ബ്ലാസ്റ്റേഴ്സിനോട് ഏറ്റമുട്ടാൻ തയ്യാറായി മെൽബൺ സിറ്റി എഫ്.സി

ചൊവ്വാഴ്ച്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടൊയോട്ട യാരിസ് ലാലീഗ വേൾഡ് പ്രീ-സീസൺ ടൂർണമെന്റിൽ (Toyota Yaris LaLiga World pre-season tournament) കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ എതിരിടാൻ മെൽബൺ സിറ്റി എഫ്.സി തയ്യാറായിക്കഴിഞ്ഞു. ഓസ്ട്രേലിയൻ എ-ലീഗിലെ പ്രമുഖ ടീമാണ് മെൽബൺ സിറ്റി എഫ്.സി. ഇന്നലെ കൊച്ചിയിലെത്തിയ മെൽബൺ ടീം ഇന്ന് ഗ്രൌണ്ടിൽ പരിശീലനത്തിനും ഇറങ്ങി. സ്പാനിഷ് ലാലിഗ ടീം ജിറോണ എഫ്.സിയാണ് ടൂർണമെന്റിലെ മൂന്നാമത്തെ ടീം. ജൂലൈ 24 ചൊവ്വാഴ്ച്ച […]

Continue Reading

ബ്ലാസ്റ്റേഴ്സിനെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി ഉടമസ്ഥർ!

കൊച്ചിയിൽ അടുത്തു നടക്കാൻ പോകുന്ന ത്രികോണ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ലീഗുകളിലൊന്നായ സ്പാനിഷ് ലീഗിലെ ടീമായ ജിറോണ എഫ്.സിയും ഓസ്ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റി എഫ്.സിയുമാണ് ബ്ലാസ്റ്റേഴ്സിനു പുറമെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു രണ്ടു ടീമുകൾ. ജൂലൈ 24 മുതൽ 28 വരെ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. അതേസമയം, ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത പുറത്തുവന്നത്. ബ്ലാസ്റ്റേഴ്സിനെ റാഞ്ചാനായി ലോകത്തെ ഒരു […]

Continue Reading

റൊണാൾഡോ ഇല്ലാത്ത റയലിന്റെ താളം വീണ്ടെടുക്കാൻ വമ്പൻ താരങ്ങളെ നോട്ടമിട്ട് മാനേജ്മെന്റ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ട ടീമിലെ സ്ഥാനം പകരം ആർക്കു നൽകുമെന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ് മാനേജ്മെന്റ്. റൊണാൾഡോയുടെ ഒത്ത പകരക്കാരനാകില്ലെങ്കിലും റഷ്യൻ ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരം തലനാരിഴയ്ക്ക് നഷ്ടമായ ബെൽജിയം ക്യാപ്റ്റനും ചെൽസി താരവമായ ഈഡൻ ഹസാർഡിനെ വമ്പൻ തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ്. 112 ദശലക്ഷം യൂറോയാണ് ഹസാർഡിനായി റയൽ മുടക്കാൻ തയ്യാറായിരിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം ചെൽസിയുടേതാണെന്നാണ് താരം വ്യക്തമാക്കിയത്. കൂടെ 35 മില്യൺ യൂറോക്ക് ലോകകപ്പിൽ ഗോൾഡൻ ഗ്ലൌ […]

Continue Reading

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നെയ്മർ

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരമാമിട്ട് സൂപ്പർതാരം നെയ്മർ. താൻ റയലിലേക്ക് ഇല്ലെന്നും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം താരം വ്യക്തമാക്കി. ലോകകപ്പിന് ശേഷം നെയ്മറിന്റെ ട്രാൻസ്ഫറുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് നെയ്മറെ മാഡ്രിഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു. മാഡ്രിഡിന്റെ റെക്കോർഡ് ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മാസം തുടക്കത്തിലാണ് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസുമായി നാലു വർഷത്തെ കരാറിലേർപ്പെട്ടത്. 100 […]

Continue Reading

റൊണാൾഡോ ഹോട്ടലിൽ ടിപ്പായി നൽകിയത് ഭീമൻ തുക! മൂക്കത്ത് വിരൽ വച്ച് ലോകം!

റയലിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറക്കും മുമ്പേ കുടുംബത്തോടൊപ്പം തന്റെ സമയം ചിലവഴിച്ചത് ഗ്രീസിൽ. ഗ്രീസിലെ അതിപ്രശസ്തമായ ഒരു ആഢംബര ഹോട്ടലിൽ തങ്ങിയ റൊണാൾഡോയും സംഘവും തിരിച്ചുപോകുമ്പോൾ ഹോട്ടലിലെ ജീവനക്കാർക്ക് നൽകിയ ടിപ്പ് എത്രയാണെന്ന് കേട്ടാൽ ആരായാലും ഞെട്ടും! 17,850 പൌണ്ടാണ് റൊണാൾഡോ ഹോട്ടലിലെ ജീവനക്കാർക്ക് ടിപ്പ് നൽകിയതെന്നാണ് വാർത്ത. ഏതാണ്ട് 23,000 യു.എസ് ഡോളറാണ് ഇത്. ഈ സംഖ്യ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 16 ലക്ഷത്തിനടുത്തുവരും! […]

Continue Reading

‘ഗോൾഡൻ ഗ്ലൌ’വിനെ തേടി റയൽ മാഡ്രിഡും

റഷ്യൻ ലോകകപ്പിൽ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൌ പുരസ്കാരം നേടിയ ബെൽജിയം ഗോൾകീപ്പർ കോർട്ടോയിസിനെ റാഞ്ചാൻ വമ്പൻ ടീമുകൾ രംഗത്ത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് കോർട്ടോയിസിനായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പ്രീമിയർലീഗ് ക്ലബ്ബായ ചെൽസിയുടെ താരമായ കോർട്ടോയിസിനെ 35 മില്യൺ യൂറോക്കാണ് റയൽ വാങ്ങാമെന്നേറ്റിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോയിലൂടെയുള്ള റയലിന്റെ ഓഫർ താരത്തിന്റെ ക്ലബ്ബായ ചെൽസി സമ്മതിച്ചെന്നാണ് അറിയുന്നത്. ലോകകപ്പിൽ ബെൽജിയത്തിന്റെ സെമിഫൈനൽ വരെയുള്ള കുതിപ്പിൽ കോർട്ടോയിസിന്റെ ഗോൾകീപ്പിംഗ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. 27 ഉജ്ജ്വല സേവുകളാണ് അദ്ദേഹം നടത്തിയത്. ലൂസേഴ്സ് […]

Continue Reading

ലോകകപ്പ് ഫൈനൽ കുട്ടികളുടെ വേർഷൻ; തരംഗമായി വീഡിയോ!

കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്കോയിൽ സമാപിച്ച ഫിഫ ലോകകപ്പ് ഫൈനലിന്റെ കുട്ടികളുടെ വേർഷൻ തരംഗമായി മാറുന്നു. അന്താരാഷ്ട്ര മാധ്യമമായ RTNetwork ആണ് ലോകകപ്പ് ഫൈനലിന്റെ കുട്ടി വേർഷൻ പുറത്തുവിട്ടത്. (താഴെ വീഡിയോ കാണാം). ക്രൊയേഷ്യയെ 4-2 ന് തകർത്ത് ഫ്രാൻസ് കിരീടം നേടിയ മത്സരത്തിലെ രംഗങ്ങൾ അതേപടി പുനരാവിഷ്കരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ഓരോ ഗോളും മത്സര ത്തിൽ സംഭവിച്ചതിനു സമാനമായ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഗോളായ, മാൻഡ്സുകിച്ചിന്റെ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോൾ മുതൽ എംബപ്പേ ഫ്രാൻസിനായി നേേടുന്ന […]

Continue Reading

റയൽ മാഡ്രിഡ് വിടാനുള്ള കാരണം വ്യക്തമാക്കി റൊണാൾഡോ

റയൽ മാഡ്രിഡിന്റെ താരമായിരുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടാനുള്ള കാരണം തുറന്നുപറയുന്നു. ഒൻപത് വർഷങ്ങൾ നീണ്ട റയലുമായുള്ള ബന്ധം കഴിഞ്ഞ ആഴ്ച്ച ലോകകപ്പിനിടെയാണ് റൊണാൾഡോ ഉപേക്ഷിക്കുന്നത്. ഇറ്റാലിയൻ  ലീഗ് ചാമ്പ്യന്മാരായ യുവന്റസുമായാണ് റൊണാൾഡോ പുതിയ നാലു വർഷത്തെ കരാറിലേർപ്പെട്ടിരിക്കുന്നത്. റെക്കോർഡ് തുകയായ 100 മില്യൺ യൂറോയ്ക്കാണ് (ഏകദേശം 800 കോടി രൂപ) യുവന്റസുമായുള്ള കരാർ. റയൽ മാഡ്രിഡ് വിടാനുള്ള കാരണത്തെ കുറിച്ച് താരം പറയുന്നത് ഇതാണ്. “നന്നായി ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്. വർത്തമാനകാലത്തെ കുറിച്ച് ചിന്തിക്കുന്ന […]

Continue Reading

മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബ്ബുകൾ

റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ടീമുകൾ രംഗത്ത്. നിലവിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡറായ മോഡ്രിച്ചിനെ സ്വന്തമാക്കാൻ മുൻനിരയിലുള്ളത് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബുകളായ ചെൽസിയും ലിവർപൂളുമാണ്. ആറു വർഷങ്ങൾക്കു മുമ്പ് വിടപറഞ്ഞ ഇംഗ്ലീഷ് പ്രീമിയർലീഗിലേക്ക് മോഡ്രിച്ച് വീണ്ടും പോകുമോ എന്ന സംശയമാണ് എല്ലാവർക്കമുള്ളത്. ടോട്ടനം ഹോട്സ്പൂറിനു വേണ്ടി നാലു വർഷം ബൂട്ടുകെട്ടിയ താരം 2012 ലാണ് മാഡ്രിഡിലെത്തുന്നത്. അതുവരെ അധികമാരും അറിയാതിരുന്ന താരം […]

Continue Reading

ലോകകപ്പ് വേദിയിൽ കയ്യടി നേടി ക്രൊയേഷ്യൻ പ്രസിഡന്റ്; ആരെന്ന് അന്വേഷിച്ച് ആരാധകർ

ഇന്നലെ മോസ്കോയിൽ സമാപിച്ച ലോകകപ്പ് ഫൈനലിനു ശേഷം താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ്. ഫൈനലിൽ പരാജയപ്പെട്ട് ഗ്രൌണ്ടിനു പുറത്തേക്ക് തിരിച്ചുവന്ന ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിനെ അമ്മയെപ്പോലെ സാന്ത്വനിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് കാണികളെയും ലോകഫുട്ബോൾ ആരാധകരെയും കയ്യിലെടുത്തു. ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞായിരുന്നു മത്സരത്തിന്റെ ആരംഭം മുതൽ കോളിൻഡ ലോകകപ്പ് വേദിയിലെത്തിയത്. വമ്പന്മാരെ തോൽപിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തെ പ്രസിഡന്റ് ഒരിക്കലും വിലകുറച്ചുകണ്ടില്ല. ഏറെ അഭിമാനത്തോടെയാണ് മോഡ്രിച്ചിനെ കോളിൻഡ ചേർത്തുപിടിച്ചത്. ഗ്രൂപ്പ് റൌണ്ട് മത്സരത്തിൽ […]

Continue Reading