ദക്ഷിണാഫ്രിക്കയെ 124 ന് ചുരുട്ടിക്കെട്ടി ലങ്ക; രണ്ടാം ഇന്നിങ്സ് ലീഡ് 365

കൊളംബോയിൽ നടക്കുന്ന ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ സന്ദർശകരായ ദക്ഷിണാഫ്രിക്കക്ക് കനത്ത ബാറ്റിംഗ് തകർച്ച. എട്ടു വിക്കറ്റെടുത്ത സ്പിന്നർ കേശവ് മഹാരാജിന്റെ കരുത്തിൽ ലങ്കയെ 338 ൽ ഒതുക്കിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ലീഡ് നേടി മത്സരം തങ്ങളുടെ വരുതിയിലാക്കാമെന്ന ചിന്തയിലായിരുന്നു. എന്നാൽ അഞ്ചു വിക്കറ്റെടുത്ത അകില ധനജ്ഞയയും നാലു വിക്കറ്റെടുത്ത ദിൽറുവാൻ പെരേരയും സന്ദർശകരെ ചുരുട്ടിക്കെട്ടി. കേവലം 124 റൺസിന് ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക രണ്ട് വിക്കറ്റ് […]

Continue Reading

എട്ടു വിക്കറ്റ് വീഴ്ത്തി കേശവ് മഹാരാജിന്റെ ലങ്കാദഹനം; വാലറ്റക്കാർ തിരിച്ചടിച്ച് ലങ്ക

ദക്ഷിണാഫ്രിക്കൻ ബൌളർ കേശവ് മഹാരാജിന്റെ എട്ടു വിക്കറ്റ് പ്രകടനത്തിൽ വിറച്ച് ലങ്ക. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ സ്പിന്നർ കേശവ് മഹാരാജ് തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ ശ്രീലങ്ക 338 ന് എല്ലാവരും പുറത്തായി. 38 ഓവർ പന്തെറിഞ്ഞ കേശവ് 122 റൺസ് വഴങ്ങിയാണ് എട്ടു വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ദിനം ലങ്ക 277 ന് 9 എന്ന നിലയിൽ കളിയവസാനിപ്പിച്ചിരുന്നു. ഇതോടെ രണ്ടാം […]

Continue Reading

ഇരട്ടസെഞ്ച്വറി നേടി ഫഖർ സമാൻ; ഏകദിന ചരിത്രത്തിലെ കൂറ്റൻ സ്കോർ സ്വന്തമാക്കി പാകിസ്ഥാൻ

ഓപ്പണർ ഫഖർ സമാന്റെ അപരാജിത ഇരട്ടസെഞ്ച്വറിയുടെ കരുത്തിൽ പാകിസ്ഥാൻ സിംബാബ്വെക്കെതിരെ റെക്കോർഡ് ജയം സ്വന്തമാക്കി. പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ മത്സരത്തിൽ ഒരു പാകിസ്ഥാൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഓപ്പണർ ഫഖർ സമാൻ (210*) സ്വന്തമാക്കിയത്. ഫഖറിനൊപ്പം സഹ ഓപ്പണറായ ഇമാമുൾ ഹഖും (113) സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടും തീർത്തു. മൂന്നാമനായിറങ്ങിയ ആസിഫ് അലി (50) അർദ്ധശതകം പൂർത്തിയാക്കി പുറത്താകാതെനിന്നു. […]

Continue Reading

ക്രിക്കറ്റ് ബോർഡിന്റെ കയ്യബദ്ധം; ചിരിയടക്കാനാകാതെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മെല്ലെപ്പോക്കിന്റെ പേരിൽ നേരത്തെ ആരാധകരുടെ ട്രോളുകളാലും അതിനോടനുബന്ധിച്ചുള്ള വാർത്തകളിലും ധോണി ഇടംനേടിയിരുന്നു. ധോണി രാജിവക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ധോണിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്ക് രണ്ടു തവണ ലോകകിരീടം നേടിക്കൊടുത്ത മുൻ ക്യാപ്റ്റൻ കൂടിയായ ധോണി ഇനിയും ടീമിലുണ്ടാകുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതോടെ വിവാദങ്ങൾ താത്ക്കാലികമായി അവസാനിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ധോണി വീണ്ടും വാർത്തകളിൽ നിറയുകയാണ്. […]

Continue Reading

“ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ല”- രൂക്ഷ മറുപടിയുമായി രവിശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും നിലവിൽ ഏകദിന-ട്വന്റിട്വന്റി സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുമായ ധോണി വിരമിക്കാൻ പോകുകയാണെന്ന സോഷ്യൽമീഡിയ പ്രചരണങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിയുടെ രൂക്ഷഭാഷയിലുള്ള മറുപടി. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്കു വേണ്ടി ഇനിയും അദ്ദേഹത്തിന് കുറച്ചധികം ഇന്നിങ്സുകൾ കളിക്കാനുണ്ടെന്നും ഇന്ത്യൻ കോച്ച് അഭിപ്രായപ്പെട്ടു. മൂന്നാം ഏകദിനത്തിൽ കളിക്കു ശേഷം പവലിയനിലേക്ക് നടക്കുന്നതിനിടയിൽ ധോണി അമ്പയറിൽ നിന്നും പന്ത് ചോദിച്ചു വാങ്ങിയത് വൻ വിവാദമായിരുന്നു. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വൻ ആക്ഷേപമാണ് ഇതുമായി ബന്ധപ്പെട്ട് […]

Continue Reading

വിരമിക്കൽ പ്രഖ്യാപനത്തെ കുറിച്ച് ആലോചിക്കുകയാണോ ധോണി!

കുറച്ചുകാലത്തിനു ശേഷം വീണ്ടും ഇതാ ധോണിയുടെ വിരമിക്കൽ വാർത്തകൾ ചൂടുപിടിക്കുകായാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര 2-1 ന് നഷ്ടമായതിനു പിന്നാലെയാണ് ടീമിലെ സീനിയർ താരമായ ധോണി വിരമിക്കണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യമുയരുന്നത്. രണ്ടാം ഏകദിനത്തിലെ ധോണിയുടെ വളരെ പതിയയുള്ള ഇന്നിങ്സിനിടെ ഇന്ത്യൻ ആരാധകർ കൂവി പ്രതിഷേധിച്ചിരുന്നു. എന്നാൽ അതേ മത്സരത്തിൽ തന്നെയായിരുന്നു ഏകദിന ക്രിക്കറ്റിൽ ധോണി പതിനായിരം റൺസ് ക്ലബ്ബിസെത്തിയതും. പതിനായിരം കടക്കുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ് ധോണി. ഇന്നലെ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ […]

Continue Reading

പാകിസ്ഥാൻ പേസാക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ് സിംബാബ്വെ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ആതിഥേയരായ സിംബാബ്വെക്ക് കനത്ത തോൽവി. പാക് പേസാക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ സിംബാബ്വെ 9 വിക്കറ്റിനാണ് തോൽവി ഏറ്റുവാങ്ങിയത്. പാക് പേസർ ഫഹീം അഷ്റഫിന്റെ മാരക സ്പെല്ലാണ് ആതിഥേയരെ തകർത്തത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ വെറും 67 റൺസിന് ഓളൌട്ടാവുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 9.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇടംകയ്യൻ പേസ് ബൌളറായ അഷ്റഫ് 8.1 ഓവറിൽ 22 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകളെടുത്തത്. […]

Continue Reading

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ റിഷഭ് പന്തും കരുൺ നായരും; ഭുവനേശ്വറും രോഹിതും പുറത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കർണാടകയുടെ മലയാളിതാരം കരുൺ നായരും റിഷഭ് പന്തും ടീമിൽ തിരിച്ചെത്തി. അയർലണ്ടിനെതിരായ ട്വന്റിട്വന്റി മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റു മുതൽ ടീമിലുണ്ടാകും. അതേസമയം ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പരിക്കേറ്റ മറ്റൊരു പേസറായ ഭുവന്വേശ്വർ കുമാറും ഏകദിന സ്പെഷ്യലിസ്റ്റ് രോഹിത് ശർമയും ടീമിൽ നിന്നു പുറത്തായി. ടെസ്റ്റിൽ അത്ര നല്ല റെക്കോർഡല്ല രോഹിതിനുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ വൃദ്ദിമാൻ സാഹ […]

Continue Reading

ഇന്ത്യയെ തച്ചുടച്ച് റൂട്ടും മോർഗനും; 8 വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി

ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗന്റെയും (88) ജോറൂട്ടിന്റെയും (100) അപരാജിത ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന് ആധികാരികജയം സമ്മാനിച്ചത്. റൂട്ട് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് പുറത്താകാതെ 186 റൺസ് കൂട്ടുകെട്ടുണ്ടാക്കി. വിജയത്തോടെ ഇംഗ്ലണ്ട് 2-1 ന് ഏകദിന പരമ്പര നേടി. സ്കോർ: ഇന്ത്യ 8 ന് 256; ഇംഗ്ലണ്ട് 2 ന് 260. 120 പന്തിൽ നിന്ന് പത്ത് ബൌണ്ടറികളുടെ സഹായത്തോടെയാണ് […]

Continue Reading

കണ്ണുതള്ളി അന്തംവിട്ട് ഇന്ത്യൻ ക്യാപ്റ്റൻ; റാഷിദിന്റെ പന്തിൽ ക്ലീൻ ബൌൾഡായി കോഹ്ലി

ഇംഗ്ലണ്ടിനെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിൽ തന്റെ വിക്കറ്റ് നഷ്ടമായ നേരത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അന്തംവിട്ട് നിൽക്കുന്ന കാഴ്ച്ചയാണ് ലീഡ്സ് ഗ്രൌണ്ടിൽ കണ്ടത്. ഇന്ത്യയുടെ ടോപ് സ്കോററായ ക്യാപ്റ്റൻ കോഹ്ലി ഇംഗ്ലീഷ് സ്പിന്നർ ആദിൽ റാഷിദിന്റെ പന്തിൽ ക്ലീൻ ബൌൾഡായപ്പോഴാണ് സംഭവം. 31-ാം ഓവറിൽ ഇടംകയ്യൻ ഓഫ് സ്പിന്നർ റാഷിദിന്റെ കുത്തിയുയർന്ന പന്ത് കോഹ്ലിയുടെ കുറ്റി തെറിപ്പിക്കുകയാണ്. സംഭവിച്ചത് വിസ്വസിക്കാനാകാതെ അത്ഭുതസ്തബ്ധനായി കോഹ്ലി സ്റ്റമ്പിനെയും പിച്ചിനെയും മാറിമാറി നോക്കി. റാഷിദിന്റെയും സഹതാരങ്ങളുടെയും ആഹ്ലാദം ആരംഭിച്ചതിനു ശേഷം മാത്രമാണ് […]

Continue Reading