ഹോണററി ഡോക്ടറേറ്റ് ബിരുദം നിരസിച്ചു; ധാർമ്മികമായി ശരിയല്ലെന്ന് ഇതിഹാസതാരം

കൊൽക്കത്തയിലെ ജാദവ്പൂർ യൂണിവേഴ്സിറ്റി നൽകാൻ തീരുമാനിച്ച ഡോക്ടറേറ്റ് ബിരുദം നിരസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ആദരവ് സച്ചിൻ നിരസിച്ചതോടെ ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോമിന് ഡോക്ടറേറ്റ് നൽകാൻ ജാദവ്പൂർ യൂണിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചു. യൂണിവേഴ്സിറ്റി നൽകാൻ തീരുമാനിച്ച ഹോണററി ഡി.ലിറ്റ് സ്വീകരിക്കാൻ താൻ അർഹനല്ലെന്നും അത് ധാർമ്മികമായി ശരിയല്ലെന്നുമായിരുന്നു അധികൃതരോടുള്ള ഇതിഹാസതാരത്തിന്റെ മറുപടി. ക്രിക്കറ്റ് ലോകത്ത് ഉജ്ജ്വല വ്യക്തിത്വമുള്ള അപൂർവ്വം താരങ്ങളിലൊരാളാണ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ. യുവതാരങ്ങളെല്ലാം കണ്ടുപഠിക്കുന്നത് സച്ചിന്റെ പെരുമാറ്റവും മിതത്വമുള്ള രീതിയുമാണ്. ക്രിക്കറ്റ് […]

Continue Reading

ഖേൽ രത്ന അവാർഡിന് ഇന്ത്യൻ നായകൻ; മലയാളിതാരം ജിൻസൺ ജോൺസണ് അർജ്ജുന അവാർഡ്

ഈ വർഷത്തെ കേന്ദ്രസർക്കാരിന്റെ കായിതതാരങ്ങൾക്കുള്ള അവാർഡിനുള്ള അവസാന സാധ്യതാ പട്ടിക പുറത്തുവന്നു. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിനായി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അവസാന പട്ടികയിലുൾപ്പെടുത്തി. വെയിറ്റ് ലിഫ്റ്റിംഗിൽ ലോകചാമ്പ്യൻഷിപ്പ് നേടിയ മീരാഭായ് ചാനുവും കോഹ്ലിക്കൊപ്പം ഖേൽരത്ന പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ട്. കോഹ്ലിയെ 2016 ലും ഖേൽരത്ന അവാർഡിനായി പരിഗണിച്ചിരുന്നു. എന്നാൽ കായികമന്ത്രാലയത്തിന്റെ അവസാനഘട്ട തീരുമാനം കോഹ്ലിക്ക് അനുകൂലമായിരുന്നില്ല. അർജ്ജുന പുരസ്കാരത്തിനുള്ള സാധ്യതാ ലിസ്റ്റിൽ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണം നേടിയ മലയാളിതാരം […]

Continue Reading

ലേഡീസ് ഫസ്റ്റ്; ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണ്ണം, പുരുഷന്മാർക്ക് വെള്ളി

ജക്കാർത്തയിൽ നടന്നുവരുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽകുതിപ്പ് തുടരുന്നു. 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ വനിതകൾ സ്വർണ്ണവും പുരുഷന്മാർ വെള്ളിയും നേടി ഉജ്ജ്വല പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇതോടെ അത്ലറ്റിക്സിൽ മാത്രം ഇന്ത്യയുടെ മെഡൽനേട്ടം 19 ആയി. ഈ വർഷം ലോകറെക്കോർഡ് പ്രകടനം നടത്തിയ ഹിമദാസിന്റെ നേതൃത്വത്തിലുള്ള വനിതാ ടീമാണ് ഇന്ത്യയുടെ അഭിമാനമായത്. എം.ആർ.പൂവമ്മ, സരിത ഗെയ്ക്വാദ്, വി.കെ.വിസ്മയ എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ. മലയാളികളായ കുഞ്ഞുമുഹമ്മദും അനസും ഉൾപ്പെട്ട നാലംഗ സംഘമാണ് പുരുഷന്മാരുടെ റിലേയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പന്ത്രണ്ടാം […]

Continue Reading

സ്പോൺസർമാരുടെ പ്രിയതാരമായി സിന്ധു; ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന വനിതാതാരങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനം

അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യതയുള്ള ഫോർബ്സ് മാസികയുടെ പുതിയ പട്ടികയിലിടം നേടി ഇന്ത്യയുടെ ബാഡ്മിന്റൺ സൂപ്പർതാരം പി.വി.സിന്ധു. ലോകത്ത് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന വനിതാ അത്ലറ്റുകളുടെ പട്ടികയിൽ 7-ാം സ്ഥാനത്താണ് സിന്ധു. ഇതോടെ ലോകത്ത് ഏറ്റവും കൂടൂതൽ സമ്പാദിക്കുന്ന ബാഡ്മിന്റൺ താരമെന്ന റെക്കോർഡും സിന്ധുവിന്റെ പേരിലാണ്. ആദ്യ പത്തിലുള്ള മറ്റുള്ളവരെല്ലാം ടെന്നീസ് താരങ്ങളാണ്. അമേരിക്കൻ ടെന്നീസ് സൂപ്പർതാരം വീനസ് വില്യംസിനു  തൊട്ടുപിന്നാലെയാണ് സിന്ധു ഉള്ളത്. ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയുടെ സൂപ്പർതാരം സെറീന വില്യംസാണ്. 8.5 മില്യൺ യു.എസ് […]

Continue Reading

ഇന്ത്യൻ കായികലോകത്തെ ത്രസിപ്പിച്ചത് ഈ മരണവേഗം! ഹിമദാസിന്റെ വീഡിയോ കാണാം

ഇന്ത്യൻ കായികലോകത്തിനും പ്രത്യേകിച്ച് പൊതുവെ ഗ്ലാമർ കുറഞ്ഞ ഇന്ത്യയുടെ അത്ലറ്റിക്സ് രംഗത്തിനും വിലമതിക്കാനാകാത്ത ഊർജ്ജമാണ് കൌമാരക്കാരിയായ ഹിമദാസ് ഫിൻലാൻഡിലെ തന്റെ സ്വർണ്ണമെഡൽ നേട്ടത്തോടെ പകർന്നു കൊടുത്തത്. അണ്ടർ-20 ലോക അത്ലറ്റിക് മീറ്റിലെ 400 മീറ്റർ ഫൈനലിലെ ഹിമദാസിന്റെ ഓട്ടം ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഇന്ത്യൻ കായികാസ്വാദകർ ഈ അതിവേഗക്കാരിയുടെ വീഡിയോ വ്യാപകമായി ഷെയർ ചെയ്യുകയാണ്. (വീഡിയോ കാണാം) That run. That late surge. That moment with the flag. Now etched forever […]

Continue Reading

ആസ്സാമിലെ കൊച്ചു ഗ്രാമത്തിൽ ആൺകുട്ടികൾക്കൊപ്പം വാശിയോടെ പന്തുതട്ടിയ ഹിമ; ഹിമദാസിന്റെ കരിയറിങ്ങനെ

ചരിത്രം കുറിച്ച സ്വർണമെഡൽ നേട്ടത്തോടെ ഇന്ത്യൻ കായികലോകത്തിന് പുത്തനുണർവ്വ് സമ്മാനിച്ചിരിക്കുകയാണ് കൌമാരതാരം ഹിമദാസ്. അത്രയൊന്നും മികച്ച കുടുംബ പശ്ചാത്തലവും സാമൂഹിക പശ്ചാത്തലവുമല്ല ഹിമദാസ് ഇക്കാലമത്രയും താണ്ടിയത് എന്ന തിരിച്ചറിവ് ഇന്ത്യൻ കായികാസ്വാദകർക്ക് ഒരുപോലെ അമ്പരപ്പും അഭിമാനവുമായിരിക്കുകയാണ്. ആസ്സാമിലെ നാഗോണിലെ ഒരു സാധാരണ കുടുംബത്തിലാണ് ഹിമദാസ് പിറന്നത്. തന്റെ മാതാപിതാക്കളുടെ ആറു മക്കളിൽ ഇളയവളായ ഹിമക്ക് ചെറുപ്പം തൊട്ടേ ഫുട്ബോളിലായിരുന്നു കമ്പം. ഗ്രാമത്തിലെ സ്കൂളിലും നാട്ടിലും ആൺകുട്ടികൾക്കൊപ്പം പന്തുതട്ടി കളിച്ച ഹിമ സ്വപ്നം കണ്ടത് ഇന്ത്യൻ വനിതാ ഫുട്ബോളറുടെ ജഴ്സിയായിരുന്നു. […]

Continue Reading

ഇന്ത്യ ഒരേസ്വരത്തിൽ പറയുന്നു “അഭിമാനമാണ് ഹിമ!”

ഇന്ത്യൻ അത്ലറ്റ് ലോകത്തിന് പുതിയ പ്രതീക്ഷയും അഭിമാനവുമായി മാറിയ ഹിമയെ തേടി അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഭരണാധികാരികളും അത്ലറ്റിക്സ് ഇതിഹാസങ്ങളും മറ്റു കായികവിഭാഗങ്ങളിലെ താരങ്ങളും എല്ലാവരും ഹിമദാസെന്ന കൌമാരതാരത്തിന്റെ അവിസ്മരണീയ പ്രകടനത്തിൽ തങ്ങളുടെ സന്തോഷം അറിയിച്ചിരിക്കുകയാണ്. ആസ്സാമിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഹിമ ലോകം കീഴടക്കിയപ്പോൾ ഇന്ത്യയൊന്നാകെ അഭിമാനപൂർവ്വം ആരവം മുഴക്കുകയാണ്. ഗോൾഡ് മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ഹിമദാസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ടു മുമ്പ് […]

Continue Reading

ചരിത്രമെഴുതി ഹിമദാസ്; അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണ്ണം നേടുന്ന് ആദ്യ ഇന്ത്യൻ താരം

ഇന്ത്യൻ അത്ലറ്റിക്സിനെ ലോകത്തിനു പരിചയപ്പെടുത്തി കൌമാരതാരം ഹിമദാസ്. ഫിൻലാൻഡിൽ നടന്നു വരുന്ന അണ്ടർ-20 ലോക അത്ലറ്റിക്സ് മീറ്റിൽ 400 മീറ്റർ ഫൈനലിലാണ് റെക്കോർഡ് വേഗവുമായി ഹിമദാസ് ഇന്ത്യൻ കായികലോകത്തെ അമ്പരപ്പിച്ച് സ്വർണം നേടിയതത്. അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറി ഈ 18-കാരി. വെറും 51.46 സെക്കന്റുകൾകൊണ്ടാണ് ഹിമദാസ് 400  മീറ്റർ താണ്ടി വേഗത്തിലും റെക്കോർഡിട്ടത്. ഇതോടെ 2016 ൽ ഇന്ത്യക്കായി ജാവലിങ് ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ […]

Continue Reading

ഇന്ത്യാക്കാരോട് കളിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി

ഈയിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് ഇന്ത്യയിലെ മൂന്നിൽ രണ്ടു പേരും കായികമായി അധ്വാനിക്കാത്തവരാണ് എന്നാണ് പറയുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘പ്യൂമ’യുടെ പഠനവിഭാഗത്തിന്റെ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു ഫലം പുറത്തുവന്നത്. ശാരീരികാധ്വാനം ഇന്ത്യാക്കാരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മികച്ച അത്ലറ്റ് കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ ഇന്ത്യാക്കാരോടും പുറത്തിറങ്ങി ഏതെങ്കിലും കായിക ഇനങ്ങളിൽ കളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇത് ശാരീരികമായ […]

Continue Reading

‘നിപ്പ’യെ പേടിച്ച് ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്കില്ല; ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു

കേരളത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. ‘നിപ്പ’ വൈറസ് ബാധയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഉത്തരേന്ത്യൻ താരങ്ങൾ കേരളത്തിലേക്ക് വരാൻ ഭയപ്പെടുന്നതാണ് കാരണം. നിപ്പ വൈറസ് പരക്കാതിരിക്കാൻ സംസ്ഥാന സർക്കാരും കർശന നിയന്ത്രണങ്ങളാണ് കേരളത്തിൽ മുഴുവനും ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം 7 മുതൽ 17 വരെ തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് 61-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ‘നിപ്പ’ വൈറസിനെ പേടിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യാൻ തങ്ങൾ തയ്യാറല്ലെന്ന് ഉത്തരേന്ത്യൻ താരങ്ങൾ […]

Continue Reading