ഡികോക്കിനെ മുംബൈയ്ക്ക് ഇന്ത്യൻസിന് വിറ്റ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാം സീസണിനു മുന്നോടിയായി നടക്കുന്ന താരലേലം ഡിസംബർ 16 ന് തുടങ്ങാനിരിക്കേ നിർണ്ണായക നീക്കം നടത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി തന്നെ ക്യാപ്റ്റനായ ടീം കഴിഞ്ഞ ഏതാനും സീസണുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ഈ പശ്ചാത്തലത്തിൽ ടീമിലെ പ്രധാനിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കിനെ മുംബൈ ഇന്ത്യൻസിന് വിറ്റ റോയൽ ചലഞ്ചേഴ്സിന്റെ തീരുമാനത്തെ ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അടിസ്ഥാന വിലയായ 2.8 കോടി […]

Continue Reading

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയവും പരമ്പരയും; ജയമൊരുക്കിയത് ഉമേഷ് യാദവ്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ആധികാരികമായി വിജയിച്ച ഇന്ത്യക്ക് പരമ്പര സ്വന്തം. ടെസ്റ്റിൽ രണ്ട് ദിനങ്ങൾ ബാക്കിനിൽക്കെ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തറപറ്റിച്ചത്. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 272 റൺസിനും വിജയിച്ച ടീം രണ്ടാം മത്സരവും ജയിച്ചതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. ഇന്ത്യൻ പേസർ ഉമേഷ് യാദവിന്റെ രണ്ടിന്നിങ്സിലുമുള്ള ബൌളിംഗാണ് വിജയമൊരുക്കിയത്. ആദ്യ ഇന്നിങ്സിൽ 88 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ കൊയ്ത ഉമേഷ് രണ്ടാം ഇന്നിങ്സിൽ 45 റൺസ് വഴങ്ങി നാല് വിക്കറ്റുകളെടുത്ത് കന്നി പത്ത് […]

Continue Reading

വിൻഡീസ് 127 ന് ഓളൌട്ട്; ഉമേഷ് യാദവിന് പത്ത് വിക്കറ്റ് നേട്ടം; ഇന്ത്യയ്ക്ക് 72 റൺസ് വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസ് വിജയലക്ഷ്യം. ഇന്നാരംഭിച്ച വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 46.1 ഓവറിൽ വെറും 127 റൺസിന് അവസാനിച്ചു. ഉമേഷ് യാദവിന്റെ നാലു വിക്കറ്റ് പ്രകടനവും ജഡേജയുടെ മൂന്നു വിക്കറ്റ് പ്രകടനവുമാണ് വിൻഡീസിനെ തകർത്തത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റു വീഴ്ത്തിയിരുന്ന ഉമേഷ് യാദവിന്റെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം പത്തായി. രണ്ടാം ഇന്നിങ്സിൽ 38 റൺസെടുത്ത സുനിൽ ആംബ്രിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഷായി ഹോപ് 28 റൺസെടുത്തു. ബാക്കിയുള്ളവർക്കൊന്നും […]

Continue Reading

ഇന്ത്യ 367 ന് പുറത്ത്; 56 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

ഹൈദരാബാദിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 367 റൺസിൽ അവസാനിച്ചു. രണ്ടാം ദിനമായ ഇന്നലെ 4 ന് 308 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ ഇന്ന് രാവിലത്തെ സെഷനിൽ തകർന്നടിയുകയായിരുന്നു. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചെങ്കിലും ആദ്യ സെഷനിൽ തന്നെ 59 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ നഷ്ടമായത്. മൂന്നു വിക്കറ്റു വീതമെടുത്ത വിൻഡീസ് ബൌളർമാരായ ജേസൺ ഹോൾഡറും ഷാന്നൊൺ ഗബ്രിയേലുമാണ് ഇന്ത്യയെ തകർത്തത്. മികച്ച ഫോമിൽ തകർത്തു കളിച്ച […]

Continue Reading

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറാൻ ഇർഫാൻ പത്താന്റെ ശിഷ്യൻ

മൂന്നു തവണ ഐ.പി.എൽ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ടീമിനായി കളിക്കാനാഗ്രഹിക്കാത്ത താരങ്ങളില്ല. 17-കാരനായ ജമ്മുകാശ്മീർ ക്രിക്കറ്റ് താരം രസിഖ് സലാമിനാണ് ഈ അപൂർവ്വ അവസരം ലഭിച്ചിരിക്കുന്നത്. താരമാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ സംസാരവിഷയം. കണ്ണഞ്ചിപ്പിക്കുന്ന പേസ് ബൌളിംഗാണ് രസിഖിന്റെ പ്രത്യേകത. ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാൻ കഴിവുള്ള ഈ താരം കുറഞ്ഞ മത്സരങ്ങളുടെ പിൻബലത്തിലാണ് മുംബൈ ഇന്ത്യൻസിലെത്തുന്നത്. വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനും തമിഴ്നാടിനും എതിരായ മത്സരമാണ് താരത്തെ മുംബൈ ക്യാമ്പിലെത്തിച്ചത്. മത്സരം കാണാൻ മുംബൈ […]

Continue Reading

വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഹൈദരാബാദിൽ തുടക്കം; ശർദുൾ താക്കൂർ ഇന്ത്യയുടെ 294-ാം ടെസ്റ്റ് താരം

വിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഹൈദരാബാദിൽ തുടക്കം. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ പേസർ മുഹമ്മദ് ഷാമിയില്ലാതെയാണ് അവസാന ഇലവനെ പ്രഖ്യാപിച്ചത്. പകരം ശർദുൾ താക്കൂർ ടെസ്റ്റ് അരങ്ങേറ്റം നടത്തി. ഇന്ത്യൻ കോച്ച് രവിശാസ്ത്രി ശർദുളിന് ടെസ്റ്റ് ക്യാപ് നൽകി വരവേറ്റു. ഇന്ത്യയുടെ 294-ാമത്തെ താരമാണ് ശർദുൾ താക്കൂർ. ഇന്ത്യക്കു വേണ്ടി ഇത്തവണയും ലോകേഷ് രാഹുലും പൃഥ്വിഷായും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യും. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് […]

Continue Reading

ഉസ്മാൻ ഖ്വാജയുടെ ഒറ്റയാൾപ്പോരിൽ പാകിസ്ഥാനെതിരെ സമനില നേടി ഓസ്ട്രേലിയ

ദുബായിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിൽ കഷ്ടിച്ച് രക്ഷപ്പെട്ട് ഓസ്ട്രേലിയ. ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ സെഞ്ച്വറി പ്രകടനമാണ് തോൽവിയുറപ്പിച്ച ഓസ്ട്രേലിയയെ കരകയറ്റിയത്. അഞ്ചാം ദിനത്തിൽ 3 ന് 136 എന്ന നിലയിൽ പുനരാരംഭിച്ച ഓസീസിനു വേണ്ടി ഖ്വാജ മികച്ച ഇന്നിങ്സാണ് കാഴ്ച്ചവച്ചത്. അവസാനദിനം ശേഷിക്കുന്ന എട്ടു വിക്കറ്റുകളും നേടി വിജയിക്കാമെന്ന പാകിസ്ഥാന്റെ കണക്കുകൂട്ടലുകൾ തെറ്റി. 302 പന്തിൽ 141 റൺസാണ് ഉസ്മാൻ ഖ്വാജ നേടിയത്. ട്രേവിസ് ഹെഡ് (72), ക്യാപ്റ്റൻ ടിം പെയ്ൻ (61*) എന്നിവർ ഓസീസിന് […]

Continue Reading

‘മീ റ്റൂ’ ക്യാമ്പയിനിൽ കുടുങ്ങി ശ്രീലങ്കൻ വെറ്ററൻ ക്രിക്കറ്റ് താരം ലസിത് മലിംഗയും; ആരോപണവുമായി ഇന്ത്യൻ യുവതി രംഗത്ത്

ലോകം മുഴുവൻ ആഞ്ഞടിച്ച മൂവ്മെന്റാണ് ‘മീ റ്റൂ’. സ്ത്രീകൾ തങ്ങൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സമൂഹത്തിനു മുമ്പിൽ ധൈര്യപൂർവ്വം വിളിച്ചുപറയുന്ന പുതിയ ക്യാമ്പയിനാണ് ഇത്. ആദ്യം ഹോളിവുഡും പിന്നീട് ഇങ്ങ് ഇന്ത്യൻ രാഷ്ട്രീയവും സിനിമാലോകവും ഞെട്ടിത്തരിച്ച മീ റ്റൂ ക്യാമ്പയിനിൽ ഫുട്ബോൾ ലോകത്തെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വരെ ആരോപണവിധേയനാണ്. ഇപ്പോഴിതാ ശ്രീലങ്കൻ ക്രിക്കറ്റിലെ വെറ്ററൻ താരം ലസിത് മലിംഗയും ആരോപവിധേയനായിക്കഴിഞ്ഞു. മുംബൈയിൽ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയുമായി ഒരു യുവതി രംഗത്തെത്തിയിരിക്കുന്നു. യുവതിക്കു വേണ്ടി ട്വിറ്ററിൽ സുപ്രസിദ്ധ ഇന്ത്യൻ ഗായിക […]

Continue Reading

ഭാഗ്യക്കേട് മായ്ക്കാനാകുമോ ഉമേഷിനും രാഹുലിനും? വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് നാളെ ഹൈദരാബാദ്

ഭാഗ്യക്കേടുകൊണ്ടു മാത്രം ഇന്ത്യൻ ടീമിൽ ഇടംനേടാനാകാതെ പോയ രണ്ടു പേരാണ് ഉമേഷ് യാദവും ലോകേഷ് രാഹുലും. അവസരം കിട്ടുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഇരുവർക്കും താരബാഹുല്യമുള്ള ടീം ഇന്ത്യയിൽ ഇനിയും സ്ഥിരമാകാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. പേസ് ബൌളർ ഉമേഷ് യാദവിനെ നിർഭാഗ്യവാൻ എന്നാണ് ഇന്ത്യൻ ബൌളിംഗ് കോച്ച് ഭരത് അരുൺ വിശേഷിപ്പിച്ചത്. ആ വിശേഷണത്തിന് സാധൂകരണം നൽകുന്ന കാര്യങ്ങളാണ് സമീപകാലത്ത് സംഭവിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ഇന്ത്യ വൻ മാർജിനിൽ വിജയിച്ചിരുന്നു. മത്സരത്തിൽ താരങ്ങളായത് ബാറ്റ്സ്മാന്മാരും സ്പിന്നർമാരും […]

Continue Reading

ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റത്തിനൊരുങ്ങി റിഷഭ് പന്ത്; ധോണിക്ക് ഭീഷണിയാകുമോ?

ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്കുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റിൽ അരങ്ങേറിയ യുവതാരം റിഷഭ് പന്ത്. കഴിഞ്ഞ ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനത്തിന്റെയും പിന്നീട് നടന്ന ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെയും പേരിലാണ് പന്തിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലെടുത്തത്. പന്ത് വന്നതോടെ സ്ഥാനം തെറിച്ചത് ദിനേഷ് കാർത്തിക്കിനാണ്. ആവശ്യത്തിലേറെ അവസരങ്ങൾ ലഭിച്ചിട്ടും കാർത്തിക്കിന് മികച്ച ഇന്നിങ്സ് കാഴ്ച്ചവയ്ക്കാനായില്ല. എല്ലാ പ്രകടനങ്ങളും ശരാശരിക്കും അതിനു താഴെയുമായിരുന്നു. ഇന്ന് വൈകീട്ട് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോൾ അതിലേറ്റവും പ്രതീക്ഷയുള്ളതും റിഷഭ് […]

Continue Reading