ന്യൂകാസിലിനെ 2-1 ന് തോൽപിച്ച് ഹാരി കെയിന്റെ ടോട്ടനം

Football News Sports

ഇംഗ്ലീഷ് പ്രീമിയർലീഗിലെ രണ്ടാം ദിവസത്തിലെ ആദ്യ മത്സരം സ്വന്തമാക്കി ഹാരി കെയിനും കൂട്ടരും. ഇംഗ്ലണ്ടിനെ റഷ്യൻ ലോകകപ്പിന്റെ സെമിഫൈനലിലെത്തിച്ച ക്യാപ്റ്റൻ ഹാരി കെയിൻ തന്നെയാണ് പ്രീമിയർലീഗ് ക്ലബ്ബായ ടോട്ടനത്തെയും നയിക്കുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെ ടോട്ടനം തകർത്തത്. കളിയുടെ ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ മൂന്നു ഗോളുകളും വീണു.

കളിയുടെ 8-ാം മിനിറ്റിൽ തന്നെ ജാൻ വെർട്ടോംഗന്റെ ഗോളിലൂടെ ടോട്ടനം മുന്നിലെത്തി. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ ന്യൂകാസിൽ പകരംവീട്ടി. 11-ാം മിനിറ്റിൽ ജൊസേലുവാണ് ന്യൂകാസിലിനായി ഗോൾ നേടിയത്. ടോട്ടനത്തിന് മുന്നിലെത്താൻ അധികനേരം വേണ്ടിവന്നില്ല. 18-ാം മിനിറ്റിൽ ഡെലെ അലി മനോഹരമായൊരു ഹെഡ്ഡറിലൂടെ ഗോൾ നേടുകയായിരുന്നു. കളിയുടെ ആദ്യ ഇരുപത് മിനിറ്റിൽ സജീവമായ സ്കോർബോർഡ് മത്സരത്തിന്റെ അവസാനം വരെ അതുപോലെ മാറ്റമില്ലാതെ തുടർന്നു.

ടോട്ടനത്തിനായി ഗോൾ നേടുന്ന ഡെലെ അലി
(കടപ്പാട്: tottenham)

ഹാരി കെയിനു പുറമെ ഇംഗ്ലണ്ടിനു വേണ്ടി ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന യുവതാരം ഡെലെ അലി, ഡയർ എന്നിവരും ടോട്ടനത്തിനു വേണ്ടി ഇന്ന് കളത്തിലുണ്ടായിരുന്നു. ഡെലെ അലി മനോഹരമായൊരു ഗോളിലൂടെ ടോട്ടനത്തെ വിജയത്തിലെത്തിക്കുകയും ചെയ്തു. ലോകകപ്പിലും ഈ യുവതാരം ഗോൾ നേടിയിരുന്നു. പ്രീമിയർലീഗിന്റെ രണ്ടാം ദിനമായ ഇന്ന് ഇനി അഞ്ച് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *