“ആ തോൽവിയ്ക്കു ശേഷം പിന്നീട് എനിക്ക് ഒരു കളിയും കാണാൻ കഴിഞ്ഞിരുന്നില്ല”- നെയ്മർ

FIFA World Cup 2018 Football News Sports

റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബെൽജിയത്തോട് പരാജയപ്പെട്ടതിനു ശേഷം പിന്നീടുള്ള ഒരു കളിയും തനിക്ക് കണ്ടിരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സൂപ്പർതാരം നെയ്മർ. ഇതാദ്യമായാണ് ലോകകപ്പ് തോൽവിയെ കുറിച്ച് നെയ്മർ മനസ്സുതുറക്കുന്നത്. അർജന്റീനയും പോർച്ചുഗലും സ്പെയിനും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ പ്രീക്വാർട്ടറിൽ തന്നെ കടപുഴകിയപ്പോൾ ബ്രസീൽ ക്വാർട്ടറിലേക്ക് കുതിച്ചത് മഞ്ഞപ്പടയുടെ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ക്വാർട്ടറിൽ ബെൽജിയം 2-1 ന് ബ്രസീലിനെ തകർത്തു.

ലോകകപ്പിലുടനീളം നെയ്മർ വാർത്തകളിൽ നിറഞ്ഞിരുന്നു. കളിമികവിനേക്കാൾ ചർച്ച ചെയ്യപ്പെട്ടത് നെയ്മറിന്റെ കളിക്കളത്തിലെ ‘കള്ളക്കളി’യായിരുന്നു. ചെറിയ ഫൌളുകൾക്കു പോലും താരം പരിക്കഭിനയിച്ച് മൈതാനത്ത് വീണുരുണ്ടത് നാണംകെട്ട പ്രകടനമായിപ്പോയി എന്നായിരുന്നു പലരുടെയും വിമർശനം. അതേസമയം നിർണായക മത്സരങ്ങളിൽ ഗോൾ നേടാനും ഗോളടിപ്പിക്കാനും നെയ്മറിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *