അടുത്ത മത്സരങ്ങൾക്കുള്ള ടീമുകളെ പ്രഖ്യാപിച്ച് ബാഴ്സലോണയും റയൽ മാഡ്രിഡും

സ്പാനിഷ് ലാലിഗയിലെ അടുത്ത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വമ്പൻമാരായ ബാഴ്സലോണയും റയൽ മാഡ്രിഡും. റയൽ സൊസ്യാഡിനെതിരെയാണ് ബാഴ്സലോണ കളത്തിലിറങ്ങുന്നത്. റയൽ മാഡ്രിഡിന്റെ എതിരാളികൾ അത്ലറ്റിക്കോ ബിൽബാവോയാണ്. മെസ്സി-സുവാരസ്-ഡിംബലെ ത്രയം തന്നെയായിരിക്കും ബാഴ്സലോണയുടെ മുൻനിരയെ നയിക്കുക. അതേസമയം റയലിന്റെ മുൻനിരയിൽ കളിക്കുന്നത് ബെൻസെമ-ബാലെ-വാസ്ക്വെസ് ത്രയമായിരിക്കും. ബാഴ്സലോണ സ്ക്വാഡ്: ഗോൾകീപ്പർമാർ: മാർക്ക് ആന്ദ്രെ സ്റ്റീഗൻ, ജാസ്പെർ സില്ലെസ്സെൻ ഡിഫൻഡർമാർ: നെൽസൺ സെമെഡോ, ജെറാർഡ് പിക്വെ, ക്ലെമെന്റ് ലാങ്വെൽറ്റ്, ജോർഡി ആൽബ, സാമുവേൽ ഉംതിദി, തോമസ് വെർമാലെൻ മിഡ്ഫീൽഡർമാർ: ഐവാൻ റാകിടിച്ച്, സെർജിയോ […]

Continue Reading

റൊണാൾഡോയേയും റാമോസിനേയും പുകഴ്ത്തി മുൻ റയൽ ബോസ് സിനദിൻ സിദാൻ

നിലവിലെ റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനെയും റയലിൽ നിന്ന് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും കുറിച്ച് നല്ലതു മാത്രമേ മുൻ റയൽ ബോസ്സായ സിനദിൻ സിദാന് പറയാനുള്ളൂ. റാമോസ് ഡ്രസ്സിംഗ് റൂമിൽ ടീമിന് കരുത്തും ആത്മവിശ്വാസവും നൽകുമ്പോൾ കളിക്കളത്തിനകത്ത് റൊണാൾഡോയാണ് റിയൽ ക്യാപ്റ്റനെന്ന് സിദാൻ പറയുന്നു. കളത്തിൽ സഹതാരങ്ങൾക്ക് കരുത്തും ആവേശകരവുമാകുന്നത് റൊണാൾഡോയുടെ കളിമികവും ഊർജ്ജവുമാണെന്ന് മുൻ റയൽ കോച്ച് പറയുന്നു. അതേസമയം റൊണാൾഡോയുടെ അസാന്നിദ്ധ്യത്തിൽ കരീം ബെൻസെമയായിരിക്കും റയലിന്റെ പ്രധാന […]

Continue Reading

റയലിനോടും തന്റെ ദേശീയ ടീമിനോടും നന്ദി പറഞ്ഞ് ലൂക്ക മോഡ്രിച്ച്

ഇത്തവണത്തെ യുവേഫ ഏർപ്പെടുത്തിയ മികച്ച ഫുട്ബോളർക്കുള്ള അവാർഡ് ലഭിച്ച ലൂക്ക മോഡ്രിച്ച് തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിനും ദേശീയ ടീമായ ക്രൊയേഷ്യയോടും നന്ദി പറഞ്ഞു. ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡർ താരമായിരുന്നു മോഡ്രിച്ച്. കൂടാതെ റഷ്യൻ ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു. “മികച്ച വർഷമാണിത്. പുരസ്കാര നേട്ടത്തിന് റയൽ മാഡ്രിഡിനോടും ക്രൊയേഷ്യ ദേശീയ ടീമിനോടും കൂടെ […]

Continue Reading

ഇന്റർമിലാൻ സൂപ്പർതാരം ഇക്കാർഡിയെ നോട്ടമിട്ട് റയൽ മാഡ്രിഡ്

അടുത്ത സീസൺ ആരംഭിക്കാനിരിക്കെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നഷ്ടം നികത്താനാകാതെ നെട്ടോട്ടമോടുകയാണ് റയൽ മാനേജ്മെന്റ്. അതിന്റെ ഭാഗമായാണ് ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള റയലിന്റെ പരിശ്രമങ്ങൾ ഇപ്പോഴും തുടരുന്നത്. ഇംഗ്ലണ്ടിലെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതോടെ പ്രീമിയർലീഗിലെ താരങ്ങളെ റാഞ്ചാനുള്ള ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞു. ഇപ്പോൾ റയൽ നോട്ടമിടുന്നത് ഇറ്റലിയിലേക്കാണ്. ഇറ്റാലിയൻ ക്ലബ്ബ് ഇന്റർമിലാനിലെ മൌറോ ഇക്കാർഡിയാണ് റയലിന്റെ നോട്ടപ്പുള്ളികളിൽ പ്രധാനി. ഇന്റർമിലാന്റെ ഈ അർജന്റീനിയൻ സ്ട്രൈക്കറാണ് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത്. 29 ഗോളുകളാണ് ഈ […]

Continue Reading

റൊണാൾഡോയുടെ ടീമിനെ 3-1 ന് തകർത്ത് റയൽ മാഡ്രിഡ്

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ ക്ലബ്ബായ റയൽ മാഡ്രിഡും പുതിയ ക്ലബ്ബ് യുവന്റസും പരസ്പരം ഏറ്റമുട്ടിയപ്പോൾ റയലിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. മാർക്കോ അസ്സെൻസിയോയുടെ ഇരട്ടഗോളുകളും ഗാരത് ബാലെയുടെ ഗോളുമാണ് റയലിന് തകർപ്പൻ ജയം സമ്മാനിച്ചത്. മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒമ്പതാമതെത്താനും റയലിനായി. ആദ്യം സ്കോർ ചെയ്തത് യുവന്റസായിരുന്നു. 12-ാം മിനിറ്റിൽ തന്നെ വീണ റയലിന്റെ ഭാഗത്തു വീണ […]

Continue Reading

പ്രീസീസൺ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് അടിപതറി റയൽ മാഡ്രിഡ്

പ്രീസീസൺ ടൂർണമെന്റായ ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. പ്രീമിയർലീഗിലെ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് റയലിനെ തറപറ്റിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലീഷ് ക്ലബ്ബ് വിജയം പിടിച്ചെടുത്തത്. മാഞ്ചസ്റ്ററിനു വേണ്ടി അലക്സിസ് സാഞ്ചസും ആന്ദ്രെ ഹെരേരയുമാണ് ഗോളുകൾ നേടിയത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിട്ടതോടെ റയലിന്റെ ഭാവിയിലെ പ്രകടനം എന്താകുമെന്ന ആരാധകരുടെ ആശങ്കയെ ശരിവയ്ക്കുന്നതായിരുന്നു ആദ്യ മത്സരത്തിലെ തോൽവി. റൊണാൾഡോയെ പോലൊരു ഫിനിഷറുടെ അഭാവം […]

Continue Reading

റൊണാൾഡോ ഇല്ലാത്ത റയലിന്റെ താളം വീണ്ടെടുക്കാൻ വമ്പൻ താരങ്ങളെ നോട്ടമിട്ട് മാനേജ്മെന്റ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴിച്ചിട്ട ടീമിലെ സ്ഥാനം പകരം ആർക്കു നൽകുമെന്ന ആശങ്കയിലാണ് റയൽ മാഡ്രിഡ് മാനേജ്മെന്റ്. റൊണാൾഡോയുടെ ഒത്ത പകരക്കാരനാകില്ലെങ്കിലും റഷ്യൻ ലോകകപ്പിൽ ഗോൾഡൻ ബോൾ പുരസ്കാരം തലനാരിഴയ്ക്ക് നഷ്ടമായ ബെൽജിയം ക്യാപ്റ്റനും ചെൽസി താരവമായ ഈഡൻ ഹസാർഡിനെ വമ്പൻ തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ്. 112 ദശലക്ഷം യൂറോയാണ് ഹസാർഡിനായി റയൽ മുടക്കാൻ തയ്യാറായിരിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം ചെൽസിയുടേതാണെന്നാണ് താരം വ്യക്തമാക്കിയത്. കൂടെ 35 മില്യൺ യൂറോക്ക് ലോകകപ്പിൽ ഗോൾഡൻ ഗ്ലൌ […]

Continue Reading

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നെയ്മർ

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിലേക്ക് പോകുന്നുവെന്ന വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും വിരമാമിട്ട് സൂപ്പർതാരം നെയ്മർ. താൻ റയലിലേക്ക് ഇല്ലെന്നും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം താരം വ്യക്തമാക്കി. ലോകകപ്പിന് ശേഷം നെയ്മറിന്റെ ട്രാൻസ്ഫറുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരെസ് നെയ്മറെ മാഡ്രിഡിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നേരത്തെ വ്യക്തമാക്കിയിരുന്നു. മാഡ്രിഡിന്റെ റെക്കോർഡ് ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മാസം തുടക്കത്തിലാണ് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസുമായി നാലു വർഷത്തെ കരാറിലേർപ്പെട്ടത്. 100 […]

Continue Reading

റൊണാൾഡോ ഹോട്ടലിൽ ടിപ്പായി നൽകിയത് ഭീമൻ തുക! മൂക്കത്ത് വിരൽ വച്ച് ലോകം!

റയലിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറിയ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലിയിലേക്ക് പറക്കും മുമ്പേ കുടുംബത്തോടൊപ്പം തന്റെ സമയം ചിലവഴിച്ചത് ഗ്രീസിൽ. ഗ്രീസിലെ അതിപ്രശസ്തമായ ഒരു ആഢംബര ഹോട്ടലിൽ തങ്ങിയ റൊണാൾഡോയും സംഘവും തിരിച്ചുപോകുമ്പോൾ ഹോട്ടലിലെ ജീവനക്കാർക്ക് നൽകിയ ടിപ്പ് എത്രയാണെന്ന് കേട്ടാൽ ആരായാലും ഞെട്ടും! 17,850 പൌണ്ടാണ് റൊണാൾഡോ ഹോട്ടലിലെ ജീവനക്കാർക്ക് ടിപ്പ് നൽകിയതെന്നാണ് വാർത്ത. ഏതാണ്ട് 23,000 യു.എസ് ഡോളറാണ് ഇത്. ഈ സംഖ്യ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ 16 ലക്ഷത്തിനടുത്തുവരും! […]

Continue Reading

‘ഗോൾഡൻ ഗ്ലൌ’വിനെ തേടി റയൽ മാഡ്രിഡും

റഷ്യൻ ലോകകപ്പിൽ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൌ പുരസ്കാരം നേടിയ ബെൽജിയം ഗോൾകീപ്പർ കോർട്ടോയിസിനെ റാഞ്ചാൻ വമ്പൻ ടീമുകൾ രംഗത്ത്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് കോർട്ടോയിസിനായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പ്രീമിയർലീഗ് ക്ലബ്ബായ ചെൽസിയുടെ താരമായ കോർട്ടോയിസിനെ 35 മില്യൺ യൂറോക്കാണ് റയൽ വാങ്ങാമെന്നേറ്റിട്ടുള്ളത്. ട്രാൻസ്ഫർ വിൻഡോയിലൂടെയുള്ള റയലിന്റെ ഓഫർ താരത്തിന്റെ ക്ലബ്ബായ ചെൽസി സമ്മതിച്ചെന്നാണ് അറിയുന്നത്. ലോകകപ്പിൽ ബെൽജിയത്തിന്റെ സെമിഫൈനൽ വരെയുള്ള കുതിപ്പിൽ കോർട്ടോയിസിന്റെ ഗോൾകീപ്പിംഗ് നിർണ്ണായക പങ്കുവഹിച്ചിരുന്നു. 27 ഉജ്ജ്വല സേവുകളാണ് അദ്ദേഹം നടത്തിയത്. ലൂസേഴ്സ് […]

Continue Reading