സെർബിയയോട് തോൽവി വഴങ്ങി ഇന്ത്യ അണ്ടർ-19 ഫുട്ബോൾ ടീം

Football News Sports

അടുത്ത വർഷം നടക്കുന്ന ഏഷ്യന ചാമ്പ്യൻഷിപ്പ് ഫുട്ബോൾ ടൂർണമെന്റിനു മുന്നോടിയായുള്ള യൂറോപ്യൻ പര്യടനം നടത്തുന്ന ഇന്ത്യ അണ്ടർ-19 ടീമിന് തോൽവി. സെർബിയയിലെ സ്റ്റാറാ പസോവയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യയെ സെർബിയ തകർത്തത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സെർബിയയുടെ ജയം. തോറ്റെങ്കിലും യൂറോപ്യൻ കൌമാരതാരങ്ങൾക്കെതിരെ മികച്ച പ്രകടനമാണ് ഇന്ത്യൻ കൌമാര താരങ്ങൾ നടത്തിയത്.

ആദ്യ പകുതിയുടെ 30-ാം മിനിറ്റിൽ സെർബിയൻ താരം ബോസിക് റാഡിയോവ് നേടിയ ഗോളിൽ ആതിഥേയർ മുന്നിലെത്തി. ആദ്യപകുതിയിൽ ഒരു ഗോളിന് ഇന്ത്യ പിന്നിലായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യ മികച്ച മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 82-ാം മിനിറ്റിൽ അലക്സാണ്ടർ കോസ്റ്റികും സ്കോർ ചെയ്തതോടെ സെർബിയ 2-0 ന് മുന്നിലെത്തി. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യൻ സ്ട്രൈക്കർ അനികേത് ജാദവ് നടത്തിയ ആക്രമണത്തിൽ സെർബിയൻ ഗോൾകീപ്പർ പതറിപ്പോയിരുന്നു. തുടർന്ന് പത്ത് മിനിറ്റാകുമ്പോഴേക്കും ഇന്ത്യൻ പ്രതിരോധതാരം ആകാശ് പരിക്കേറ്റ് പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി.

Leave a Reply

Your email address will not be published. Required fields are marked *