ജർമൻ ടീമിൽ വംശീയത; ടീമിനെതിരെ തുറന്നടിച്ച് ഓസിൽ, ഇനി ജർമൻ ടീമിലുണ്ടാകില്ല!

FIFA World Cup 2018 Football News Sports

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമൻ താരം ഓസിൽ. ടീമിൽ കടുത്ത വംശീയതയാണെന്ന് ടീമിലെ ആഴ്സനലിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിലിന്റെ വെളിപ്പെടുത്തൽ. ഡിഫൻഡിംഗ് ചാമ്പ്യന്മാരായിരുന്ന ജർമനി റഷ്യൻ ലോകകപ്പിന്റെ ആദ്യ റൌണ്ടിൽ തന്നെ നാണംകെട്ട് പുറത്തായതിനു ശേഷം ടീമിൽ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. കോച്ചിനെതിരെയും പ്രധാന താരങ്ങൾക്കെതിരെയും പല ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ടീമിൽ കടുത്ത വംശീയതയും ഉണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് സൂപ്പർതാരം ഓസിൽ നടത്തിയിരിക്കുന്നത്.

റഷ്യൻ ലോകകപ്പിൽ ദക്ഷിണകൊറിയയോട് ആദ്യ റൌണ്ടിൽ തോറ്റ് പുറത്തായപ്പോൾ നിരാശയോടെ നിൽക്കുന്ന ഓസിൽ (കടപ്പാട്: fifa.com)

ടീമിൽ നിലനിൽക്കുന്ന കടുത്ത വംശീയതയും തനിക്കെതിരെയുള്ള അവഗണനയും ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ ഇനി ജർമൻ ദേശീയ ടീമിലുണ്ടാകില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുള്ള കത്ത് ഓസിൽ പുറത്തുവിട്ടു. “ടീം വിജയിക്കുമ്പോൾ ഞാൻ ഒരു ജർമൻകാരനാകുന്നു. തോൽക്കുമ്പോൾ വെറുമൊരു കുടിയേറ്റക്കാരനും”- ഓസിൽ കത്തിൽ തുറന്നടിച്ചു. വർഷങ്ങൾക്കു മുമ്പ് തുർക്കിയിൽ നിന്നും കുടിയേറിയ കുടുംബമാണ് ഓസിലിന്റേത്.

ആഴ്സനൽ ജഴ്സിയണിഞ്ഞ് പ്രാർത്ഥിക്കുന്ന ഓസിൽ
(കടപ്പാട്: fifa.com)

നേരത്തെ റഷ്യൻ ലോകകപ്പ് വേളയിൽ തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തതിന് കടുത്ത വിമർശനമാണ് ഓസിൽ നേരിട്ടത്. താരത്തിന് ജർമനിയോടോ അതോ തുർക്കിയോടോ കൂടുതൽ കൂറ് എന്ന തരത്തിലായിരുന്നു തീവ്ര ദേശീയവാദികളുടെ ചോദ്യവും പ്രചരണവും. ഇതിനെതിരെ താരം രംഗത്തുവന്നെങ്കിലും അതൊന്നും മൌലികവാദികളുടെ പ്രചരണത്തിന് തടസ്സമായില്ല. ഇപ്പോഴിതാ ഒരു മുൻ അഭയാർത്ഥിയായിരുന്നെന്ന കാരണത്താൽ തനിക്കെതിരെ കടുത്ത അവഗണനയും വംശീയതയുമാണ് ടീമിൽ ഉടലെടുക്കുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസിൽ.

Leave a Reply

Your email address will not be published. Required fields are marked *