ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ തട്ടിത്തെറിപ്പിച്ച് മുത്തയ്യ മുരളീധരൻ

ലങ്കൻ ടീമിന്റെ കൺസൾട്ടന്റാകാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ നിരസിച്ച് ബൌളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ലങ്കൻ ക്രിക്കറ്റ് ബോർഡിനോടുള്ള പ്രതിഷേധസൂചകമായാണ് മുരളീധരൻ ഈ ഓഫർ നിരസിച്ചത്. കഴിഞ്ഞ ദിവസം ബോർഡിന്റെ നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മുൻ ലങ്കൻ താരം മഹേല ജയവർധനെ ടീമിന്റെ കൺസൾട്ടന്റ് പദവി ഒഴിഞ്ഞിരുന്നു. 133 ടെസ്റ്റുകളിൽ ലങ്കൻ കുപ്പായത്തിൽ കളിച്ച മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയ ഒരേയൊരു താരമാണ്. “ബോർഡിന്റെ ഈ തീരുമാനം ഒട്ടും ആത്മാർത്ഥതയില്ലാത്തതായിട്ടാണ് ഞാൻ മനസിലാക്കുന്നത്. ലങ്കൻ […]

Continue Reading

യുവതാരങ്ങൾ തിളങ്ങിയ ഐ.പി.എൽ; ഐ.പി.എൽ 2018 ലെ മികച്ച യുവതാരങ്ങൾ

ഐ.പി.എല്ലിൽ ഇക്കുറിയും നിരവധി യുവതാരങ്ങളാണ് മികച്ച പ്രകടനങ്ങളുമായി കളംവാണത്. പരിചയമ്പന്നരായ പല താരങ്ങളും പ്രതീക്ഷക്കൊത്തുയരാതെ വന്നപ്പോൾ യുവതാരങ്ങൾ ഉത്തരവാദിത്തമേറ്റെടുത്ത് മികച്ച പ്രകടനങ്ങളാണ് ഈ ഐ.പി.എല്ലിലെ യുവതാരങ്ങൾ കാഴച്ചവച്ചത്. നിർണായക ഘട്ടങ്ങളിൽ സമ്മർദങ്ങളെ അതിജീവിച്ച് വിജയം വരെയും പോരാടുന്ന താരങ്ങളും ഇതിലുണ്ടായിരുന്നു. പതിനൊന്നാം സീസണായ ഐ.പി.എൽ 2018 ലെ ചില മികച്ച യുവതാരങ്ങളുടെ അവലകോനമാണിവിടെ. റാഷിദ് ഖാൻ ഐ.പി.എൽ 2018 ലെ ഏറ്റവും മികച്ച യുവതാരം ആരെന്ന ചോദ്യത്തിന് ആദ്യ ഉത്തരം തീർച്ചയായും 19 കാരനായ ഈ അഫ്ഗാനിസ്ഥാൻ […]

Continue Reading

ആരാണീ ഇയാൻ ചാപ്പൽ? ഓസീസ് ഇതിഹാസത്തിനെതിരെ പരിഹാസവുമായി ക്രിസ് ഗെയിൽ

ഓസീസ് ഇതിഹാസ ക്രിക്കറ്റർ ഇയാൻ ചാപ്പലിനെതിരെ പരിഹാസവുമായി വെസ്റ്റിൻഡീസ് സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ. മുംബൈ മിററിലെ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുത്തരമായാണ് “ആരാണീ ഇയാൻ ചാപ്പൽ?” എന്ന പരിഹാസപൂർവ്വമുള്ള മറുപടി താരം നൽകിയത്. രണ്ടു വർഷം മുമ്പു നടന്നൊരു സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായാണ് കിങ്സ് ഇലവൻ പഞ്ചാബിന്റെ താരംകൂടിയായ ക്രിസ് ഗെയിൽ ഇത്തരമൊരു മറുപടി നൽകിയത്. ഓസ്ട്രേലിയയിൽ 2016 ൽ നടന്ന ബിഗ് ബാഷ് ലീഗിനിടെ ക്രിസ് ഗെയിൽ ഒരു വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നൊരു റിപ്പോർട്ടുണ്ടായിരുന്നു. […]

Continue Reading

അഫ്ഗാനിസ്ഥാനിലും സൂപ്പർമാനായി റാഷിദ് ഖാൻ!

