മുൻ പോർച്ചുഗീസ് സൂപ്പർതാരം മുംബൈ സിറ്റി എഫ്.സിയുടെ ഹെഡ് കോച്ചാകും

ഇന്ത്യൻ സൂപ്പർലീഗ് ടീമായ മുംബൈ സിറ്റി എഫ്.സിക്ക് പുതിയ കോച്ച്. മുൻ പോർച്ചുഗീസ് താരം ജോർജ് കോസ്റ്റയെയാണ് പുതിയ കോച്ചായി മുംബൈ സിറ്റി മാനേജ്മെന്റ് കണ്ടെത്തിയത്. അടുത്ത സീസണിൽ കോസ്റ്റയായിരിക്കും ടീമിനെ പരിശീലിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു. കൊസ്റ്റാറിക്കക്കാരനായ അലക്സാണ്ടർ ഗുമാരേസിന് പകരമായാണ് 46-കാരനായ ജോർജ് കോസ്റ്റ മുംബൈയുടെ പരിശീലനക സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ സീസണിൽ പ്ലേ-ഓഫിൽ കടക്കാൻ പോലും കൊസ്റ്റാറിക്കൻ കോച്ച് നയിച്ച മുംബൈ എഫ്.സിക്കായിരുന്നില്ല. എന്നാൽ ഇത്തവണ പുതിയ കോച്ചിന്റെ കീഴിൽ ഗംഭീര തിരിച്ചുവരവ് നടത്താമെന്ന […]

Continue Reading

റിഷഭ് പന്തിനെ മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനതിരായ മൂന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലകട്റുമായ സുനിൽ ഗവാസ്കർ. സ്ഥിരം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹക്ക് പരിക്കേറ്റതിനാൽ ദിനേഷ് കാർത്തിക്കിനെയായിരുന്നു സെലക്ടർമാർ ഇംഗ്ലണ്ട് പരമ്പരക്കുള്ള ഒന്നാമത്തെ വിക്കറ്റ് കീപ്പറായി നിയമിച്ചത്. എന്നാൽ ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയ പ്രകടനമായിരുന്നു ബാറ്റ്സ്മാനെന്ന നിലയിൽ കാർത്തിക്ക് കാഴ്ച്ചവച്ചത്. അതിനാൽ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ മൂന്നാം ടെസ്റ്റിൽ പരീക്ഷിക്കണമെന്ന അഭിപ്രായമാണ് സുനിൽ ഗവാസ്കർ മുന്നോട്ടുവച്ചത്. […]

Continue Reading

തങ്ങളിലുള്ള പ്രതീക്ഷ കൈവിടരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

തങ്ങളോടുള്ള സ്നേഹവും പ്രതീക്ഷയും കൈവിടരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ആരാധകരോട് അഭ്യർത്ഥിച്ചു. കോഹ്ലിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് വഴിയാണ് അഭ്യർത്ഥന. “ചിലപ്പോൾ നമ്മൾ വിജയിക്കും അല്ലാത്തപ്പോൾ പലതും പഠിക്കും” എന്നായിരുന്നു ടീമിന്റെ ചിത്രത്തോടൊപ്പമുള്ള കോഹ്ലിയുടെ എഴുത്ത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടതോടെയാണ് ആരാധകരും മുൻ താരങ്ങളുമുൾപ്പെടെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ഇതിനുള്ള മറുപടിയെന്നോണമാണ് കോഹ്ലി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ക്യാപ്റ്റനെന്ന നിലയിലുള്ള കോഹ്ലിയുടെ കഴിവുകേടായി പലരും ഈ തോൽവികളെ ചൂണ്ടിക്കാട്ടുന്നുണ്ട്. കോച്ച് […]

Continue Reading

മെസ്സി, സുവാരസ്, പിന്നെയാര്? ബാഴ്സലോണയിൽ മൂന്നാമനെ തേടുന്നു

ഔസ്മാൻ ഡിംബെലെയുടെ വിജയഗോളിൽ സ്പാനിഷ് സൂപ്പർകപ്പിൽ മുത്തമിട്ടു നിൽക്കുകയാണ് മെസ്സി നയിക്കുന്ന ബാഴ്സലോണ എഫ്.സി. ബാഴ്സതാരമെന്ന നിലയിൽ 33-ാമത്തെയും ക്യാപ്റ്റനെന്ന നിലയിൽ മെസ്സിയുടെ ആദ്യത്തെ കിരീടനേട്ടവുമായിരുന്നു ഇത്തവണത്തെ സൂപ്പർകപ്പ്. പിക്വെ, ഡിംബെലെ എന്നിവരുടെ ഗോൾമികവിൽ 2-1 ന്റെ ആധികാരിക ജയമാണ് ബാഴ്സലോണ ഫൈനലിൽ നേടിയത്. മെസ്സിയുടെ അതിമനോഹരമായ കളി കണ്ട മത്സരംകൂടിയായിരുന്നു സെവിയ്യക്കെതിരായ ഫൈനൽ. മത്സരത്തിൽ ഏഴു മികച്ച ഗോളവസരങ്ങളാണ് മെസ്സി ടീമിന് സമ്മാനിച്ചത്. എന്നാൽ അതിൽ ഒന്നു മാത്രമാണ് സ്ട്രൈക്കർ ഡിംബെലെക്ക് ലക്ഷ്യത്തിലേക്കെത്തിക്കാനായത്. ഇതു തന്നെയാണ് […]

Continue Reading

ചെൽസിയിൽ തന്നെ തുടരുമെന്ന് ബെൽജിയം സ്റ്റാർ സ്ട്രൈക്കർ ഈഡൻ ഹസാർഡ്

പുതിയ സീസണിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നുവെന്ന വാർത്തകളെ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചെൽസിയുടെ സ്റ്റാർ സ്ട്രൈക്കർ ഈഡൻ ഹസാർഡ്. താൻ ചെൽസിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മറിച്ചുള്ള സാധ്യതയില്ലെന്നും വ്യക്തമാക്കുന്ന പോസ്റ്റ് താരം തന്റെ ട്വിറ്റർ അക്കൌണ്ടിൽ പോസ്റ്റു ചെയ്തു. ചെൽസിയുടെ ഗോൾകീപ്പറായിരുന്ന ബെൽജിയം താരം കോർട്ടോയിസിനെ റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. സഹതാരത്തിന്റെ വഴിയെ ഹസാർഡും പോകുമെന്നായിരുന്നു റയലിനെ ഉദ്ധരിച്ചുള്ള വാർത്തകൾ സൂചിപ്പിച്ചിരുന്നത്. നിലവിൽ പ്രീമിയർലീഗിലെ ഏറ്റവും ഉയർന്ന പ്രതിഫലം […]

Continue Reading

ഇന്ത്യൻ കോച്ച് രവിശാസ്ത്രിക്കെതിരെ ഹർഭജൻസിങ്; ടീം തോൽക്കുമ്പോൾ കോച്ചിന് മിണ്ടാതിരിക്കാനാവില്ലെന്ന് മുൻതാരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം ഹർഭജൻസിങും രംഗത്തു വന്നിരിക്കുന്നു. ടീമിന്റെ മോശം പ്രകടനത്തെ കണക്കറ്റ് വിമർശിച്ച ഭാജി കോച്ച് രവിശാസ്ത്രിയെയും വെറുതെ വിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം നിർണ്ണായക മത്സരങ്ങളിൽ ദയനീയമായി നിരന്തരം പരാജയപ്പെടുമ്പോൾ ടീം കോച്ചിന് മിണ്ടാതിരിക്കാനാവില്ലെന്ന് ഹർഭജൻ പറഞ്ഞു. രവിശാസ്ത്രി വാ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യൻ കോച്ച് ഇന്നോ നാളെയോ ടീമിന്റെ തോൽവിയിൽ പ്രതികരിക്കണം. […]

Continue Reading

ബ്രസീൽ ലോകകപ്പ് ഹീറോ റൊണാൾഡോ ന്യൂമോണിയയെ അതിജീവിച്ചു; ഉടൻ ആശുപത്രി വിടും

ബ്രസീലിൽ ടീം 2002 ലെ ഫുട്ബോൾ ലോകകപ്പ് നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമായിരുന്നു റൊണാൾഡോ. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവുമാണ് അദ്ദേഹം. 2014 ലെ ലോകകപ്പിൽ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയാണ് റൊണാൾഡോയുടെ ദീർഘകാലത്തെ റെക്കോർഡ് തകർത്തത്. ഫുട്ബോൾ ആരാധകരെ സങ്കടപ്പെടുത്തുന്ന വാർത്തയാണ് കുറച്ചു ദിവസം മുമ്പ് പുറത്തുവന്നത്. അദ്ദേഹം ന്യൂമോണിയ ബാധിച്ച് സ്പെയിനിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അസുഖം ഭേദമായ അദ്ദേഹം ഉടൻ ആശുപത്രി വിടുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. […]

Continue Reading

മിശിഹ മാഹാത്മ്യം വാനോളം; സൂപ്പർകപ്പ് നേട്ടത്തോടെ മെസ്സിക്ക് 33-ാം കിരീടം

ലോകഫുട്ബോളിന്റെ നെറുകയിലാണ് അർജന്റീനിയൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ സ്ഥാനം. ഫുട്ബോളിന്റെ മിശിഹ എന്നറിയപ്പെടുന്ന ഈ സൂപ്പർതാരത്തിന് മറ്റൊരു അസുലഭ നേട്ടംകൂടി സ്വന്തമായിരിക്കുന്നു. ഇന്നലെ സെവിയ്യയെ 2-1 ന് തകർത്ത് ബാഴ്സലോണ സ്പാനിഷ് സൂപ്പർകപ്പിൽ മുത്തമിടുമ്പോൾ അത് മെസ്സിയുടെ ക്യാപ്റ്റൻസിക്കുമുള്ള അംഗീകാരമായി മാറി. കഴിഞ്ഞ ലാലിഗ സീസണോടെ ഇനിയേസ്റ്റ ക്ലബ്ബ് വിട്ടിരുന്നു. ഈ സ്ഥാനം പിന്നീട് മെസ്സി ഏറ്റെടുക്കുകയായിരുന്നു. സ്പാനിഷ് സൂപ്പർകപ്പ് നേടിയതോടെ അത് മെസ്സിയുടെ ക്യാപ്റ്റൻസി ചരിത്രത്തിലെ ആദ്യത്തെ കിരീടനേട്ടമായി.   മെസ്സിയുടെ ബാഴ്സലോണ ചരിത്രത്തിലെ […]

Continue Reading

ചാമ്പ്യൻ സിറ്റിക്ക് ജയത്തോടെ തുടക്കം; വെസ്റ്റ്ഹാമിനെ 4-0 ന് തകർത്ത് ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർലീഗിന്റെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും പുതിയ സീസണിൽ ഉജ്ജ്വല ജയത്തോടെ തുടക്കം. കരുത്തരായ ആഴ്സനലിനെ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തപ്പോൾ, വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലിവർപൂൾ തരിപ്പണമാക്കിയത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ സതാംപ്ടണും ബൺലി എഫ്.സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. സിറ്റിക്കു വേണ്ടി റഹീം സ്റ്റെർലിങാണ് ആദ്യം സ്കോർ ചെയ്തത്. കളിയുടെ 14-ാം മിനിറ്റിലായിരുന്നു സ്റ്റെർലിങിന്റെ ഗോൾ. ഇതോടെ ആദ്യപകുതിയിൽ തന്നെ സിറ്റി ആഴ്സനലിനെതിരെ ഒരു […]

Continue Reading

ഡിംബലെയുടെ ഗോളിൽ സ്പാനിഷ് സൂപ്പർകപ്പ് വീണ്ടും ബാഴ്സലോണ തട്ടകത്ത്

13-ാം തവണയും സ്പാനിഷ് സൂപ്പർകപ്പിൽ മുത്തമിട്ട് ബാഴ്സലോണ. കളിയുടെ അവസാനം ഫ്രഞ്ച് താരം ഔസ്മാൻ ഡിംബാലെയുടെ ഗോളോടെയാണ് കറ്റാലന്മാർ കിരീടനേട്ടമുറപ്പിച്ചത്. ഫ്രഞ്ച് താരം ഉടൻ തന്നെ ക്ലബ്ബ് വിടുമെന്നറിഞ്ഞിട്ടും മാനേജർ ഏണസ്റ്റോ വാൽവെർദെ ഫൈനലിനുള്ള അവസാന ഇലവനിൽ ഡിംബാലെയെ ഉൾപ്പെടുത്തുകയായിരുന്നു. സൂപ്പർതാരങ്ങളായ മെസ്സിക്കും സുവാരസിനും ഒപ്പം മൂന്നംഗ മുന്നേറ്റനിരയിലാണ് ഫ്രഞ്ച് താരത്തെ ഇറക്കിയത്. എന്നാൽ മൂവരിൽ ഏറ്റവും മികച്ചുനിന്നത് ഡിംബലെ തന്നെയായിരുന്നു. അവസാനം വിജയഗോളും നേടിയ ഡിംബാലെ കളിയിലെ താരമായി. കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടിയ […]

Continue Reading