ആർത്തവം അശുദ്ധിയല്ല; ബാഴ്സലോണയുടെ പെൺപുലികൾ ഇനി ആൺകുട്ടികളോട് മത്സരിക്കും

സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ഫുട്ബോൾ ടൂർണമെന്റുകളാണ് ഇങ്ങ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം. രാത്രികളിൽ ഉറക്കമിളച്ചിരുന്ന് ബാഴ്സലോണയുടെയും റയലിന്റെയും യുവന്റസിന്റെയും പി.എസ്.ജിയുടെയും കളി കാണുന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിലെ പതിവ് കാഴ്ച്ചയാണ്. ആർത്തവം അശുദ്ധിയാണെന്ന ബോധത്തിൽ പത്തിനും അമ്പതിനും പ്രായത്തിനിടയ്ക്കുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റണോ വേണ്ടയോ എന്ന ചർച്ചയിലാണ് കേരളം. എന്നാൽ അങ്ങ് സ്പെയിനിൽ പത്ത് വയസ്സ് കഴിഞ്ഞ പെൺകുട്ടികളെ ആൺകുട്ടികളോടൊപ്പം ഗ്രൌണ്ടിലിറക്കി ഉശിരൻ കളി കാഴ്ച്ചവയ്ക്കുന്നതിനെ കുറിച്ചാണ് ആലോചന. അണ്ടർ-12 വിഭാഗം ഫുട്ബോൾ ലീഗിലാണ് ബാഴ്സലോണയുടെ പെൺകുട്ടികളുടെ […]

Continue Reading

‘മീ റ്റൂ’ ക്യാമ്പയിനിൽ കുടുങ്ങി ശ്രീലങ്കൻ വെറ്ററൻ ക്രിക്കറ്റ് താരം ലസിത് മലിംഗയും; ആരോപണവുമായി ഇന്ത്യൻ യുവതി രംഗത്ത്

ലോകം മുഴുവൻ ആഞ്ഞടിച്ച മൂവ്മെന്റാണ് ‘മീ റ്റൂ’. സ്ത്രീകൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സമൂഹത്തിനു മുമ്പിൽ ധൈര്യപൂർവ്വം വിളിച്ചുപറയുന്ന പുതിയ ക്യാമ്പയിനാണ് ഇത്. ആദ്യം ഹോളിവുഡും പിന്നീട് ഇങ്ങ് ഇന്ത്യൻ രാഷ്ട്രീയവും സിനിമാലോകവും ഞെട്ടിത്തരിച്ച മീ റ്റൂ ക്യാമ്പയിനിൽ ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ ആരോപണവിധേയനാണ്. ഇപ്പോഴിതാ ശ്രീലങ്കൻ ക്രിക്കറ്റിലെ വെറ്ററൻ താരം ലസിത് മലിംഗയും ആരോപവിധേയനായിക്കഴിഞ്ഞു. മുംബൈയിൽ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുന്നു. യുവതിക്കു വേണ്ടി ട്വിറ്ററിൽ സുപ്രസിദ്ധ ഇന്ത്യൻ ഗായിക […]

Continue Reading

മൈതാനത്ത് ടെന്റ് കെട്ടി ഒറ്റയ്ക്ക് ജീവിച്ച ബാലൻ; അണ്ടർ-19 ഏഷ്യാകപ്പ് ഹീറോയുടേത് ദുരിത ജീവിതം

ബംഗ്ലാദേശിൽ നടന്ന അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ചർച്ചയായത് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഒരു താരത്തിന്റെ ജീവിതകഥയാണ്. ഇന്ത്യക്കു വേണ്ടി ഓപ്പണിംഗിനിറങ്ങി 85 റൺസ് നേടിയ യശ്വസ്വി ജൈസ്വാളിന്റെ ജീവിതമാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ഏഷ്യാകപ്പ് ടൂർണമെന്റിൽ 79.50 ശരാശരിയിൽ 319 റൺസ് സ്വന്തമാക്കിയ യശ്വസ്വി ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ചവച്ചത്. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തതും യശ്വസ്വി ജൈസ്വാളിനെയായിരുന്നു. ഇതിഹാസതാരം രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ അണ്ടർ-19 സ്ക്വാഡിലേക്കുള്ള യശ്വസ്വിയുടെ യാത്ര അത്യധികം […]

Continue Reading

കോഹ്ലിക്കും ജഡേജയ്ക്കും തകർപ്പൻ സെഞ്ച്വറികൾ: ഇന്ത്യക്ക് 649 റൺസിന്റെ കൂറ്റൻ സ്കോർ; വിൻഡീസ് പതറുന്നു

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഓപ്പണർ പൃഥ്വിഷായ്ക്ക് (134) പുറമെ ടീമിലേക്ക് മടങ്ങയെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും (139), രവീന്ദ്ര ജഡേജയും (100 നോട്ടൌട്ട്) സെഞ്ച്വറികൾ നേടിയപ്പോൾ ഇന്ത്യൻ സ്കോർ 9 ന് 649 ൽ എത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് (92) സെഞ്ച്വറി നഷ്ടമായി. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിൻഡീസിന് 94 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയുടെ നിലവിലെ ലീഡ് 555 റൺസാണ്. […]

Continue Reading

സെറീനയും ഫൈഡററും നേർക്കുനേർ; വമ്പൻ പോര് ഡിസംബറിൽ ഓസ്ട്രേലിയയിൽ

ടെന്നീസ് കോർട്ടിലെ ഇതിഹാസ താരങ്ങളാണ് സെറീന വില്യംസും റോജർ ഫെഡററും. വനിതാ ടെന്നീസിലും പുരുഷ ടെന്നീസിലും രണ്ടു വിഭാഗങ്ങളിലാണ് ഇരുവരും മത്സരിച്ചതെങ്കിലും അതുല്യമായ നേട്ടങ്ങളാണ് ഇതിനോടകം ഇതിഹാസതാരങ്ങൾ നേടിയത്. സെറീന 23 തവണ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിപ്പോൾ റോജർ ഫെഡറർ 20 തവണയാണ് ഗ്രാൻഡ്സ്ലാം നേടിയത്. ഇരുവരും മുഖാമുഖം വരുമ്പോൾ തീർച്ചയായും മത്സരം ആവേശകരമാകും. അത്തരമൊരു  മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ടെന്നീസ് പ്രേമികൾ. ഈ വർഷം ഡിസംബർ 29 ന് ആരംഭിച്ച് അടുത്ത വർഷം ജനുവരി 5 ന് അവസാനിക്കുന്ന […]

Continue Reading

മെസ്സിയുടെ വക പിറന്നാൾ സമ്മാനം; കണ്ണുതള്ളി ബോളിവുഡ് താരം

ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള നായകനടനാണ് രൺബീർ കപൂർ. വെള്ളിത്തിരയിലെ ഈ സൂപ്പർതാരം വലിയൊരു ഫുട്ബോൾ ആരാധകൻകൂടിയാണ്. പ്രിയതാരം മെസ്സി നയിക്കുന്ന ടീമായ സ്പാനിഷ് ലീഗിലെ ബാഴ്സലോണ എഫ്.സി ആണ് ഇഷ്ട ടീം. തന്റെ 36-ാം ജന്മദിനം ആഘോഷിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ സമ്മാനമെത്തുന്നത്. ലോകം ആരാധിക്കുന്ന സൂപ്പർതാരം ലയണൽ മെസ്സിയുടെ കയ്യൊപ്പിട്ട ബാഴ്സലോണ ജഴ്സി ബാഴ്സലോണ അധികൃതർ രൺബീറിന് അയയ്ക്കുന്നു. സമ്മാനം ലഭിച്ച രൺബീർ പ്രിയതാരത്തിൽ നിന്നും അപ്രതീക്ഷിതമായി ഗിഫ്റ്റ് ലഭിച്ചതിന്റെ ആവേശത്തിലാണ്. പുറകിൽ രൺബീർ കപൂർ എന്ന […]

Continue Reading

സ്കൂൾ കുട്ടികൾക്കൊപ്പം അങ്കണം വൃത്തിയാക്കിയും ക്രിക്കറ്റ് കളിച്ചും ഇതിഹാസതാരം സച്ചിൻ

ലാളിത്യത്തിന്റെ കാര്യത്തിൽ ക്രിക്കറ്റ് ലോകത്തെ ഉദാത്ത മാതൃകയായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. എതിർ ടീമിലെ കളിക്കാരുടെ വരെ പ്രശംസ പിടിച്ചുപറ്റിയ സച്ചിന്റെ പെരുമാറ്റരീതി ലോകം കുറെ കണ്ടതാണ്. കളത്തിനു പുറത്തും വ്യത്യസ്തരീതിയല്ല സച്ചിനുള്ളത്. എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും ഇടപെടുന്ന രീതി കൊണ്ടുകൂടിയാണ് സച്ചിനെ പലർക്കും പ്രിയപ്പെട്ടവനാക്കുന്നത്. ഇപ്പോഴിതാ സ്കൂൾ കുട്ടികളോടൊപ്പം ചൂലെടുത്ത് സ്കൂൾ കോമ്പൌണ്ട് വൃത്തിയാക്കിയും ക്രിക്കറ്റ് കളിച്ചും തന്റെ ലാളിത്യം എന്തെന്ന് കാണിച്ചുതരികയാണ് ഇതിഹാസതാരമായ സച്ചിൻ. മുംബൈയിലെ പാലി-ചിമ്പായി നഗരസഭയുടെ സ്കൂളിലാണ് സച്ചിൻ കേന്ദ്രസർക്കാരിന്റെ ്സ്വച്ഛ് ഭാരത് പ്രചാരണ […]

Continue Reading

കൊറിയ ഓപ്പണിന്റെ ക്വാർട്ടറിൽ തളർന്ന് സൈന; തോറ്റത് ജപ്പാൻ താരത്തോട്

ദക്ഷിണ കൊറിയയിൽ നടന്നുരുന്ന കൊറിയ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കാലിടറി ഇന്ത്യയുടെ സൈന നെഹ്വാൾ. ജപ്പാൻ താരം നൊസോമി ഒകുഹാരയോട് മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് തോൽവി വഴങ്ങിയത്. ആദ്യ ഗെയിം ജപ്പാൻ താരം സ്വന്തമാക്കി (21-15). എന്നാൽ അടുത്ത ഗെയിമിൽ സൈന ശക്തമായ തിരിച്ചുവരവ് നടത്തി (15-21). എന്നാൽ മൂന്നാമത്തെയും അവസാനത്തെയും ഗെയിം ഒകുഹാര രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ 22-20 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു. സൈനയുെട തോൽവിയോടെ കൊറിയ ഓപ്പണിലെ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക പ്രതീക്ഷയും […]

Continue Reading

ഹോണററി ഡോക്ടറേറ്റ് ബിരുദം നിരസിച്ചു; ധാർമ്മികമായി ശരിയല്ലെന്ന് ഇതിഹാസതാരം

കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി നൽകാൻ തീരുമാനിച്ച ഡോക്ടറേറ്റ് ബിരുദം നിരസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ആദരവ് സച്ചിൻ നിരസിച്ചതോടെ ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോമിന് ഡോക്ടറേറ്റ് നൽകാൻ ജാദവ്പൂർ യൂണിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചു. യൂണിവേഴ്സിറ്റി നൽകാൻ തീരുമാനിച്ച ഹോണററി ഡി.ലിറ്റ് സ്വീകരിക്കാൻ താൻ അർഹനല്ലെന്നും അത് ധാർമ്മികമായി ശരിയല്ലെന്നുമായിരുന്നു അധികൃതരോടുള്ള ഇതിഹാസതാരത്തിന്റെ മറുപടി. ക്രിക്കറ്റ് ലോകത്ത് ഉജ്ജ്വല വ്യക്തിത്വമുള്ള അപൂർവ്വം താരങ്ങളിലൊരാളാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. യുവതാരങ്ങളെല്ലാം കണ്ടുപഠിക്കുന്നത് സച്ചിന്റെ പെരുമാറ്റവും മിതത്വമുള്ള രീതിയുമാണ്. ക്രിക്കറ്റ് […]

Continue Reading

ഖേൽ രത്ന അവാർഡിന് ഇന്ത്യൻ നായകൻ; മലയാളിതാരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്

ഈ വർഷത്തെ കേന്ദ്രസർക്കാരിന്റെ കായിതതാരങ്ങൾക്കുള്ള അവാർഡിനുള്ള അവസാന സാധ്യതാ പട്ടിക പുറത്തുവന്നു. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിനായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അവസാന പട്ടികയിലുൾപ്പെടുത്തി. വെയിറ്റ് ലിഫ്റ്റിംഗിൽ ലോകചാമ്പ്യൻഷിപ്പ് നേടിയ മീരാഭായ് ചാനുവും കോഹ്ലിക്കൊപ്പം ഖേൽരത്ന പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. കോഹ്ലിയെ 2016 ലും ഖേൽരത്ന അവാർഡിനായി പരിഗണിച്ചിരുന്നു. എന്നാൽ കായികമന്ത്രാലയത്തിന്റെ അവസാനഘട്ട തീരുമാനം കോഹ്ലിക്ക് അനുകൂലമായിരുന്നില്ല. അർജ്ജുന പുരസ്കാരത്തിനുള്ള സാധ്യതാ ലിസ്റ്റിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണം നേടിയ മലയാളിതാരം […]

Continue Reading