ഐ.പി.എൽ 2018 ലെ ഏറ്റവും മികച്ച താരങ്ങളാരൊക്കെ എന്ന ചോദ്യത്തിന് മുൻനിരയിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദ് ബൌളറായ റാഷിദ് ഖാന്റെ പേരുണ്ടാകും. ഐ.പി.എല്ലിലെ പ്രകടനത്തോടെ നിരവധി ആരാധകരെ നേടിയ താരം ആവേശത്തിലാണ്. അഫ്ഗാനിസ്ഥാനിലെ കായികപ്രേമികളും റാഷിദിന് ലഭിച്ച ജനപ്രീതിയിൽ അന്തംവിട്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അഫ്ഗാൻ പൌരൻ താനായിരിക്കുമെന്നാണ് റാഷിദ് ഖാൻ അവകാശപ്പെടുന്നത്. ഇതിനെ സാധൂകരിക്കുവിധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താരത്തിന് ലഭിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ അഭിനന്ദനപ്രവാഹം. അതേസമയം സ്വന്തം […]

Continue Reading

വാട്സൺ അജയ്യൻ! പതറാത്ത പോരാട്ടവീര്യത്തിൽ പിറന്നത് ഈ സീസണിലെ രണ്ടാമത്തെ വെടിക്കെട്ട് സെഞ്ച്വറി

പ്രതിഭാധനരായ ഒരുപിടി താരങ്ങൾ അണിനിരക്കുന്ന ചെന്നൈ സൂപ്പർകിങ്സിലെ അവിഭാജ്യഘടകമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റർ ഷെയ്ൻ വാട്സൺ. ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന താരമാണ് വാട്സൺ. ഫൈനലിൽ സൺറൈസേഴ്സിനെതിരെ ഈ സീസണിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ് വാട്സൺ നേടിയത്. ഐ.പി.എല്ലിന്റെ ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽ 555 റൺസും ആറ് വിക്കറ്റുകളും നേടിയിട്ടുണ്ട് ഈ ഓസ്ട്രേലിയൻ താരം. ഫൈനലിലെ താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴത്തിക്കൊണ്ട് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. തുടക്കത്തിൽ റണ്ണെടുക്കാൻ നന്നേ വിഷമിച്ച താരത്തിന്റെ […]

Continue Reading

രാജകീയം ഈ തിരിച്ചുവരവ്; ധോണി അജയ്യൻ! ചാണക്യതന്ത്രങ്ങൾ വീണ്ടും ഫലിച്ചു

രണ്ട് വർഷത്തെ വിലക്കു കഴിഞ്ഞ ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ ഐ.പി.എല്ലിനെത്തിയത്. എന്നാൽ അതിന്റെ യാതൊരു ഭാവവ്യത്യാസങ്ങളും ക്യാപ്റ്റനിലോ ടീമംഗങ്ങളിലോ ആരാധകർക്കിടയിലോ ഉണ്ടായിരുന്നില്ല. അശ്വിനടക്കം ടീമിലെ സുപ്രധാന താരങ്ങൾ മറ്റു ഐ.പി.എൽ ടീമുകളി ചേക്കേറിയെങ്കിലും പഴയ ഒത്തിണക്കത്തോടെ തന്നെ ആരാധകരെ ആവേശഭരിതരാക്കി ധോണിയും കൂട്ടരും മുന്നേറി. കുറെ കാലങ്ങൾക്കു ശേഷം പഴയ തലൈവ ധോണിയെ ഓർമിപ്പിക്കുന്ന വിധത്തിൽ ക്യാപ്റ്റന്റെ മാസ്മരിക ഇന്നിങ്സുകൾക്കും ഇത്തവണ ഐ.പി.എൽ സാക്ഷ്യം വഹിച്ചു. ക്യാപ്റ്റൻ ധോണിയുടെ സാന്നിധ്യം കൊണ്ടുതന്നെയാണ് ചെന്നൈ സൂപ്പർകിങ്സ് […]

Continue Reading

വാട്സന്റെ തകർപ്പൻ സെഞ്ച്വറിയിൽ ഐ.പി.എൽ കിരീടമണിഞ്ഞ് ചെന്നൈ സൂപ്പർകിങ്സ്

ഐ.പി.എൽ 2018 ന്റെ ഫൈനലിൽ സൺറൈസേഴ്സിനെ വിക്കറ്റിന് തോൽപിച്ച ചെന്നൈ സൂപ്പർകിങ്സിന് കിരീടം. ചെന്നൈ ഓപ്പണർ ഷെയ്ൻ വാട്സന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈയെ കിരീടനേട്ടത്തിലേക്കെത്തിച്ചത്. സൺറൈസേഴ്സ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. ഏകപക്ഷീയമായിരുന്നു ചെന്നൈയുടെ മൂന്നാം ഐ.പി.എൽ കിരീടവിജയം. തുടക്കത്തിൽ സൺറൈസേഴ്സ് ബൌളർ ഭുവനേശ്വർ കുമാറിന് മുമ്പിൽ പതറിയ ഷെയ്ൻ വാട്സൺ പിന്നീട് കൂറ്റനടികളിലൂടെ അരങ്ങുവാഴുന്നതാണ് കണ്ടത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ പത്ത് പന്തിൽ ഒരു […]

Continue Reading

ഐ.പി.എൽ ഫൈനൽ; യൂസുഫ് പത്താനും കെയ്ൻ വില്യംസണും തിളങ്ങി, ചെന്നൈക്ക് 179 റൺസ് വിജയലക്ഷ്യം

ഐ.പി.എൽ പതിനൊന്നാം സീസണിലെ ഫൈനൽ മത്സരത്തിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ കൊടിയേറി. ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് യൂസുഫ് പത്താന്റെയും (45*) ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെയും (47) മികച്ച ബാറ്റിംഗിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഫീൽഡിംഗ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവക്കുന്നതായിരുന്നു തുടക്കത്തിൽ തന്നെ ചെന്നൈ ബൌളർമാരുടെ പ്രകടനം. രണ്ടാം ഓവറിൽ തന്നെ സൺറൈസേഴ്സ് ഓപ്പണർ ശ്രീവത്സ് ഗോസ്വാമി റണ്ണൌട്ടായി. […]

Continue Reading

ഫൈനലിൽ സൺറൈസേഴ്സിനുള്ള കെണിയൊരുക്കി ചെന്നൈ സൂപ്പർകിങ്സ്; മത്സരം ഇന്ന് രാത്രി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ

ഐ.പി.എൽ കലാശപ്പോരാട്ടമായ ഫൈനലിൽ ഇന്ന് രാത്രി ചെന്നൈ സൂപ്പർകിങ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രണ്ട് വർഷത്തെ ഇടവേളക്കു ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തിയ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ഫൈനലിൽ ഏറെ ആരാധകരുള്ള ടീമായ ചെന്നൈക്കാണ് കൂടുതൽ പേരും സാധ്യത കൽപിക്കുന്നത്. എന്നാൽ സീസണിന്റെ തുടക്കം മുതൽ ടീംവർക്കിലൂടെ തുടർച്ചയായി വിജയങ്ങൾ നേടുകയും ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിൽ കടക്കുകയും ചെയ്ത സൺറൈസേഴ്സിന് ചരിത്രം സൃഷ്ടിക്കാനാകുമെന്നാണ് മറുവാദം. രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈയുടെ പ്ലേ […]

Continue Reading

ഡിവില്ലിയേഴ്സിന് വികാരനിർഭരമായ വാക്കുകളിൽ ആശംസ നേർന്ന് കോഹ്ലി

ലോകത്തെ ഏറ്റവും അപകടകാരികളായ ബാറ്റ്സ്മാന്മാർ ആരൊക്കെയെന്ന് ചോദിച്ചാൽ സമീപകാലം വരെ പെട്ടെന്ന് പറയുന്ന ഉത്തരങ്ങൾ ഡിവില്ലിയേഴ്സും വിരാട് കോഹ്ലിയും എന്നായിരിക്കും. എന്നാൽ ആദ്യത്തെ ആ പേരുകാരൻ ഇന്ന് ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുന്നു. ഒന്നാം സ്ഥാനക്കാരൻ വിടപറയുമ്പോൾ അതിലേറ്റവും ദുഃഖിക്കുന്നത് രണ്ടാമനായ വിരാട് കോഹ്ലി തന്നെയാണ്. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഡിവില്ലിയേഴ്സിനെ ‘സഹോരൻ’ എന്ന് അഭിസംബോധന ചെയ്ത കോഹ്ലി ട്വിറ്ററിലൂടെയാണ് വികാരനിർഭരമായ വാക്കുകളിൽ വിടചൊല്ലിയത്. “എന്റെ സഹോദരന് എല്ലാറ്റിനും വിജയാശംസകൾ. […]

Continue Reading