വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഹൈദരാബാദിൽ തുടക്കം; ശർദുൾ താക്കൂർ ഇന്ത്യയുടെ 294-ാം ടെസ്റ്റ് താരം

Cricket News Sports

വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഹൈദരാബാദിൽ തുടക്കം. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ പേസർ മുഹമ്മദ് ഷാമിയില്ലാതെയാണ് അവസാന ഇലവനെ പ്രഖ്യാപിച്ചത്. പകരം ശർദുൾ താക്കൂർ ടെസ്റ്റ് അരങ്ങേറ്റം നടത്തി. ഇന്ത്യൻ കോച്ച് രവിശാസ്ത്രി ശർദുളിന് ടെസ്റ്റ് ക്യാപ് നൽകി വരവേറ്റു. ഇന്ത്യയുടെ 294-ാമത്തെ താരമാണ് ശർദുൾ താക്കൂർ.

ഇന്ത്യക്കു വേണ്ടി ഇത്തവണയും ലോകേഷ് രാഹുലും പൃഥ്വിഷായും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യും. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ ടീമിലിടം നേടി. ക്യാപ്റ്റൻ കോഹ്ലിക്ക് വിശ്രമം നൽകി ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന യുവതാരം മായങ്ക് അഗർവാളിന് രണ്ടാം ടെസ്റ്റിൽ അവസരം നൽകിയേക്കും എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ ഇന്നലെ പ്രഖ്യാപിച്ച അവസാന 12 പേരിൽ അഗർവാളിനെ ഉൾപ്പെടുത്തിയില്ല. പേസർമാരായി ഉമേഷ് യാദവും ശർദുൾ താക്കൂറും ടീമിലുണ്ട്. സ്പിൻത്രയങ്ങളായ കുൽദീപ്, അശ്വിൻ, ജഡേജ എന്നിവരാണ് മറ്റു ബൌളർമാർ. വിൻഡീസിനു വേണ്ടി ക്രൈഗ് ബ്രാത്വൈറ്റും കീരൺ പവലും ഇന്നിങ്സ് ഓപ്പൺ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *