ദക്ഷിണാഫ്രിക്കയെ 124 ന് ചുരുട്ടിക്കെട്ടി ലങ്ക; രണ്ടാം ഇന്നിങ്സ് ലീഡ് 365

കൊളംബോയിൽ നടക്കുന്ന ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ സന്ദർശകരായ ദക്ഷിണാഫ്രിക്കക്ക് കനത്ത ബാറ്റിംഗ് തകർച്ച. എട്ടു വിക്കറ്റെടുത്ത സ്പിന്നർ കേശവ് മഹാരാജിന്റെ കരുത്തിൽ ലങ്കയെ 338 ൽ ഒതുക്കിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ലീഡ് നേടി മത്സരം തങ്ങളുടെ വരുതിയിലാക്കാമെന്ന ചിന്തയിലായിരുന്നു. എന്നാൽ അഞ്ചു വിക്കറ്റെടുത്ത അകില ധനജ്ഞയയും നാലു വിക്കറ്റെടുത്ത ദിൽറുവാൻ പെരേരയും സന്ദർശകരെ ചുരുട്ടിക്കെട്ടി. കേവലം 124 റൺസിന് ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്ക രണ്ട് വിക്കറ്റ് […]

Continue Reading

ബ്ലാസ്റ്റേഴ്സിനോട് ഏറ്റമുട്ടാൻ തയ്യാറായി മെൽബൺ സിറ്റി എഫ്.സി

ചൊവ്വാഴ്ച്ച കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടൊയോട്ട യാരിസ് ലാലീഗ വേൾഡ് പ്രീ-സീസൺ ടൂർണമെന്റിൽ (Toyota Yaris LaLiga World pre-season tournament) കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ എതിരിടാൻ മെൽബൺ സിറ്റി എഫ്.സി തയ്യാറായിക്കഴിഞ്ഞു. ഓസ്ട്രേലിയൻ എ-ലീഗിലെ പ്രമുഖ ടീമാണ് മെൽബൺ സിറ്റി എഫ്.സി. ഇന്നലെ കൊച്ചിയിലെത്തിയ മെൽബൺ ടീം ഇന്ന് ഗ്രൌണ്ടിൽ പരിശീലനത്തിനും ഇറങ്ങി. സ്പാനിഷ് ലാലിഗ ടീം ജിറോണ എഫ്.സിയാണ് ടൂർണമെന്റിലെ മൂന്നാമത്തെ ടീം. ജൂലൈ 24 ചൊവ്വാഴ്ച്ച […]

Continue Reading

ബ്ലാസ്റ്റേഴ്സിനെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി ഉടമസ്ഥർ!

കൊച്ചിയിൽ അടുത്തു നടക്കാൻ പോകുന്ന ത്രികോണ ടൂർണമെന്റിൽ പങ്കെടുക്കുന്ന ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ലീഗുകളിലൊന്നായ സ്പാനിഷ് ലീഗിലെ ടീമായ ജിറോണ എഫ്.സിയും ഓസ്ട്രേലിയൻ ലീഗിലെ മെൽബൺ സിറ്റി എഫ്.സിയുമാണ് ബ്ലാസ്റ്റേഴ്സിനു പുറമെ ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു രണ്ടു ടീമുകൾ. ജൂലൈ 24 മുതൽ 28 വരെ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. അതേസമയം, ഇന്ത്യൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത പുറത്തുവന്നത്. ബ്ലാസ്റ്റേഴ്സിനെ റാഞ്ചാനായി ലോകത്തെ ഒരു […]

Continue Reading

റൊണാൾഡോ ഇല്ലാത്ത റയലിന്റെ താളം വീണ്ടെടുക്കാൻ വമ്പൻ താരങ്ങളെ നോട്ടമിട്ട് മാനേജ്മെന്റ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ട ടീമിലെ സ്ഥാനം പകരം ആർക്കു നൽകുമെന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ് മാനേജ്മെന്റ്. റൊണാൾഡോയുടെ ഒത്ത പകരക്കാരനാകില്ലെങ്കിലും റഷ്യൻ ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരം തലനാരിഴയ്ക്ക് നഷ്ടമായ ബെൽജിയം ക്യാപ്റ്റനും ചെൽസി താരവമായ ഈഡൻ ഹസാർഡിനെ വമ്പൻ തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ്. 112 ദശലക്ഷം യൂറോയാണ് ഹസാർഡിനായി റയൽ മുടക്കാൻ തയ്യാറായിരിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം ചെൽസിയുടേതാണെന്നാണ് താരം വ്യക്തമാക്കിയത്. കൂടെ 35 മില്യൺ യൂറോക്ക് ലോകകപ്പിൽ ഗോൾഡൻ ഗ്ലൌ […]

Continue Reading

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നെയ്മർ

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരമാമിട്ട് സൂപ്പർതാരം നെയ്മർ. താൻ റയലിലേക്ക് ഇല്ലെന്നും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം താരം വ്യക്തമാക്കി. ലോകകപ്പിന് ശേഷം നെയ്മറിന്റെ ട്രാൻസ്ഫറുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് നെയ്മറെ മാഡ്രിഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു. മാഡ്രിഡിന്റെ റെക്കോർഡ് ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മാസം തുടക്കത്തിലാണ് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസുമായി നാലു വർഷത്തെ കരാറിലേർപ്പെട്ടത്. 100 […]

Continue Reading

എട്ടു വിക്കറ്റ് വീഴ്ത്തി കേശവ് മഹാരാജിന്റെ ലങ്കാദഹനം; വാലറ്റക്കാർ തിരിച്ചടിച്ച് ലങ്ക

ദക്ഷിണാഫ്രിക്കൻ ബൌളർ കേശവ് മഹാരാജിന്റെ എട്ടു വിക്കറ്റ് പ്രകടനത്തിൽ വിറച്ച് ലങ്ക. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ തന്നെ സ്പിന്നർ കേശവ് മഹാരാജ് തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ ശ്രീലങ്ക 338 ന് എല്ലാവരും പുറത്തായി. 38 ഓവർ പന്തെറിഞ്ഞ കേശവ് 122 റൺസ് വഴങ്ങിയാണ് എട്ടു വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ദിനം ലങ്ക 277 ന് 9 എന്ന നിലയിൽ കളിയവസാനിപ്പിച്ചിരുന്നു. ഇതോടെ രണ്ടാം […]

Continue Reading

റൊണാൾഡോ ഹോട്ടലിൽ ടിപ്പായി നൽകിയത് ഭീമൻ തുക! മൂക്കത്ത് വിരൽ വച്ച് ലോകം!

റയലിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറക്കും മുമ്പേ കുടുംബത്തോടൊപ്പം തന്റെ സമയം ചിലവഴിച്ചത് ഗ്രീസിൽ. ഗ്രീസിലെ അതിപ്രശസ്തമായ ഒരു ആഢംബര ഹോട്ടലിൽ തങ്ങിയ റൊണാൾഡോയും സംഘവും തിരിച്ചുപോകുമ്പോൾ ഹോട്ടലിലെ ജീവനക്കാർക്ക് നൽകിയ ടിപ്പ് എത്രയാണെന്ന് കേട്ടാൽ ആരായാലും ഞെട്ടും! 17,850 പൌണ്ടാണ് റൊണാൾഡോ ഹോട്ടലിലെ ജീവനക്കാർക്ക് ടിപ്പ് നൽകിയതെന്നാണ് വാർത്ത. ഏതാണ്ട് 23,000 യു.എസ് ഡോളറാണ് ഇത്. ഈ സംഖ്യ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 16 ലക്ഷത്തിനടുത്തുവരും! […]

Continue Reading

ഇരട്ടസെഞ്ച്വറി നേടി ഫഖർ സമാൻ; ഏകദിന ചരിത്രത്തിലെ കൂറ്റൻ സ്കോർ സ്വന്തമാക്കി പാകിസ്ഥാൻ

ഓപ്പണർ ഫഖർ സമാന്റെ അപരാജിത ഇരട്ടസെഞ്ച്വറിയുടെ കരുത്തിൽ പാകിസ്ഥാൻ സിംബാബ്വെക്കെതിരെ റെക്കോർഡ് ജയം സ്വന്തമാക്കി. പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയ മത്സരത്തിൽ ഒരു പാകിസ്ഥാൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഓപ്പണർ ഫഖർ സമാൻ (210*) സ്വന്തമാക്കിയത്. ഫഖറിനൊപ്പം സഹ ഓപ്പണറായ ഇമാമുൾ ഹഖും (113) സെഞ്ച്വറി നേടി. ഇരുവരും ചേർന്ന് ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടും തീർത്തു. മൂന്നാമനായിറങ്ങിയ ആസിഫ് അലി (50) അർദ്ധശതകം പൂർത്തിയാക്കി പുറത്താകാതെനിന്നു. […]

Continue Reading

ക്രിക്കറ്റ് ബോർഡിന്റെ കയ്യബദ്ധം; ചിരിയടക്കാനാകാതെ ആരാധകർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മെല്ലെപ്പോക്കിന്റെ പേരിൽ നേരത്തെ ആരാധകരുടെ ട്രോളുകളാലും അതിനോടനുബന്ധിച്ചുള്ള വാർത്തകളിലും ധോണി ഇടംനേടിയിരുന്നു. ധോണി രാജിവക്കണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രി ധോണിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നേരിട്ട് രംഗത്തെത്തിയിരുന്നു. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്ക് രണ്ടു തവണ ലോകകിരീടം നേടിക്കൊടുത്ത മുൻ ക്യാപ്റ്റൻ കൂടിയായ ധോണി ഇനിയും ടീമിലുണ്ടാകുമെന്നും കോച്ച് പറഞ്ഞിരുന്നു. ഇതോടെ വിവാദങ്ങൾ താത്ക്കാലികമായി അവസാനിച്ചിരുന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം ധോണി വീണ്ടും വാർത്തകളിൽ നിറയുകയാണ്. […]

Continue Reading

“ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ല”- രൂക്ഷ മറുപടിയുമായി രവിശാസ്ത്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും നിലവിൽ ഏകദിന-ട്വന്റിട്വന്റി സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുമായ ധോണി വിരമിക്കാൻ പോകുകയാണെന്ന സോഷ്യൽമീഡിയ പ്രചരണങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിയുടെ രൂക്ഷഭാഷയിലുള്ള മറുപടി. ധോണി എവിടേക്കും പോകാനുദ്ദേശിക്കുന്നില്ലെന്നും ഇന്ത്യക്കു വേണ്ടി ഇനിയും അദ്ദേഹത്തിന് കുറച്ചധികം ഇന്നിങ്സുകൾ കളിക്കാനുണ്ടെന്നും ഇന്ത്യൻ കോച്ച് അഭിപ്രായപ്പെട്ടു. മൂന്നാം ഏകദിനത്തിൽ കളിക്കു ശേഷം പവലിയനിലേക്ക് നടക്കുന്നതിനിടയിൽ ധോണി അമ്പയറിൽ നിന്നും പന്ത് ചോദിച്ചു വാങ്ങിയത് വൻ വിവാദമായിരുന്നു. സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വൻ ആക്ഷേപമാണ് ഇതുമായി ബന്ധപ്പെട്ട് […]

Continue Reading