തുടർച്ചയായ അഞ്ചാം ജയം കുറിച്ച് ചെമ്പട; ടോട്ടനത്തെ 2-1 ന് തകർത്ത് ലിവർപൂൾ

Football News Sports

ഇംഗ്ലീഷ് പ്രീമിയർലീഗിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് ലിവർപൂൾ. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ടോട്ടനം ഹോട്സ്പൂരിനെ 2-1 നാണ് ലിവർപൂൾ തകർത്തത്. ജ്യോർജിന്യോ വിയ്നാൽഡവും ബ്രസീൽ സൂപ്പർതാരം ഫിർമീന്യോയും നേടിയ ഗോളുകളിലാണ് ലിവർപൂൾ ജയം സ്വനമാക്കിയത്. അധികസമയത്ത് ടോട്ടനത്തിന് വേണ്ടി എറിക് ലാമെല സ്തോർ ചെയ്തെങ്കിലും വിജയിക്കാനായില്ല.

39-ാം മിനിറ്റിൽ തന്നെ ജ്യോർജിന്യോ വിയ്നാൽഡം ലിവർപൂളിനെ മുന്നിലെത്തിച്ചു. ഇതോടെ ആദ്യപകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലെത്തി. രണ്ടാം പകതിയുടെ 54-ാം മിനിറ്റിൽ സൂപ്പർതാരം റോബർട്ടോ ഫിർമീന്യോയും ഗോൾ സ്വന്തമാക്കിയതോടെ ലിവർപൂൾ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. 93-ാം മിനിറ്റിലാണ് ടോട്ടനത്തിന്റെ ആശ്വാസഗോൾ പിറന്നത്.

Leave a Reply

Your email address will not be published. Required fields are marked *