സെറീനയും ഫൈഡററും നേർക്കുനേർ; വമ്പൻ പോര് ഡിസംബറിൽ ഓസ്ട്രേലിയയിൽ

ടെന്നീസ് കോർട്ടിലെ ഇതിഹാസ താരങ്ങളാണ് സെറീന വില്യംസും റോജർ ഫെഡററും. വനിതാ ടെന്നീസിലും പുരുഷ ടെന്നീസിലും രണ്ടു വിഭാഗങ്ങളിലാണ് ഇരുവരും മത്സരിച്ചതെങ്കിലും അതുല്യമായ നേട്ടങ്ങളാണ് ഇതിനോടകം ഇതിഹാസതാരങ്ങൾ നേടിയത്. സെറീന 23 തവണ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ചൂടിപ്പോൾ റോജർ ഫെഡറർ 20 തവണയാണ് ഗ്രാൻഡ്സ്ലാം നേടിയത്. ഇരുവരും മുഖാമുഖം വരുമ്പോൾ തീർച്ചയായും മത്സരം ആവേശകരമാകും. അത്തരമൊരു  മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ടെന്നീസ് പ്രേമികൾ. ഈ വർഷം ഡിസംബർ 29 ന് ആരംഭിച്ച് അടുത്ത വർഷം ജനുവരി 5 ന് അവസാനിക്കുന്ന […]

Continue Reading

ടെന്നീസ് ലോകത്ത് സെക്സിസമുണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ സൂപ്പർതാരം നവരത്തിലോവയും

യു.എസ് ഓപ്പൺ ഫൈനലിനിടെ അമ്പറോട് കയർത്തു സംസാരിച്ച സെറീന വില്യംസിന്റെ നടപടിയെ വിമർശിച്ചും എന്നാൽ ആരോപിക്കപ്പെട്ട ലിംഗവിവേചനത്തിനെ പിന്തുണച്ചും മുൻ സൂപ്പർതാരം മാർട്ടിന നവരത്തിലോവ. 18 തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയ മുൻ താരം 1970-കളിലും ’80-കളിലും ലോകത്തെ ഒന്നാം നമ്പർ ടെന്നീസ് താരമായിരുന്നു. ലോകം മുഴുവൻ ആരാധകരുണ്ടായിരുന്ന നവരത്തിലോവയെ 2005 ൽ ‘ടെന്നീസ് മാഗസിൻ’ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമായി തിരഞ്ഞെടുത്തിരുന്നു. യു.എസ് ഓപ്പൺ ഫൈനലിന്റെ കോർട്ടിലെ സെറീനയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് […]

Continue Reading

സെറീന വില്യംസിന് ക്യാറ്റ്സ്യൂട്ട് ധരിക്കുന്നതിന് വിലക്ക്

അമേരിക്കൻ ടെന്നീസ് സൂപ്പർതാരം സെറീന വില്യംസിന് ക്യാറ്റ്സ്യൂട്ട് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രഞ്ച് ഓപ്പൺ അധികൃതർ. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ബെർണാർഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത്തരത്തിലുളള കറുത്ത വേഷം ഒട്ടും സ്വീകാര്യമല്ലെന്നായിരുന്നു ഫെഡറേഷന്റെ പ്രതികരണം. അത് ഗെയിമിനെ തരംതാഴ്ത്തുന്നതായും അവർ അവകാശപ്പെട്ടു. എന്നാൽ ക്യാറ്റ്സ്യൂട്ട് മുൻകാലങ്ങളിൽ മറ്റു താരങ്ങളും പലതവണ ഉപയോഗിച്ചിട്ടുണ്ടെന്നും സെറീന ഉപയോഗിക്കുമ്പോൾ മാത്രമെന്താണ് ഇത്ര പ്രശ്നമെന്നും ആരാധകർ ചോദിക്കുന്നുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഫ്രഞ്ച് ഓപ്പണിലാണ് പ്രസവത്തിനു ശേഷം സെറീന വില്യംസ് […]

Continue Reading

11-ാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം നദാലിന് തന്നെ

റെക്കോർഡ് നേട്ടത്തോടെ വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം നേടി സ്പെയിൻ താരം റാഫേൽ നദാൽ. ഫ്രഞ്ച് ഓപ്പണിൽ 11-ാം തവണയും മുത്തമിട്ട നദാൽ കുറിച്ചത് ഒരേ ടൈറ്റിലിൽ 11 തവണ കിരീടം നേടിയ രണ്ടാമത്തെ താരമെന്ന റെക്കോർഡാണ്. മുൻകാല ഓസ്ട്രേലിയൻ വനിതാ ടെന്നീസ് താരം മാർഗരറ്റ് കോർട്ടാണ് മുമ്പ് 11 തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടി റെക്കോർഡ് കുറിച്ചത്. തന്റെ കരിയറിലെ 17-ാം ഗ്രാൻഡ്സ്ലാം വിജയവുമാണ് ഈ നേട്ടത്തോടെ നദാലിനെ തേടിയെത്തിയത്. ലോക നാലാം നമ്പർ താരമായ […]

Continue Reading

ഞങ്ങൾ ഉടൻ രക്ഷിതാക്കളാകുമെന്ന് ഇന്ത്യൻ ടെന്നീസ് സുന്ദരി

അതിരുകളെയും വൈരങ്ങളെയും അവഗണിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് ഇന്ത്യൻ ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലികും. ഇപ്പോഴിതാ വിവാഹം കഴിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ താൻ ഗർഭിണിയാണെന്ന് സാനിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴിയാണ് സാനിയ ഈ വിവരം പുറത്തുവിട്ടത്. തന്റെ കുഞ്ഞിന് മിർസ മാലിക് എന്ന പേരാണ് നൽകുകയെന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാനിയ മിർസ, ഷോയ്ബ് മാലിക് എന്നീ പേരുകൾക്കിടയിൽ തങ്ങളുടെ […]

Continue Reading

തന്നെ ദേശവിരുദ്ധയാക്കിയ ആൾക്ക് ഇടിവെട്ട് മറുപടി നൽകി സാനിയ മിർസ

കശ്മീരിൽ 8 വയസ്സുകാരിയെ ക്ഷേത്രത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ അപലപിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിന് തന്നെ ദേശദ്രോഹിയെന്ന് വിളിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടി നൽകി ഇന്ത്യൻ ടെന്നീസ് സൂപ്പർതാരം സാനിയ മിർസ. ഇന്നലെയാണ് ന്യൂയോർക്ക് ടൈംസിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് സാനിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “ലോകത്ത് ഇത്തരമൊരു രാഷ്ട്രമായി അറിയപ്പെടാനാണോ സത്യത്തിൽ നാം ആഗ്രഹിക്കുന്നത്? ഈ നിമിഷം നമുക്ക് ജാതി-മത-ലിംഗ-വർണ ഭേദമന്യേ ആ 8 വയസ്സുകാരി കുഞ്ഞിനോടൊപ്പം ചേരാനായില്ലെങ്കിൽ നമുക്കിനി ഒന്നിന്റെയും പക്ഷം […]

Continue Reading

ഗ്ലാമറിനപ്പുറമുള്ള ‘മോഡലാണ്’ സാനിയ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൂപ്പർതാരം. കുഞ്ഞിന് പേരിടൽ വ്യത്യസ്തമാകും; തുറന്നു പറഞ്ഞ് സാനിയ മിർസ ഇന്ത്യൻ കായികലോകത്തിനു തന്നെ പുത്തനുണർവ്വ് പകർന്ന സൂപ്പർതാരമാണ് സാനിയ മിർസ. തന്റെ പതിനാറാം വയസ്സിൽ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡബിൾസ് കിരീടം ചൂടിയ സാനിയ ഇന്ത്യയിലെ എന്നല്ല മൂന്നാംലോക രാജ്യങ്ങളിലെ എല്ലാ പൊരുതുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശവും പ്രചോദനവുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. വുമൺസ് ടെന്നീസ് അസോസിയേഷന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വരെയെത്തിയ സാനിയ ഇന്ത്യൻ ടെന്നീസ് ലോകത്ത് പുതിയ കാവ്യങ്ങൾ […]

Continue Reading

പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കൂട്ടരും

സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പശ്ചിമബംഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് കോഹ്ലിയെ കുറിച്ചുള്ള പ്രബന്ധമെഴുതാനുള്ള ചോദ്യം വന്നത്. ഇന്ത്യൻ നായകനുള്ള ജനപ്രീതിയാണ് ഇത്തരമൊരു ചോദ്യം ചോദിയ്ക്കാനുള്ള കാരണം. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. രാജ്യത്തെ കുട്ടികളുടെയും യുവാക്കളുടെയും മോഡലായി മാറിയിരിയ്ക്കുകയാണ് ഇന്ത്യൻ താരം. കോഹ്ലി മാത്രമല്ല, മുമ്പും പല കായിക താരങ്ങൾ സ്കൂൾ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംനേടിയിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.   […]

Continue Reading