തകർപ്പൻ സെഞ്ച്വറിയുമായി നിലയുറപ്പിച്ച് ക്രിസ് വോക്സ്; ഇംഗ്ലണ്ടിന് കൂറ്റൻ ലീഡ്

Cricket News Sports

ആദ്യ ഇന്നിങ്സിൽ ഇന്ത്യ തകർന്നടിഞ്ഞപ്പോൾ തകർപ്പൻ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചിരിക്കുകയാണ് ഓൾറൌണ്ടർ ക്രിസ് വോക്സ്. ജോണി ബൈർസ്റ്റോവുമൊത്ത് 191 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വോക്സ് മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 120 റൺസുമായി പുറത്താകാതെ നിൽക്കുകയാണ്. അവസാന സെഷനിൽ ഇംഗ്ലണ്ടിന് 93 റൺസെടുത്ത ബൈർസ്റ്റോവിനെ മാത്രമാണ് നഷ്ടമായത്. കളിയവസാനിക്കുമ്പോൾ 6 ന് 357 എന്ന നിലയിലായ ഇംഗ്ലണ്ടിന് ഇപ്പോൾ 350 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണുള്ളത്.

ഇന്ത്യയെ പോലെ ഇംഗ്ലണ്ടും പേസർമാർക്കു മുമ്പിൽ തകർന്നു വീഴുന്നെന്നു തോന്നിച്ച ഘട്ടത്തിലാണ് ബൈർസ്റ്റോവും ക്രിസ് വോക്സും തകർപ്പൻ പ്രകടനം പുറത്തെടുത്തത്. 5 ന് 131 എന്ന ഘട്ടത്തിൽ ഒന്നിച്ച ഇരുവരുമായുള്ള സഖ്യം പിരിയുന്നത് 320 റൺസിലെത്തിയപ്പോഴാണ്. 191 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. ബൈർസ്റ്റോവ് 144 പന്തിൽ നിന്ന് 12 ബൌണ്ടറികളോടെയാണ് 93 റൺസെടുത്ത് പുറത്തായത്. ക്രിസ് വോക്സ് 159 പന്തുകൾ നേരിട്ട് 18 ബൌണ്ടറികൾ പായിച്ചാണ് 120 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *