ബാലൻദ്യോർ പുരസ്കാരത്തിനായുള്ള പട്ടികയിലിടം പിടിച്ച് റയലിന്റെ മൂന്ന് താരങ്ങൾ

ഈ വർഷം അവസാനത്തിൽ പ്രഖ്യാപിക്കുന്ന ലോകഫുട്ബോളർക്കുള്ള ബാലൻദ്യോർ പുരസ്കാരത്തിനായുള്ള പട്ടികയിൽ സ്ഥാനം നേടി മൂന്ന് റയൽ മാഡ്രിഡ് താരങ്ങൾ. റയലിന്റെ ഫൊർവേർഡുകളായ കരീം ബെൻസെമ, ഗാരത് ബെയ്ൽ, ഗോൾകീപ്പർ തിബട് കോർട്ടോയിസ് എന്നീ മൂന്നു പേരെയാണ് റയൽ മാഡ്രിഡിൽ നിന്ന് പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്തതിരുന്നത്. ഫ്രാൻസ് ഫുട്ബോളിന്റെ ഫ്രഞ്ച് പബ്ലിക്കേഷനിലൂടെയാണ് ബാലൻദ്യോർ പുരസ്കാരത്തിനുള്ള 30 അംഗ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചത്. ⚽🏆 BALLON D'OR 2018 NOMINEE🇧🇪 @thibautcourtois 👏#HalaMadrid | #ballondor pic.twitter.com/hxps9lCG1T — Real Madrid […]

Continue Reading

സൂപ്പർതാരം കിളിയൻ എംബാപ്പെ ഇനി മുതൽ നമ്പർ. 7 ജഴ്സിയിൽ

റഷ്യൻ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ലോകഫുട്ബോൾ ആരാധകരുട പ്രിയതാരമായി മാറിയ ഫ്രഞ്ച് താരം കിളിയൻ എംബാപ്പെ ഇനി പുതിയ നമ്പർ ജഴ്സിയിൽ കളത്തിലിറങ്ങും. ഫ്രഞ്ച് ലീഗിലെ തന്റെ ടീമായ പി.എസ്.ജിയിലാണ് താരം നമ്പർ 7 ജഴ്സിയിൽ ഇറങ്ങുന്നത്. പുതിയ 2018-19 സീസണിൽ പുതിയതായെത്തുന്ന കിറ്റ് ഉടനെ ഔദ്യോഗികമായി പുറത്തിറക്കും. പി.എസ്.ജിയുടെ ഒട്ടേറെ മികച്ച താരങ്ങൾ അണിഞ്ഞ കുപ്പായമാണ് ഏഴാം നമ്പർ ജഴ്സി. അത് എംബാപ്പെക്ക് നൽകുന്നതാണ് ഉചിതമെന്ന് പി.എസ്.ജി മാനേജർ ലൂക്കാസ് മൌറ പറഞ്ഞു. നേരത്തെ 29-ാം നമ്പർ […]

Continue Reading

തുർക്കി പ്രസിഡന്റ് ഓസിലിനെ വിളിച്ചു; വംശീയത ഉറക്കെ വിളിച്ചുപറഞ്ഞതിന് അഭിനന്ദനം

കഴിഞ്ഞ ദിവസമാണ് ജർമനിയുടെ ആഴ്സനൽ താരം മെസ്യൂട്ട് ഓസിൽ വംശീയത ആരോപിച്ച് ജർമനിയുടെ ദേശീയടീമിൽ നിന്ന് രാജിവക്കുന്നതായി വെളിപ്പെടുത്തിയത്. ലോകത്തെ മികച്ച ടീമുകളിലൊന്നായ ജർമൻ ടീമിലും വംശീയയുണ്ടെന്ന കാര്യം ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഓസിലിന്റെ വംശീയ ആരോപണങ്ങളെ പൂർണ്ണമായി നിരാകരിക്കുകയാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ ചെയ്തത്. എന്നാൽ താരത്തെ ഒറ്റപ്പെടുത്തി വേട്ടയാടുകയാണ് ഉണ്ടായതെന്ന് ഒരുകൂട്ടം ആരാധകരും പറയുന്നു. “ജർമനി ജയിക്കുമ്പോൾ താൻ ഒരു ജർമൻകാരനാണ്, തോൽക്കുമ്പോൾ വെറുമൊരു ടർക്കിഷ് അഭയാർത്ഥിയുമാണ്” എന്ന് ഓസിൽ തുറന്നടിച്ചിരുന്നു. റഷ്യൻ […]

Continue Reading

ഫിഫ ഫുട്ബോളർ ഓഫ് ദ ഇയർ സാധ്യതാ ലിസ്റ്റിൽ നിന്ന് നെയ്മർ പുറത്ത്; പകരം ഈ ലോകകപ്പ് ഹീറോ!

ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫയുടെ അവാർഡ് നെയ്മറിനെ തേടി വരില്ലെന്ന് ഉറപ്പായി. പുരസ്കാരത്തിനായുള്ള (FIFA Footballer of the year) സാധ്യതാ ലിസ്റ്റിന്റെ ആദ്യത്തെ പത്തു പേരിൽ നെയ്മറുടെ പേരില്ല. ഇതോടെയാണ് ഇത്തവണ അവസാനഘട്ട മത്സരത്തിൽ താരം ഇല്ലെന്ന കാര്യം ഉറപ്പിച്ചത്. പകരം ഫ്രാൻസിനെ ലോകകിരീടം ചൂടിച്ച യുവതാരം കിളിയൻ എംബപ്പേയാണ് പട്ടികയിൽ സ്ഥാനമുറപ്പിച്ചത്. നെയ്മർ പുറത്തായപ്പോൾ മെസ്സിയും റൊണാൾഡോയും ഇത്തവണയും പട്ടികയിലുൾപ്പെട്ടു. ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന […]

Continue Reading

ജർമൻ ടീമിൽ വംശീയത; ടീമിനെതിരെ തുറന്നടിച്ച് ഓസിൽ, ഇനി ജർമൻ ടീമിലുണ്ടാകില്ല!

ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമൻ താരം ഓസിൽ. ടീമിൽ കടുത്ത വംശീയതയാണെന്ന് ടീമിലെ ആഴ്സനലിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിലിന്റെ വെളിപ്പെടുത്തൽ. ഡിഫൻഡിംഗ് ചാമ്പ്യന്മാരായിരുന്ന ജർമനി റഷ്യൻ ലോകകപ്പിന്റെ ആദ്യ റൌണ്ടിൽ തന്നെ നാണംകെട്ട് പുറത്തായതിനു ശേഷം ടീമിൽ പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. കോച്ചിനെതിരെയും പ്രധാന താരങ്ങൾക്കെതിരെയും പല ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ടീമിൽ കടുത്ത വംശീയതയും ഉണ്ടെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് സൂപ്പർതാരം ഓസിൽ നടത്തിയിരിക്കുന്നത്. ടീമിൽ നിലനിൽക്കുന്ന കടുത്ത വംശീയതയും തനിക്കെതിരെയുള്ള അവഗണനയും ചൂണ്ടിക്കാണിച്ചുകൊണ്ട് […]

Continue Reading

“ആ തോൽവിയ്ക്കു ശേഷം പിന്നീട് എനിക്ക് ഒരു കളിയും കാണാൻ കഴിഞ്ഞിരുന്നില്ല”- നെയ്മർ

റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ബെൽജിയത്തോട് പരാജയപ്പെട്ടതിനു ശേഷം പിന്നീടുള്ള ഒരു കളിയും തനിക്ക് കണ്ടിരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് സൂപ്പർതാരം നെയ്മർ. ഇതാദ്യമായാണ് ലോകകപ്പ് തോൽവിയെ കുറിച്ച് നെയ്മർ മനസ്സുതുറക്കുന്നത്. അർജന്റീനയും പോർച്ചുഗലും സ്പെയിനും ഉൾപ്പെടെയുള്ള വമ്പൻ ടീമുകൾ പ്രീക്വാർട്ടറിൽ തന്നെ കടപുഴകിയപ്പോൾ ബ്രസീൽ ക്വാർട്ടറിലേക്ക് കുതിച്ചത് മഞ്ഞപ്പടയുടെ ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ക്വാർട്ടറിൽ ബെൽജിയം 2-1 ന് ബ്രസീലിനെ തകർത്തു. ലോകകപ്പിലുടനീളം നെയ്മർ വാർത്തകളിൽ നിറഞ്ഞിരുന്നു. കളിമികവിനേക്കാൾ ചർച്ച ചെയ്യപ്പെട്ടത് നെയ്മറിന്റെ കളിക്കളത്തിലെ ‘കള്ളക്കളി’യായിരുന്നു. ചെറിയ […]

Continue Reading

ലോകകപ്പ് ഫൈനൽ കുട്ടികളുടെ വേർഷൻ; തരംഗമായി വീഡിയോ!

കഴിഞ്ഞ ദിവസം റഷ്യയിലെ മോസ്കോയിൽ സമാപിച്ച ഫിഫ ലോകകപ്പ് ഫൈനലിന്റെ കുട്ടികളുടെ വേർഷൻ തരംഗമായി മാറുന്നു. അന്താരാഷ്ട്ര മാധ്യമമായ RTNetwork ആണ് ലോകകപ്പ് ഫൈനലിന്റെ കുട്ടി വേർഷൻ പുറത്തുവിട്ടത്. (താഴെ വീഡിയോ കാണാം). ക്രൊയേഷ്യയെ 4-2 ന് തകർത്ത് ഫ്രാൻസ് കിരീടം നേടിയ മത്സരത്തിലെ രംഗങ്ങൾ അതേപടി പുനരാവിഷ്കരിച്ചാണ് വീഡിയോ തയ്യാറാക്കിയത്. ഓരോ ഗോളും മത്സര ത്തിൽ സംഭവിച്ചതിനു സമാനമായ രീതിയിലാണ് കുട്ടികൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഗോളായ, മാൻഡ്സുകിച്ചിന്റെ അബദ്ധത്തിൽ പിറന്ന സെൽഫ് ഗോൾ മുതൽ എംബപ്പേ ഫ്രാൻസിനായി നേേടുന്ന […]

Continue Reading

മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ക്ലബ്ബുകൾ

റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനെ റാഞ്ചാനൊരുങ്ങി വമ്പൻ ടീമുകൾ രംഗത്ത്. നിലവിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡറായ മോഡ്രിച്ചിനെ സ്വന്തമാക്കാൻ മുൻനിരയിലുള്ളത് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബുകളായ ചെൽസിയും ലിവർപൂളുമാണ്. ആറു വർഷങ്ങൾക്കു മുമ്പ് വിടപറഞ്ഞ ഇംഗ്ലീഷ് പ്രീമിയർലീഗിലേക്ക് മോഡ്രിച്ച് വീണ്ടും പോകുമോ എന്ന സംശയമാണ് എല്ലാവർക്കമുള്ളത്. ടോട്ടനം ഹോട്സ്പൂറിനു വേണ്ടി നാലു വർഷം ബൂട്ടുകെട്ടിയ താരം 2012 ലാണ് മാഡ്രിഡിലെത്തുന്നത്. അതുവരെ അധികമാരും അറിയാതിരുന്ന താരം […]

Continue Reading

ലോകകപ്പ് വേദിയിൽ കയ്യടി നേടി ക്രൊയേഷ്യൻ പ്രസിഡന്റ്; ആരെന്ന് അന്വേഷിച്ച് ആരാധകർ

ഇന്നലെ മോസ്കോയിൽ സമാപിച്ച ലോകകപ്പ് ഫൈനലിനു ശേഷം താരമായത് ക്രൊയേഷ്യൻ പ്രസിഡന്റ്. ഫൈനലിൽ പരാജയപ്പെട്ട് ഗ്രൌണ്ടിനു പുറത്തേക്ക് തിരിച്ചുവന്ന ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിനെ അമ്മയെപ്പോലെ സാന്ത്വനിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് കാണികളെയും ലോകഫുട്ബോൾ ആരാധകരെയും കയ്യിലെടുത്തു. ക്രൊയേഷ്യൻ ജഴ്സിയണിഞ്ഞായിരുന്നു മത്സരത്തിന്റെ ആരംഭം മുതൽ കോളിൻഡ ലോകകപ്പ് വേദിയിലെത്തിയത്. വമ്പന്മാരെ തോൽപിച്ച് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തെ പ്രസിഡന്റ് ഒരിക്കലും വിലകുറച്ചുകണ്ടില്ല. ഏറെ അഭിമാനത്തോടെയാണ് മോഡ്രിച്ചിനെ കോളിൻഡ ചേർത്തുപിടിച്ചത്. ഗ്രൂപ്പ് റൌണ്ട് മത്സരത്തിൽ […]

Continue Reading

എംബപ്പെക്ക് ഇതിഹാസതാരം പെലെയുടെ വമ്പൻ വരവേൽപ്പ്!

റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ക്രൊയേഷ്യയെ 4-2 ന് തകർത്ത് കിരീടമുയർത്തിയ ഫ്രാൻസിന്റെ പ്രധാനതാരം 19-കാരനായ കിലിയൻ എംബപ്പേ ആയിരുന്നു. ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു എംബപ്പേ. ഒന്നാമത്തെ റെക്കോഡുള്ളത് സാക്ഷാൽ പെലെയുടെ പേരിലും! ഇപ്പോഴിതാ സാക്ഷാൽ പെലെ തന്നെ തന്റെ റെക്കോർഡിന്റെ പിൻഗാമിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. വേൾഡ് കപ്പ് ഫൈനലിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരത്തിന് റെക്കോർഡ് ക്ലബ്ബിലേക്ക് സ്വാഗതം എന്നാണ് പെലെ തന്റെ ട്വിറ്ററിൽ കുറിച്ചത്. “ഇങ്ങനെയൊരു കമ്പനി […]

Continue Reading