്തി സാഹിത്യരംഗത്ത് നിറസാന്നിധ്യമായിരുന്നു. മകൻ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയുടെ അഭിമാന താരമായ കാലത്തു തന്നെയാണ് ശേഷം 1999 […]

Continue Reading

ഇന്ത്യാക്കാരോട് കളിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി

ഈയിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് ഇന്ത്യയിലെ മൂന്നിൽ രണ്ടു പേരും കായികമായി അധ്വാനിക്കാത്തവരാണ് എന്നാണ് പറയുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘പ്യൂമ’യുടെ പഠനവിഭാഗത്തിന്റെ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു ഫലം പുറത്തുവന്നത്. ശാരീരികാധ്വാനം ഇന്ത്യാക്കാരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മികച്ച അത്ലറ്റ് കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ ഇന്ത്യാക്കാരോടും പുറത്തിറങ്ങി ഏതെങ്കിലും കായിക ഇനങ്ങളിൽ കളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇത് ശാരീരികമായ […]

Continue Reading

11-ാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന് തന്നെ

റെക്കോർഡ് നേട്ടത്തോടെ വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം നേടി സ്പെയിൻ താരം റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പണിൽ 11-ാം തവണയും മുത്തമിട്ട നദാൽ കുറിച്ചത് ഒരേ ടൈറ്റിലിൽ 11 തവണ കിരീടം നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡാണ്. മുൻകാല ഓസ്ട്രേലിയൻ വനിതാ ടെന്നീസ് താരം മാർഗരറ്റ് കോർട്ടാണ് മുമ്പ് 11 തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടി റെക്കോർഡ് കുറിച്ചത്. തന്റെ കരിയറിലെ 17-ാം ഗ്രാൻഡ്സ്ലാം വിജയവുമാണ് ഈ നേട്ടത്തോടെ നദാലിനെ തേടിയെത്തിയത്. ലോക നാലാം നമ്പർ താരമായ […]

Continue Reading

“മെസ്സി വരരുത്”; താരത്തിന്റെ ജഴ്സി കത്തിച്ച് പലസ്തീൻ ജനത; അർജന്റീന-ഇസ്രായേൽ സൌഹൃദമത്സരത്തിനെതിരെ കടുത്ത പ്രതിഷേധം

ലോകകപ്പിനു മുന്നോടിയായുള്ള സൌഹൃദമത്സരത്തിൽ ഇസ്രായേലിനെതിരെ കളിക്കാൻ തയ്യാറെടുക്കുകയാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീം. അടുത്ത ശനിയാഴ്ച്ച ജറുസലേമിലാണ് മത്സരം. അതേസമയം അർജന്റീന ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പലസ്തീൻ ജനത. മുമ്പ് ഇസ്രായേൽ ആക്രമണത്തിനിരയായ കുട്ടികൾക്ക് സഹായമൊരുക്കി വാർത്തകളിൽ ഇടംനേടിയ താരം കൂടിയാണ് മെസ്സി. ആ മെസ്സിയുടെ ഇന്നത്തെ നടപടി പലസ്തീൻകാർക്കിടയിൽ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. ജറുസലേമിലെ ടെഡ്ഡി കൊളേക് സ്റ്റേഡിയത്തിൽ ഇസ്രായേലുമായുള്ള സൌഹൃദമത്സരത്തിനൊരുങ്ങുന്ന മെസ്സിക്കും കൂട്ടർക്കുമെതിരെ ഞായറാഴ്ച്ചയാണ് പലസ്തീൻ ഫുട്ബോൾ ചീഫ് തന്നെ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവന പലസ്തീൻ ജനത […]

Continue Reading

പ്രോ കബഡി ലീഗിലെ വിലയേറിയ താരമായി പ്രശാന്ത് കുമാർ റായി

പ്രോ കബഡി ലീഗിന്റെ ആറാം സീസണിൽ ഏറ്റവും വിലയേറിയ താരമായി പ്രശാന്ത് കുമാർ റായ്. 79 ലക്ഷം രൂപക്കാണ് പ്രോ കബഡി ലീഗ് 2018 ന്റെ താരലേലത്തിൽ പ്രശാന്തിനെ യു.പി യോദ്ധ സ്വന്തമാക്കിയത്. രണ്ടു ദിവസങ്ങളിലായി നടന്നുവരുന്ന പ്രോ കബഡി ലീഗ് 2018 ന്റെ താരലേലത്തിന്റെ രണ്ടാം ദിവസമാണ് റെക്കോർഡ് തുകക്കുള്ള ലേലം നടന്നത്. കഴിഞ്ഞ സീസണുകളിൽ ഹരിയാന സ്റ്റീലേഴ്സിനു വേണ്ടി മികച്ച പ്രകടനം നടത്തിയ പ്രശാന്ത് ആദ്യമേ വിവിധ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായിരുന്നു. താരങ്ങൾക്കായി വമ്പൻ തുക […]

Continue Reading

‘നിപ്പ’യെ പേടിച്ച് ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്കില്ല; ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു

കേരളത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. ‘നിപ്പ’ വൈറസ് ബാധയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്ക് വരാൻ ഭയപ്പെടുന്നതാണ് കാരണം. നിപ്പ വൈറസ് പരക്കാതിരിക്കാൻ സംസ്ഥാന സർക്കാരും കർശന നിയന്ത്രണങ്ങളാണ് കേരളത്തിൽ മുഴുവനും ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 7 മുതൽ 17 വരെ തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് 61-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ‘നിപ്പ’ വൈറസിനെ പേടിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്ന് ഉത്തരേന്ത്യൻ താരങ്ങൾ […]

Continue Reading

സ്വകാര്യജീവിതത്തിലേക്കുള്ള സ്ഥിരമായ ഒളിഞ്ഞുനോട്ടം തലവേദന സൃഷ്ടിക്കുന്നതായി കോഹ്ലി

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമയും വിവാഹിതരായിട്ട് അഞ്ച് മാസങ്ങൾ പിന്നിട്ടു. എങ്കിലും മാധ്യമങ്ങളും ആരാധകരും കോഹ്ലിയുടെയും അനുഷ്കയുടെയും സ്വകാര്യ ജീവിതത്തിലെ ഓരോ നിമിഷവും ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. കൂടാതെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അഭിപ്രായം പറയാനും പൊതുസമൂഹത്തിന് മടിയില്ലാതായിരിക്കുന്നു. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള അനാവശ്യ വാർത്താ പ്രചരണങ്ങൾക്കെതിരെ ഇപ്പോൾ ഇന്ത്യൻ നായകൻ കോഹ്ലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടു പേരുടെയും പേരുകൾ സംയോജിപ്പിച്ച് ‘വിരുഷ്ക’ എന്നാണ് ആരാധകരും മാധ്യമങ്ങളും താരജോഡികളെ വിളിക്കുന്നത്. “സ്ഥിരമായ […]

Continue Reading

കോഹ്ലിക്ക് ഖേൽരത്ന, ദ്രാവിഡിന് ദ്രോണാചാര്യ; ബി.സി.സി.ഐ നോമിനേഷനുകൾ പൂർത്തിയായി

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ രാജിവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനും മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിനെ ദ്രോണാചാര്യ പുരസ്കാരത്തിനും ബി.സി.സി.ഐ ശുപാർശ ചെയ്തു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനായി സുനിൽ ഗവാസ്കറിനെയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇന്ത്യാ ഗവൺമെന്റിനോട് ശുപാർശ ചെയ്തു. ഈ വർഷം ന്യൂസിലാന്റിൽ നടന്ന അണ്ടർ-19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ കൌമാരക്കാർ കിരീടം നേടിയപ്പോൾ ഏറെ ചർച്ചയായത് അതിനു പിറകിൽ പ്രയത്നിച്ച മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ പേരായിരുന്നു. […]

Continue Reading

ഞങ്ങൾ ഉടൻ രക്ഷിതാക്കളാകുമെന്ന് ഇന്ത്യൻ ടെന്നീസ് സുന്ദരി

അതിരുകളെയും വൈരങ്ങളെയും അവഗണിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് ഇന്ത്യൻ ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലികും. ഇപ്പോഴിതാ വിവാഹം കഴിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ താൻ ഗർഭിണിയാണെന്ന് സാനിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴിയാണ് സാനിയ ഈ വിവരം പുറത്തുവിട്ടത്. തന്റെ കുഞ്ഞിന് മിർസ മാലിക് എന്ന പേരാണ് നൽകുകയെന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാനിയ മിർസ, ഷോയ്ബ് മാലിക് എന്നീ പേരുകൾക്കിടയിൽ തങ്ങളുടെ […]

Continue Reading