ബാലൻദ്യോർ പുരസ്കാരത്തിനായുള്ള പട്ടികയിലിടം പിടിച്ച് റയലിന്റെ മൂന്ന് താരങ്ങൾ

FIFA World Cup 2018 Football News Sports

ഈ വർഷം അവസാനത്തിൽ പ്രഖ്യാപിക്കുന്ന ലോകഫുട്ബോളർക്കുള്ള ബാലൻദ്യോർ പുരസ്കാരത്തിനായുള്ള പട്ടികയിൽ സ്ഥാനം നേടി മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ. റയലിന്റെ ഫൊർവേർഡുകളായ കരീം ബെൻസെമ, ഗാരത് ബെയ്ൽ, ഗോൾകീപ്പർ തിബട് കോർട്ടോയിസ് എന്നീ മൂന്നു പേരെയാണ് റയൽ മാഡ്രിഡിൽ നിന്ന് പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്തതിരുന്നത്. ഫ്രാൻസ് ഫുട്ബോളിന്റെ ഫ്രഞ്ച് പബ്ലിക്കേഷനിലൂടെയാണ് ബാലൻദ്യോർ പുരസ്കാരത്തിനുള്ള 30 അംഗ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനത്തെത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതാണ് തിബട് കോർട്ടോയിസിനെ പുരസ്കാരത്തിന് പരിഗണിക്കുന്നതിലേക്ക് വഴിതെളിച്ചത്. റഷ്യൻ ലോകകപ്പിൽ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരമായ ഗോൾഡൻ ഗ്ലോവ് താരത്തെ തേടിയെത്തിയിരുന്നു. മുൻ ചെൽസി താരമായ കോർട്ടോയിസ് ലോകകപ്പിന് ശേഷം റെക്കോർഡ് തുകയ്ക്ക് മാഡ്രിഡിലെത്തുകയായിരുന്നു. റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും നേടിയപ്പോൾ അതിൽ നിർണ്ണായക പങ്കുവഹിച്ചതാണ് കരിം ബെൻസെമയ്ക്കും ഗാരത് ബെയിലിനും നേട്ടമായത്. എന്നാൽ എല്ലാവരും ഉറ്റുനോക്കുന്നത് ഇത്തവണ റൊണാൾഡോ-മെസ്സി ദ്വയം മറികടക്കാൻ ആരെങ്കിലും വരുമോ എന്നുള്ളതാണ്. വിജയിക്കുള്ള പുരസ്കാരം ഡിസംബർ 3 ന് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *