പ്രീമിയർലീഗിന് ആരംഭം; ആദ്യമത്സരത്തിൽ പോഗ്ബയുടെ ചിറകിലേറി മാഞ്ചസ്റ്റർ യുണൈറ്റഡ്

Football News Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2018-19 സീസണിന് ഓൾഡ് ട്രാഫോർഡിൽ തുടക്കം. ആദ്യ മത്സരത്തിൽ സ്വന്തം ഗ്രൌണ്ടിൽ ലൈസസ്റ്റർ സിറ്റിയെ 2-1 ന് തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കം ആവേശകരമാക്കി. ഫ്രഞ്ച് സൂപ്പർഹീറോ പോൾ പോഗ്ബയുടെ നേതൃത്വത്തിലിറങ്ങിയ യുണൈറ്റഡ് എതിരാളികളെ നിലംപരിശാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻ പോഗ്ബയും ലൂക് ഷായുമാണ് വിജയഗോളുകൾ നേടിയത്. ലൈസസ്റ്ററിനായി ജാമി വാർഡി ഇഞ്ച്വറി ടൈമിൽ ആശ്വാസഗോൾ നേടി.

പെനാൽറ്റി കിക്കെടുക്കുന്ന പോൾ പോഗ്ബ (കടപ്പാട്: manutd.com)

കളിയാരംഭിച്ച് തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി കിക്ക് പോഗ്ബ ഗോളാക്കിമാറ്റി. ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തിൽ തന്നെ ഗോൾ നേടാനും പോഗ്ബക്കായി. ലൈസസറ്റർ താരം പെനാൽറ്റി ബോക്സിൽ വച്ച് പന്ത് കൈകൊണ്ട് തടുത്തതിനാണ് റഫറി പെനാൽറ്റി കിക്ക് വിധിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോൾ യുണൈറ്റഡ് ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ 83-ാം മിനിറ്റിൽ ലൂക് ഷാ യുണൈറ്റഡിനായി അടുത്ത ഗോളും നേടിയതോടെ ചെങ്കുപ്പായക്കാർ വിജയമുറപ്പിച്ചു. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 92-ാം മിനിറ്റിലാണ് ലൈസസ്റ്റർ തങ്ങളുടെ ആശ്വാസ ഗോൾ സ്വന്തമാക്കുന്നത്. 31-കാരനായ ജാമി വാർഡിയാണ് ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *