ലോകകപ്പ് ഫൈനൽ കുട്ടികളുടെ വേർഷൻ; തരംഗമായി വീഡിയോ!

കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്കോയിൽ സമാപിച്ച ഫിഫ ലോകകപ്പ് ഫൈനലിന്റെ കുട്ടികളുടെ വേർഷൻ തരംഗമായി മാറുന്നു. അന്താരാഷ്ട്ര മാധ്യമമായ RTNetwork ആണ് ലോകകപ്പ് ഫൈനലിന്റെ കുട്ടി വേർഷൻ പുറത്തുവിട്ടത്. (താഴെ വീഡിയോ കാണാം). ക്രൊയേഷ്യയെ 4-2 ന് തകർത്ത് ഫ്രാൻസ് കിരീടം നേടിയ മത്സരത്തിലെ രംഗങ്ങൾ അതേപടി പുനരാവിഷ്കരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ഓരോ ഗോളും മത്സര ത്തിൽ സംഭവിച്ചതിനു സമാനമായ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഗോളായ, മാൻഡ്സുകിച്ചിന്റെ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോൾ മുതൽ എംബപ്പേ ഫ്രാൻസിനായി നേേടുന്ന […]

Continue Reading

മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബ്ബുകൾ

റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ടീമുകൾ രംഗത്ത്. നിലവിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡറായ മോഡ്രിച്ചിനെ സ്വന്തമാക്കാൻ മുൻനിരയിലുള്ളത് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബുകളായ ചെൽസിയും ലിവർപൂളുമാണ്. ആറു വർഷങ്ങൾക്കു മുമ്പ് വിടപറഞ്ഞ ഇംഗ്ലീഷ് പ്രീമിയർലീഗിലേക്ക് മോഡ്രിച്ച് വീണ്ടും പോകുമോ എന്ന സംശയമാണ് എല്ലാവർക്കമുള്ളത്. ടോട്ടനം ഹോട്സ്പൂറിനു വേണ്ടി നാലു വർഷം ബൂട്ടുകെട്ടിയ താരം 2012 ലാണ് മാഡ്രിഡിലെത്തുന്നത്. അതുവരെ അധികമാരും അറിയാതിരുന്ന താരം […]

Continue Reading

ലോകകപ്പ് വേദിയിൽ കയ്യടി നേടി ക്രൊയേഷ്യൻ പ്രസിഡന്റ്; ആരെന്ന് അന്വേഷിച്ച് ആരാധകർ

ഇന്നലെ മോസ്കോയിൽ സമാപിച്ച ലോകകപ്പ് ഫൈനലിനു ശേഷം താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ്. ഫൈനലിൽ പരാജയപ്പെട്ട് ഗ്രൌണ്ടിനു പുറത്തേക്ക് തിരിച്ചുവന്ന ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിനെ അമ്മയെപ്പോലെ സാന്ത്വനിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് കാണികളെയും ലോകഫുട്ബോൾ ആരാധകരെയും കയ്യിലെടുത്തു. ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞായിരുന്നു മത്സരത്തിന്റെ ആരംഭം മുതൽ കോളിൻഡ ലോകകപ്പ് വേദിയിലെത്തിയത്. വമ്പന്മാരെ തോൽപിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തെ പ്രസിഡന്റ് ഒരിക്കലും വിലകുറച്ചുകണ്ടില്ല. ഏറെ അഭിമാനത്തോടെയാണ് മോഡ്രിച്ചിനെ കോളിൻഡ ചേർത്തുപിടിച്ചത്. ഗ്രൂപ്പ് റൌണ്ട് മത്സരത്തിൽ […]

Continue Reading

എംബപ്പെക്ക് ഇതിഹാസതാരം പെലെയുടെ വമ്പൻ വരവേൽപ്പ്!

റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ക്രൊയേഷ്യയെ 4-2 ന് തകർത്ത് കിരീടമുയർത്തിയ ഫ്രാൻസിന്റെ പ്രധാനതാരം 19-കാരനായ കിലിയൻ എംബപ്പേ ആയിരുന്നു. ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു എംബപ്പേ. ഒന്നാമത്തെ റെക്കോഡുള്ളത് സാക്ഷാൽ പെലെയുടെ പേരിലും! ഇപ്പോഴിതാ സാക്ഷാൽ പെലെ തന്നെ തന്റെ റെക്കോർഡിന്റെ പിൻഗാമിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. വേൾഡ് കപ്പ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരത്തിന് റെക്കോർഡ് ക്ലബ്ബിലേക്ക് സ്വാഗതം എന്നാണ് പെലെ തന്റെ ട്വിറ്ററിൽ കുറിച്ചത്. “ഇങ്ങനെയൊരു കമ്പനി […]

Continue Reading

എംബാപ്പെയെ ലോകം വാഴ്ത്തുന്നു; ഇത് യുഗപ്പിറവി!

ഫ്രാൻസ് 21-ാമത് ഫിഫ ലോകകപ്പിൽ മുത്തമിടുമ്പോൾ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാൾ 19-കാരനായ എംബപ്പെയാണ്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ സ്ട്രൈക്കറെന്ന വിശേഷണം മാത്രമേ ലോകകപ്പിനെത്തുന്നതു വരെ താരത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ ഫൈനൽ വിജയത്തിനു ശേഷം ഫിഫ ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സമർപ്പിക്കുമ്പോഴേക്കും ലോക ഫുട്ബോൾ ആരാധകർ എംബപ്പെയെ വാഴ്ത്തിപ്പാടാൻ ആരംഭിച്ചിരുന്നു. ഫൈനലിൽ ഫ്രാൻസിന്റെ നാലാമത്തെ ഗോൾ നേടിയത് എംബപ്പെയായിരുന്നു. ഗ്രൂപ്പ് റൌണ്ടിൽ പെറുവിനെതിരെ വിജയഗോളടിച്ചായിരുന്നു ഈ ലോകകപ്പിൽ എംബപ്പെ വരവറിയിച്ചത്. പിന്നീടുള്ള മത്സരങ്ങളിലെല്ലാം തന്റെ ചെറുപ്പത്തിന്റെ […]

Continue Reading

ലോകം കീഴടക്കാൻ ഫ്രഞ്ച് ടീമിനെ സഹായിച്ചത് ആഫ്രിക്കൻ താരങ്ങൾ; ആഫ്രിക്കൻ മാഹാത്മ്യം തുറന്നുപറഞ്ഞ് കോച്ച് ഡെഷാംപ്സ്

ഈ ലോകകിരീടം ഫ്രാൻസിന് സമ്മാനിച്ചത് ടീമിലെ ആഫ്രിക്കൻ താരങ്ങളാണെന്ന് തുറന്നുപറഞ്ഞ് ഫ്രഞ്ച് കോച്ച് ദിദിയെർ ഡെഷാംപ്സ്. ആഫ്രിക്കൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ലോകകിരീടം നേടാനായതിൽ ഫ്രാൻസിന് അഭിമാനിക്കാമെന്ന് അദ്ദേഹം ഫൈനലിനു ശേഷം അഭിപ്രായപ്പെട്ടു. ഈ ലോകകപ്പിൽ സെനഗൽ, നൈജീരിയ, ടുണീഷ്യ, മൊറോക്കോ, ഈജിപ്ത് തുടങ്ങിയ ആഫ്രിക്കൻ ടീമുകൾ ഉജ്ജ്വലമായ കളി കാഴ്ച്ചവച്ചിരുന്നെങ്കിലും അവർക്ക് നോക്കൌട്ട് റൌണ്ടിലെത്താൻ സാധിച്ചിരുന്നില്ല. “അവരെല്ലാം ഫ്രഞ്ചുകാരാണ്. ഫ്രഞ്ചുകാരായതിൽ അവരെല്ലാം അഭിമാനിക്കുന്നുമുണ്ട്. പക്ഷേ അവരുടെ ജന്മവും കുട്ടിക്കാലവും ആഫ്രിക്കയിലാണ്. പലർക്കും അവിടെ കൂട്ടുകാരുണ്ട്. അതിനാൽ ആ […]

Continue Reading

ഇരട്ടകിരീടനേട്ടവുമായി യഥാർത്ഥ താരമായത് ഫ്രഞ്ച് കോച്ച് ദിദിയെർ ഡെഷാംപ്സ്

ഇരട്ടകിരീടനേട്ടം സ്വന്തമാക്കി അത്യപൂർവ്വ റെക്കോർഡിന് ഉടമയായിരിക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയർ ഡെഷാംപ്സ്. 1998 ൽ ഫ്രാൻസ് ആദ്യമായി വേൾഡ് കപ്പ് നേടുമ്പോൾ ക്യാപ്റ്റനായി ടീമിനെ മുന്നിൽ നിന്ന് നയിച്ചത് ദിദിയെർ ഡെഷാംപ്സ് ആയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ പുതുതലമുറ താരങ്ങൾ ഫ്രാൻസിനായി ലോകകിരീടം ഒരിക്കൽ കൂടി തിരികെ കൊണ്ടുവന്നിരിക്കുന്നു. ഒരു കളിക്കാരനായും കോച്ചായും ലോകകിരീടം നേടുക എന്നത് ഒരു ഫുട്ബോളറെ സംബന്ധിച്ചിടത്തോളം അത്യപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്. ആ അസുലഭനേട്ടത്തിന് ഡെഷാംപ്സ് ഇന്ന് അർഹനായിരിക്കുന്നു. റഷ്യന […]

Continue Reading

ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കി ഫിഫയുടെ പുരസ്കാര പ്രഖ്യാപനം

ആവേശം അലതല്ലിയ ഫൈനലിൽ ഫ്രാൻസ് കിരീടംചൂടിയതിനു പിന്നാലെ ഈ ലോകകപ്പിലെ പുരസ്കാര പ്രഖ്യാപനവും വിതരണവും നടന്നു. ഫുട്ബോൾ ആരാധകരുടെ മനംനിറയ്ക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഫിഫയുടേത്. ഫൈനലിൽ തോറ്റിട്ടും ക്രൊയേഷ്യൻ താരവും ക്യാപ്റ്റനുമായ ലൂക്ക മോഡ്രിച്ചിനെ ഗോൾഡൻ ബോൾ പുരസ്കാര ജേതാവായി പ്രഖ്യാപിച്ചതായിരുന്നു അതിലേറ്റവും പ്രത്യേകത നിറഞ്ഞത്. ഈ ലോകകപ്പിലെ ക്രൊയേഷ്യയുടെ അത്ഭുതപ്പെടുത്തുന്ന മുന്നേറ്റത്തിൽ നിർണായകമായത് മോഡ്രിച്ചിന്റെ പ്രകടനം തന്നെയായിരുന്നു. ബെൽജിയത്തിന്റെ ഈഡൻ ഹസാർഡും ഗ്രീസ്മാനുമെല്ലാം മോഡ്രിച്ചിനൊപ്പം ഗോൾഡൻ ബോളിനായുള്ള മത്സരത്തിലുണ്ടായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ഈ പുരസ്കാരത്തിന് യോഗ്യൻ […]

Continue Reading

രണ്ട് പതിറ്റാണ്ടിനിപ്പുറം വീണ്ടും ലോകം കീഴടക്കി ഫ്രാൻസ്!

റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ക്രൊയേഷ്യയെ 4-2 ന് തകർത്ത് കിരീടം ചൂടി ഫ്രാൻസ്. 1998 ൽ ഇതിഹാസതാരവും നിലിവിലെ കോച്ചുമായ ദിദിയെർ ഡെഷാംപ്സിന്റെ നേതൃത്വത്തിൽ കിരീടം നേടിയതിനു ശേഷം രണ്ട് പതിറ്റാണ്ടിനിപ്പുറമാണ് ലോറിസ്സും കൂട്ടരും ഫ്രാൻസിനു വേണ്ടി ലോകകിരീടം ചൂടിയത്. യുവത്വത്തിന്റെ കരുത്തുമായി ലോകകപ്പിനെത്തിയ ഫ്രാൻസ് വേഗം കൊണ്ടും ചടുലമായ മുന്നേറ്റങ്ങൾകൊണ്ടും എല്ലാ മത്സരങ്ങളും വിജയിച്ചുപോന്നു. ഫൈനലിൽ ഗോൾമഴ തീർത്താണ് ഫ്രാൻസ് തങ്ങളുടെ അപ്രമാദിത്വം ലോകത്തിനെ ബോധ്യപ്പെടുത്തതിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഫ്രഞ്ചുപട ലോകകിരീടം കൈക്കലാക്കിയത്. കളിക്കളത്തിൽ […]

Continue Reading

എംബാപ്പെ എങ്ങനെ ലോകകപ്പിലെ ഏറ്റവും മികച്ച കൌമാരതാരമാകുമെന്ന് ബാപ്റ്റിസ്റ്റ

റഷ്യൻ ലോകകപ്പിൽ ഇടിമിന്നൽ കണക്കിന് പാഞ്ഞടുത്ത് എതിർ പ്രതിരോധനിരയെ കീറിമുറിച്ച് ഗോൾ സ്വന്തമാക്കുന്ന ഫ്രഞ്ച് താരം എംബപ്പേയെ അമ്പരപ്പോടെയാണ് ഫുട്ബോൾ ലോകം കണ്ടത്. പ്രീക്വാർട്ടർ മത്സരത്തിൽ അർജന്റീനക്കെതിരെയായിരുന്നു 19 കാരനായ എംബപ്പേയുടെ തകർപ്പൻ പ്രകടനം. ആ മത്സരത്തിൽ ഇരട്ടഗോളുകളും നേടിയതോടെ ലോകകപ്പിലെ ഏറ്റവും മികച്ച കൌമാരതാരമായി ലോകം അദ്ദേഹത്തെ വാഴ്ത്തിപ്പാടി. എംബപ്പേയെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച കൌമാരതാരമായി കാണുന്നതിൽ ബ്രസീലിയൻ ഇതിഹാസതാരം ജൂലിയോ ബാപ്റ്റിസ്റ്റക്ക് എതിർപ്പുണ്ട്. “നിങ്ങൾ ഒരാളെ ജഡ്ജ് ചെയ്യുമ്പോൾ വളരെ നിരീക്ഷിക്കേണ്ടതുണ്ട്. റൊണാൾഡോയെയും […]

Continue Reading