ബാലൻദ്യോർ പുരസ്കാരം നേടാൻ സ്പെയിനിലേക്ക് തന്നെ പോകണമെന്ന് ബെൽജിയത്തിന്റെ ലോകകപ്പ് ഹീറോ

Football News Sports

റഷ്യൻ ലോകകപ്പിൽ ആവേശകരമായ കളി കാഴ്ച്ചവച്ച താരമാണ് സെമിഫൈനലിസ്റ്റുകളായ ബെൽജിയത്തിന്റെ ക്യാപ്റ്റൻ ഈഡൻ ഹസാർഡ്. ഹസാർഡിന്റെ മുന്നേറ്റങ്ങളാണ് ബെൽജിയത്തെ സെമിയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് നേടണമെന്നാണ് ഏതൊരു ഫുട്ബോളറെയും പോലെ ഹസാർഡിന്റെയും ഇപ്പോഴത്തെ ആഗ്രഹം. അതിനായി ചെൽസിയുടെ സുപ്രധാന താരങ്ങളിലൊരാളായ ഹസാർഡിന് സ്പാനിഷ് ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നിൽ ചേക്കേറണമെന്നാണ് ആഗ്രഹം.

കഴിഞ്ഞ പത്ത് വർഷങ്ങളിലും ബാലൻദ്യോർ പുരസ്കാരം ലഭിച്ചത് സ്പാനിഷ് ഫുട്ബോളിലുള്ളവർക്കായിരുന്നു. ഇതാണ് താരത്തെ സ്പെയിനിലേക്ക് ആകർഷിക്കുന്നത്. അടുത്ത ജനുവരിയിൽ ചെൽസിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതായാണ് അവസാന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെൽസി കേന്ദ്രമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 2012 മുതൽ ഹസാർഡ് സജീവമാണ്. ഇനി രണ്ട് വർഷത്തിൽ താഴെ മാത്രമേ ചെൽസിയുമായുള്ള കരാർ അവസാനിക്കാൻ സമയമുള്ളൂ. ഈ സീസണിൽ മികച്ച തുടക്കമാണ് ഹസാർഡിന് ലഭിച്ചത്. കാർഡിഫ് സിറ്റിക്കെതിരായ ഹാട്രിക് താരത്തിന്റെ ക്ലാസ്സ് വ്യക്തമാക്കുന്നതായിരുന്നു. ചെൽസിക്കു വേണ്ടി പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ 27 കാരനായ ഈ ലോകകപ്പ് ഹീറോക്ക് സാധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *