ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറാൻ ഇർഫാൻ പത്താന്റെ ശിഷ്യൻ

Cricket News Sports

മൂന്നു തവണ ഐ.പി.എൽ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ടീമിനായി കളിക്കാനാഗ്രഹിക്കാത്ത താരങ്ങളില്ല. 17-കാരനായ ജമ്മുകാശ്മീർ ക്രിക്കറ്റ് താരം രസിഖ് സലാമിനാണ് ഈ അപൂർവ്വ അവസരം ലഭിച്ചിരിക്കുന്നത്. താരമാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ സംസാരവിഷയം. കണ്ണഞ്ചിപ്പിക്കുന്ന പേസ് ബൌളിംഗാണ് രസിഖിന്റെ പ്രത്യേകത. ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിവുള്ള ഈ താരം കുറഞ്ഞ മത്സരങ്ങളുടെ പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസിലെത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനും തമിഴ്നാടിനും എതിരായ മത്സരമാണ് താരത്തെ മുംബൈ ക്യാമ്പിലെത്തിച്ചത്. മത്സരം കാണാൻ മുംബൈ ഇന്ത്യൻസിന്റെ ഒരു ഒഫീഷ്യൽ ഉണ്ടായിരുന്നതാണ് രസിഖിനെ തുണച്ചത്. മുംബൈയിൽ നാളെ നടക്കുന്ന ട്രയൽ സെഷനിൽ പങ്കെടുക്കാനായുള്ള തയ്യാറെടുപ്പിലാണ് താരം.

രസിഖ് സലാമിന് അരങ്ങേറ്റ മത്സരത്തിൽ ക്യാപ് നൽകുന്ന ഇർഫാൻ പത്താൻ (via Twitter)

ഐ.പി.എല്ലിൽ തന്റെ പേസ് ബൌളിംഗ് കൊണ്ട് അത്ഭുതങ്ങൾ കാണിച്ചേക്കാമെന്ന് പ്രതീക്ഷിക്കുന്ന രസിഖിനെ ശ്രദ്ധേയനാക്കുന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. മുൻ ഇന്ത്യൻ സൂപ്പർതാരം ഇർഫാൻ പത്താന്റെ ശിഷ്യനാണ് എന്നതാണ് ആ പ്രത്യേകത. ഇർഫാനാണ് രസിഖിനെ ജമ്മുകാശ്മീർ ടീമിലെത്തിക്കുന്നത്. ജമ്മുകാശ്മീർ ടീമിന്റെ നിലവിലെ പരിശീലകനും മെന്ററുമായി പ്രവർത്തിക്കുന്നത് ഇർഫാനാണ്. ഇന്ത്യൻ ടീമിലെ തന്റെ പ്രതാപകാലത്ത് ലോകത്തെ ഏറ്റവും അപകടകാരിയായ ബൌളറായിരുന്നു ഇർഫാൻ പത്താൻ. മികച്ച ഓൾറൌണ്ടറായിരുന്ന പത്താൻ തുടർച്ചയായ പരിക്കുകൾ മൂലവും ഫോം നഷ്ടമായതിനെ തുടർന്നും ടീമിൽ നിന്ന് പുറത്തായി. 2007 ലെ ട്വന്റിട്വന്റി ലോകകപ്പ് നേടുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് പത്താൻ. ഫൈനലിൽ പാകിസ്ഥാനെതിരെ 16 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പത്താൻ 20 റൺസും നേടി കളിയിലെ മികച്ച താരമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *