അഞ്ചു വർഷങ്ങൾക്കു ശേഷം തിരിച്ചുവരവിനൊരുങ്ങി ബംഗ്ലാദേശ് സൂപ്പർതാരം

Cricket News Sports

മാച്ച് ഫിക്സിംഗ് വിവാദത്തിൽപെട്ട് അഞ്ചു വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് തഴയപ്പെട്ട താരമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു മുഹമ്മദ് അഷ്റാഫുൾ. ക്രിക്കറ്റിലെ ശിശുക്കളായിരുന്ന ബംഗ്ലാദേശിന് അന്താരാഷ്ട്ര രംഗത്ത് മേൽവിലാസമുണ്ടാക്കിയ താരംകൂടിയാണ് തിരിച്ചുവരവിനൊരുങ്ങുന്ന അഷ്റാഫുൾ. ഇന്ത്യക്ക് സാക്ഷാൽ സച്ചിനുണ്ടായിരുന്നെങ്കിൽ ബംഗ്ലാദേശിന് അത് അഷ്റാഫുളായിരുന്നു. ബംഗ്ലാ ക്രിക്കറ്റ് പ്രേമികൾക്ക് അത്രമേൽ പ്രിയപ്പെട്ട താരമായിരുന്നു അദ്ദേഹം.

2001ൽ ബംഗ്ലാദേശിനായി അരങ്ങേറിയ അഷ്റാഫുൾ നിരവധി മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവച്ചു. 2005 ൽ അന്നത്തെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് തകർക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത് സെഞ്ച്വറി പ്രകടനത്തോടെ കളനിറഞ്ഞ അഷ്റാഫുളായിരുന്നു. ലോകത്തെ ഏതു വമ്പന്മാരെയും തകർക്കാനുള്ള കരുത്ത് അവിടെ നിന്നുമാണ് ക്രിക്കറ്റിലെ ശിശുക്കളായിരുന്ന ബംഗ്ലാദേശിന് ലഭിച്ചത്. പിന്നീട് ഇന്ത്യയുൾപ്പെടെയുള്ള പല ടീമുകൾക്കെതിരെയും അഷ്റാഫുളിന്റെ യുവനിര വിജയങ്ങൾ നേടി തങ്ങളുടെ കരുത്ത് വിളിച്ചോതി.

2005 ൽ പോണ്ടിംഗ് നയിച്ച ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച അഷ്റാഫുളിന്റെ ആഹ്ലാദം
(ഫയൽചിത്രം)

ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനും താരത്തെ മൂന്നു വർഷത്തേക്ക് വിലക്കിയിരുന്നു. എന്നാൽ വിലക്കു കഴിഞ്ഞ് 2016 മുതൽ താരം ആഭ്യന്തര മത്സരങ്ങളിൽ കളിച്ചുവരുന്നുണ്ട്. ദേശീയടീമിനായി ഉടനെ കളത്തിലിറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് അഷ്റാഫുൾ. ദേശീയടീമിലേക്ക് തിരിച്ചുവരാനായാൽ അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാകുമെന്ന് താരം പറഞ്ഞു.

ബംഗ്ലാദേശിനായി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അഷ്റാഫുൾ 2737 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 6 സെഞ്ച്വറികളും 8 അർദ്ധസെഞ്ച്വറികളും ഉൾപ്പെടും. കൂടാതെ 177 ഏകദിനമത്സരങ്ങളിൽ നിന്നായി 3468 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ആഗസ്ത് 13 ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പ്രീമിയർലീഗിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *