ആർത്തവം അശുദ്ധിയല്ല; ബാഴ്സലോണയുടെ പെൺപുലികൾ ഇനി ആൺകുട്ടികളോട് മത്സരിക്കും

സ്പെയിനിലെയും ഇംഗ്ലണ്ടിലെയും ഫുട്ബോൾ ടൂർണമെന്റുകളാണ് ഇങ്ങ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം. രാത്രികളിൽ ഉറക്കമിളച്ചിരുന്ന് ബാഴ്സലോണയുടെയും റയലിന്റെയും യുവന്റസിന്റെയും പി.എസ്.ജിയുടെയും കളി കാണുന്നത് കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിലെ പതിവ് കാഴ്ച്ചയാണ്. ആർത്തവം അശുദ്ധിയാണെന്ന ബോധത്തിൽ പത്തിനും അമ്പതിനും പ്രായത്തിനിടയ്ക്കുള്ള സ്ത്രീകളെ ശബരിമലയിൽ കയറ്റണോ വേണ്ടയോ എന്ന ചർച്ചയിലാണ് കേരളം. എന്നാൽ അങ്ങ് സ്പെയിനിൽ പത്ത് വയസ്സ് കഴിഞ്ഞ പെൺകുട്ടികളെ ആൺകുട്ടികളോടൊപ്പം ഗ്രൌണ്ടിലിറക്കി ഉശിരൻ കളി കാഴ്ച്ചവയ്ക്കുന്നതിനെ കുറിച്ചാണ് ആലോചന. അണ്ടർ-12 വിഭാഗം ഫുട്ബോൾ ലീഗിലാണ് ബാഴ്സലോണയുടെ പെൺകുട്ടികളുടെ […]

Continue Reading

ഡികോക്കിനെ മുംബൈയ്ക്ക് ഇന്ത്യൻസിന് വിറ്റ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാം സീസണിനു മുന്നോടിയായി നടക്കുന്ന താരലേലം ഡിസംബർ 16 ന് തുടങ്ങാനിരിക്കേ നിർണ്ണായക നീക്കം നടത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി തന്നെ ക്യാപ്റ്റനായ ടീം കഴിഞ്ഞ ഏതാനും സീസണുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. ഈ പശ്ചാത്തലത്തിൽ ടീമിലെ പ്രധാനിയായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റൺ ഡികോക്കിനെ മുംബൈ ഇന്ത്യൻസിന് വിറ്റ റോയൽ ചലഞ്ചേഴ്സിന്റെ തീരുമാനത്തെ ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. അടിസ്ഥാന വിലയായ 2.8 കോടി […]

Continue Reading

സൂപ്പർ ക്ലാസിക്കോയിൽ സൂപ്പറായി ബ്രസീൽ; അർജന്റീനയെ ഒരു ഗോളിന് തോൽപിച്ചു

ഏറെ നാളായി ലോകത്തെ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന അർജന്റീന-ബ്രസീൽ പോരാട്ടത്തിൽ മഞ്ഞപ്പടയ്ക്ക് ജയം. ഇന്നലെ രാത്രി സൌദി അറേബ്യയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് സൌഹൃദമത്സരം നടന്നത്. വിജയികളായ ബ്രസീൽ സൂപ്പർ ക്ലാസിക്കോ ട്രോഫി നേടി. ആവേശകരമായ മത്സരത്തിൽ ഇരു ടീമുകളും നല്ല പ്രകടനം കാഴ്ച്ചവച്ചെങ്കിലും ബ്രസീലാണ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. മുഴുവൻ കളിസമയത്തും ഗോൾ പിറക്കാതിരുന്ന മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിലാണ് ആവേശം വിതറിക്കൊണ്ട് ഗോൾ നേടിയത്. ബ്രസീലിന്റെ പ്രതിരോധതാരം മിറാൻഡയാണ് അവസാന […]

Continue Reading

ഇന്ത്യൻ ഫുട്ബോളിൽ കലാപം; കോച്ചിനെതിരെ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രി

ഇന്ത്യൻ ഫുട്ബോളിൽ വിവാദത്തിന് തിരികൊളുത്തി കോച്ചും താരങ്ങളും തമ്മിൽ പോര് ശക്തം. അടുത്ത വർഷം ഇന്ത്യ പങ്കെടുക്കുന്ന സുപ്രധാന ടൂർണമെന്റായ എ.എഫ്.സി ഏഷ്യാ കപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ തുടങ്ങണമെന്നിരിക്കേ പുതിയ വിവാദങ്ങൾ എന്തു ഫലം തരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കോച്ച് കോൺസ്റ്റന്റൈനെതിരെ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഒരു സംഘം കളിക്കാരുമാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കളിക്കാരുടെ മനസ്സറിയാത്ത കോച്ചാണ് കോൺസ്റ്റന്റൈൻ എന്നാണ് ഛേത്രിയും സംഘവും പറയുന്നത്. അതേസമയം ഛേത്രിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയതാണ് എതിർപ്പിനുള്ള കാരണങ്ങൾ […]

Continue Reading

ജർമനിയുടെ ശാപം തീരുന്നില്ല, നെതർലൻഡ്സിനോടും ദയനീയമായി തോറ്റു

റഷ്യൻ ലോകകപ്പിലെ ജർമനിയുടെ പുറത്താകൽ ആരും മറന്നിട്ടുണ്ടാകില്ല. താരതമ്യേന ദുർബലരായ ഏഷ്യൻ ടീമായ ദക്ഷിണകൊറിയയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റാണ് നിലിവിലെ ലോകചാമ്പ്യന്മാരെന്ന പട്ടവുമായി റഷ്യയിലെത്തിയ ജർമൻ ടീം തിരിച്ച് വിമാനം കയറിയത്. ലോകകപ്പിൽ നിന്ന് ദയനീയമായി പുറത്തായതിനെ തുടർന്ന് ടീമിൽ വലിയ കോളിളക്കമുണ്ടായി. ലോകകപ്പ് തോൽവി മറന്നു തുടങ്ങുമ്പോഴേക്കും അടുത്ത തോൽവികളും ജർമനിയെ വിഴുങ്ങുകയാണ്. ഫിഫയുടെ നാഷൻസ് ലീഗിൽ നെതർലൻഡ്സിനോട് കളിക്കാനിറങ്ങിയ ജർമനിക്ക് 3-0 ന്റെ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. കഴിഞ്ഞ ലോകകപ്പിൽ അവസരം ലഭിക്കാതിരുന്ന […]

Continue Reading

പ്രീമിയർലീഗ് സൂപ്പർതാരത്തിനെ സ്പെയിനിലേക്ക് ക്ഷണിച്ച് റയൽ ക്യാപ്റ്റൻ

ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ നായകനായും നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പുരിന്റെ താരമായും കളിക്കുന്ന സൂപ്പർതാരം ഹാരികെയിനെ സ്പാനിഷ് ഫുട്ബോളിലേക്ക് ക്ഷണിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഹാരികെയിൻ സ്പാനിഷ് ഫുട്ബോളിലേക്ക് വരണമെന്നും സ്പെയിനിൽ താരത്തിന് മികച്ച ഫുട്ബോൾ കാഴ്ച്ചവയ്ക്കാനാകുമെന്നും റാമോസ് അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച്ച ഹാരി കെയിൻ നയിക്കുന്ന ഇംഗ്ലണ്ട് നാഷൻസ് ലീഗിന്റെ ഭാഗമായി സ്പെയിനിനെതിരെ ഇറങ്ങാൻപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് റാമോസിന്റെ അഭിപ്രായപ്രകടനം. സ്പെയിൻ ദേശീയ ടീമിനെയും നയിക്കുന്നത് റാമോസ് തന്നെയാണ്. ഇന്ന് അർദ്ധരാത്രി 12.15 ന് […]

Continue Reading

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റ് ജയവും പരമ്പരയും; ജയമൊരുക്കിയത് ഉമേഷ് യാദവ്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റും ആധികാരികമായി വിജയിച്ച ഇന്ത്യക്ക് പരമ്പര സ്വന്തം. ടെസ്റ്റിൽ രണ്ട് ദിനങ്ങൾ ബാക്കിനിൽക്കെ പത്ത് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തറപറ്റിച്ചത്. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 272 റൺസിനും വിജയിച്ച ടീം രണ്ടാം മത്സരവും ജയിച്ചതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി. ഇന്ത്യൻ പേസർ ഉമേഷ് യാദവിന്റെ രണ്ടിന്നിങ്സിലുമുള്ള ബൌളിംഗാണ് വിജയമൊരുക്കിയത്. ആദ്യ ഇന്നിങ്സിൽ 88 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ കൊയ്ത ഉമേഷ് രണ്ടാം ഇന്നിങ്സിൽ 45 റൺസ് വഴങ്ങി നാല് വിക്കറ്റുകളെടുത്ത് കന്നി പത്ത് […]

Continue Reading

വിൻഡീസ് 127 ന് ഓളൌട്ട്; ഉമേഷ് യാദവിന് പത്ത് വിക്കറ്റ് നേട്ടം; ഇന്ത്യയ്ക്ക് 72 റൺസ് വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസ് വിജയലക്ഷ്യം. ഇന്നാരംഭിച്ച വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 46.1 ഓവറിൽ വെറും 127 റൺസിന് അവസാനിച്ചു. ഉമേഷ് യാദവിന്റെ നാലു വിക്കറ്റ് പ്രകടനവും ജഡേജയുടെ മൂന്നു വിക്കറ്റ് പ്രകടനവുമാണ് വിൻഡീസിനെ തകർത്തത്. ഇതോടെ ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റു വീഴ്ത്തിയിരുന്ന ഉമേഷ് യാദവിന്റെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം പത്തായി. രണ്ടാം ഇന്നിങ്സിൽ 38 റൺസെടുത്ത സുനിൽ ആംബ്രിസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഷായി ഹോപ് 28 റൺസെടുത്തു. ബാക്കിയുള്ളവർക്കൊന്നും […]

Continue Reading

ഇന്ത്യ 367 ന് പുറത്ത്; 56 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

ഹൈദരാബാദിൽ നടക്കുന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 367 റൺസിൽ അവസാനിച്ചു. രണ്ടാം ദിനമായ ഇന്നലെ 4 ന് 308 റൺസെന്ന നിലയിൽ കളിയവസാനിപ്പിച്ച ഇന്ത്യ ഇന്ന് രാവിലത്തെ സെഷനിൽ തകർന്നടിയുകയായിരുന്നു. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചെങ്കിലും ആദ്യ സെഷനിൽ തന്നെ 59 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന ആറ് വിക്കറ്റുകൾ നഷ്ടമായത്. മൂന്നു വിക്കറ്റു വീതമെടുത്ത വിൻഡീസ് ബൌളർമാരായ ജേസൺ ഹോൾഡറും ഷാന്നൊൺ ഗബ്രിയേലുമാണ് ഇന്ത്യയെ തകർത്തത്. മികച്ച ഫോമിൽ തകർത്തു കളിച്ച […]

Continue Reading

ചൈനയ്ക്കു മുമ്പിൽ പ്രതിരോധ മതിൽ തീർത്ത് ഇന്ത്യ

ചൈനക്കെതിരായ സൌഹൃദമത്സരത്തിൽ പ്രതിരോധം തീർത്ത് ഇന്ത്യ. ഗോൾരഹിത സമനിലയിലായ മത്സരത്തിൽ കരുത്തരായ ചൈനയുടെ ആക്രമണത്തെ ധൈര്യപൂർവ്വം നേരിടാൻ ബ്ലാസ്റ്റേഴ്സിന്റെകൂടി ക്യാപ്റ്റനായ സന്ദേശ് ജിങ്കനു കീഴിലിറങ്ങിയ ഇന്ത്യക്കു സാധിച്ചു. ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. ചൈനയുടെ മണ്ണിൽ വച്ച് ആദ്യമായാണ് അവർ ഇന്ത്യയെ നേരിട്ടത്. മുമ്പ് നേർക്കുനേർ വന്നപ്പോഴെല്ലാം ചൈനീസ് ആധ്യപത്യം കണ്ടപ്പോൾ സ്വന്തം നാട്ടിലെ ആദ്യ മത്സരത്തിൽ വിജയം നേടാൻ അവർക്കായില്ല. ചൈനയിലെ സുഷോവു ഒളിമ്പിക്സ് സ്പോർട്സ് സെന്റർ […]

Continue Reading