കറ്റാലന്മാരെ വിറപ്പിച്ച ശേഷം കീഴടങ്ങി റയൽ സൊസ്യഡാഡ്

Football News Sports

പുതിയ സീസണിൽ റയൽ സൊസ്യഡാഡിനെതിരായ ആദ്യ മത്സരത്തിൽ വിജയിച്ച് ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണയുടെ വിജയം. 12-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ മുന്നിലെത്തിയ റയൽ സൊസ്യഡാഡ് പിന്നീട് ബാഴ്സലോണയോട് അടിയറവ് പറയുകയായിരുന്നു. ബാഴ്സലോണയ്ക്കു വേണ്ടി മുൻനിര താരങ്ങളായ ലൂയിസ് സുവാരസും ഔസ്മാൻ ഡിംബലെയും ഗോളുകൾ നേടി.

ബാഴ്സലോണയ്ക്കു വേണ്ടി ഗോൾ നേടിയ ലൂയിസ് സുവാരസ്
(കടപ്പാട്: barcelona-twitter)

12-ാം മിനിറ്റിൽ തന്നെ സൊസ്യഡാഡിന്റെ അരിറ്റ്സ് എലുസ്റ്റോണ്ടോ ബാഴ്സലോണ ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ പ്രതിരോധം തകർത്തപ്പോൾ കറ്റാലന്മാർ ശരിക്കും വിറച്ചു. ആദ്യ പകുതിയിൽ തന്നെ മറുപടി ഗോൾ സ്വന്തമാക്കാനാകാതെ ബാഴ്സ വിയർത്തു. എന്നാൽ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിൽ സുവാരസ് ബാഴ്സലോണയ്ക്കു വേണ്ടി വല ചലിപ്പിച്ചു. ഇതോടെ സമനില പിടിച്ച ബാഴ്സലോണ ആത്മവിശ്വാസത്തിലായി. മൂന്നു മിനിറ്റിന് ശേഷം സൂപ്പർതാരം ഔസ്മാൻ ഡിംബലെയും സൊസ്യഡാഡിന്റെ വല ചലിപ്പിച്ചതോടെ മത്സരം മെസ്സിയുടെയും സംഘത്തിന്റെയും കൈപിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *