സൂപ്പർതാരം കിളിയൻ എംബാപ്പെ ഇനി മുതൽ നമ്പർ. 7 ജഴ്സിയിൽ

FIFA World Cup 2018 Football News Sports

റഷ്യൻ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ലോകഫുട്ബോൾ ആരാധകരുട പ്രിയതാരമായി മാറിയ ഫ്രഞ്ച് താരം കിളിയൻ എംബാപ്പെ ഇനി പുതിയ നമ്പർ ജഴ്സിയിൽ കളത്തിലിറങ്ങും. ഫ്രഞ്ച് ലീഗിലെ തന്റെ ടീമായ പി.എസ്.ജിയിലാണ് താരം നമ്പർ 7 ജഴ്സിയിൽ ഇറങ്ങുന്നത്. പുതിയ 2018-19 സീസണിൽ പുതിയതായെത്തുന്ന കിറ്റ് ഉടനെ ഔദ്യോഗികമായി പുറത്തിറക്കും.

പി.എസ്.ജിയുടെ ഒട്ടേറെ മികച്ച താരങ്ങൾ അണിഞ്ഞ കുപ്പായമാണ് ഏഴാം നമ്പർ ജഴ്സി. അത് എംബാപ്പെക്ക് നൽകുന്നതാണ് ഉചിതമെന്ന് പി.എസ്.ജി മാനേജർ ലൂക്കാസ് മൌറ പറഞ്ഞു. നേരത്തെ 29-ാം നമ്പർ ജഴ്സിയിലായിരുന്നു എംബാപ്പെ പി.എസ്.ജിക്കായി കളത്തിലിറങ്ങിയിരുന്നത്.

റഷ്യൻ ലോകകപ്പിന്റെ ഫൈനലിലും ഗോൾ നേടിയ എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയാണ് റഷ്യയിൽ നിന്നും മടങ്ങിയത്. പി.എസ്.ജി മാനേജർ ലൂക്കാസ് മൌറ താരത്തിനായി മുന്നേറ്റനിരയിൽ സ്ഥിരമായ സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകകപ്പിനു ശേഷം എംബാപ്പെയുടെ താരമൂല്യം പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. വേഗവും കരുത്തുമാണ് എംബാപ്പെയുടെ മികവ്. ലോകകപ്പിൽ എതിരാളികളെല്ലാം താരത്തിന്റെ വേഗത്തിനു മുന്നിൽ മുട്ടുമടക്കിയ കാഴ്ച്ചയാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *