ഇംഗ്ലണ്ടിന്റെ ലീഡ് 120 കടന്നു; ലോർഡ്സ് ടെസ്റ്റിൽ ആതിഥേയർ പിടിമുറുക്കുന്നു

Cricket News Sports

ലോർഡ്സിൽ നടക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ആദ്യ ദിനം മഴമൂലം തടസ്സപ്പെട്ടിരുന്നു. ഇന്നലെ ആരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ഇന്നലെ തന്നെ 107 റൺസിൽ അവസാനിച്ചിരുന്നു. ജിമ്മി ആൻഡേഴ്സന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പിനെ തകർത്തത്. ഇന്ന് രാവിലെ തങ്ങളുടെ ഒന്നാം ഇന്നിങ്സ് ആരംഭിച്ച ആതിഥേയർക്ക് ലഞ്ചിന് പിരിയുമ്പോഴേക്കും അഞ്ചു വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഒന്നാം ഇന്നിങ്സിൽ 123 റൺസിന്റെ ലീഡ് നേടാൻ ഇംഗ്ലണ്ടിനായി. ബൈർസ്റ്റോവും (62*) ക്രിസ് വോക്സുമാണ് (55*) ക്രീസിൽ.

അർദ്ധസെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബൈർസ്റ്റോവ്
(കടപ്പാട്: icc)

തുടക്കക്കാരെ പെട്ടെന്ന് പുറത്താക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷാമിയും ഇശാന്ത് ശർമയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. മുഹമ്മദ് ഷാമി മൂന്നും ഇശാന്ത് ഒന്നും വിക്കറ്റ് വീഴ്ത്തി. ഒരു ഘട്ടത്തിൽ 4 ന് 89 എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ബൈർസ്റ്റോവും ജോസ് ബട്ലറും (24) ചേർന്ന് മുന്നോട്ടു കൊണ്ടുപോയി. എന്നാൽ സ്കോർ 131 ൽ നിൽക്കെ ബട്ലറിനെ ഷാമി പുറത്താക്കി.

ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് ബൈർസ്റ്റോവും ക്രിസ് വോക്സും അർദ്ധസെഞ്ച്വറികൾ നേടി മുന്നേറുകയാണ്. ഇരുവരും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടു തീർത്തു കഴിഞ്ഞു. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഇരുവരും. കോഹ്ലിയുടെ ഫീൽഡിംഗ് തന്ത്രങ്ങളെയെല്ലാം അതിജീവിച്ചാണ് ഇരുവരും സ്കോറിംഗിന് വേഗത കൂട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *