ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് ലസിത് മലിംഗയുടെ തകർപ്പൻ തിരിച്ചുവരവ്

Cricket News Sports

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ശ്രീലങ്കൻ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ പേസ് ബൌളർ ലസിംത് മലിംഗയുടെ ഗംഭീര തിരിച്ചുവരവ്. ആദ്യ ഓവർ തന്നെ മലിംഗക്ക് നകിയ ക്യാപ്റ്റൻ ഏഞ്ചലോ മാത്യൂസിന് പിഴച്ചില്ല. ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിനെ മലിംഗ കുശാൽ മെൻഡിസിന്റെ കൈകളിലെത്തിച്ചു. തുടർന്ന് അടുത്ത പന്തിൽ തന്നെ ബംഗ്ലാദേശിന്റെ വിശ്വസ്ത ബാറ്റ്സ്മാൻ സാക്കിബ്-അൽ-ഹസ്സന്റെ വിക്കറ്റ് തെറിപ്പിച്ചു. രണ്ട് വിക്കറ്റുകളെടുത്ത മലിംഗ ആദ്യ ഓവറിൽ തന്നെ നാശം വിതച്ചു.

ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് മലിംഗയുടെ തിരിച്ചുവരവിനെ കണ്ടത്. തുടർച്ചയായി വിക്കറ്റുകൾ പിഴുത് എതിരാളികളെ നിഷ്പ്രഭമാക്കുന്ന മലിംഗ സ്റ്റൈൽ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരത്തിൽ തന്നെ പുറത്തെടുത്ത സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകർ. ആദ്യ മത്സരത്തിൽ ലങ്കയെ അട്ടിമറിച്ച് വിജയത്തുടക്കം നേടാമെന്ന ബംഗ്ലാദേശിന്റെ ആത്മവിശ്വാസത്തെ തകർക്കുന്നതായിരുന്നു മലിംഗയുടെ പ്രകടനം. മത്സരത്തിൽ ഇനിയുള്ള ഓവറുകളിലും മലിംഗ ആക്രമണം തുടർന്നാൽ ബംഗ്ലാകടുവകൾ ചീട്ടുകൊട്ടാരംപോലെ തകരും.

Leave a Reply

Your email address will not be published. Required fields are marked *