വീണ്ടുമൊരു ഇന്ത്യാ-പാക് ക്രിക്കറ്റ് പൂരം; പ്രഖ്യാപനവുമായി ഐ.സി.സി

Cricket News Story

രാഷ്ട്രീയമായ കാരണങ്ങളാൽ ഏറെ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് പോരിന് യു.എ.ഇ വേദിയാകും. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നത്. സെപ്റ്റംബർ 19 ന് ദുബായിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും ഏറ്റമുട്ടുമെന്ന് ഐ.സി.സി ഔദ്യോഗികമായി അറിയിച്ചു.

സെപ്റ്റംബർ 15 മുതൽ 28 വരെയാണ് ഏഷ്യാകപ്പ് ടൂർണമെന്റ് അരങ്ങേറുക. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് മാറ്റുരയ്ക്കുക. എ-ഗ്രൂപ്പിൽ കരുത്തരായ ഇന്ത്യയും പാകിസ്ഥാനും പുറമെ ക്വാളിഫയർ റൌണ്ടിലെ വിജയിയും ആണുള്ളത്. ബി-ഗ്രൂപ്പിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുമാണുള്ളത്. ടൂർണമെന്റിനു മുന്നോടിയായി നടക്കുന്ന ക്വാളിഫയർ മത്സരങ്ങളിൽ ആതിഥേയരായ യു.എ.ഇ, സിങ്കപ്പൂർ, ഒമാൻ, നേപ്പാൾ, മലേഷ്യ, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങൾ കളത്തിലിറങ്ങും.

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടനമത്സരം. സെപ്റ്റംബർ 18 ന് ക്വാളിഫയർ കടക്കുന്ന ടീമിനെതിരെ കളിക്കുന്ന ഇന്ത്യ തൊട്ടടുത്ത ദിവസം തന്നെ പാകിസ്ഥാനെതിരെ ഇറങ്ങും. നീണ്ട കാലത്തിനു ശേഷമുള്ള അഭിമാനപ്പോരാട്ടത്തിൽ ആരു ജയിക്കുമെന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

Asia Cup 2018 full schedule

Group Stage
15 September – Bangladesh vs Sri Lanka (Dubai)
16 September – Pakistan vs Qualifier (Dubai)
17 September – Sri Lanka vs Afghanistan (Abu Dhabi)
18 September – India vs Qualifier (Dubai)
19 September – India vs Pakistan (Dubai)
20 September – Bangladesh vs Afghanistan (Abu Dhabi)

Super Four
21 September – Group A Winner vs Group B Runner-up (Dubai)
21 September – Group B Winner vs Group A Runner-up (Abu Dhabi)
23 September – Group A Winner vs Group A Runner-up (Dubai)
23 September – Group B Winner vs Group B Runner-up (Abu Dhabi)
25 September – Group A Winner vs Group B Winner (Dubai)
26 September – Group A Runner-up vs Group B Runner-up (Abu Dhabi)

Final
28 September – Asia Cup 2018 Final (Dubai)

Leave a Reply

Your email address will not be published. Required fields are marked *