ഇന്ത്യ ഒരേസ്വരത്തിൽ പറയുന്നു “അഭിമാനമാണ് ഹിമ!”

Athletics News Sports

ഇന്ത്യൻ അത്ലറ്റ് ലോകത്തിന് പുതിയ പ്രതീക്ഷയും അഭിമാനവുമായി മാറിയ ഹിമയെ തേടി അഭിനന്ദന പ്രവാഹമാണ്. രാജ്യത്തെ ഭരണാധികാരികളും അത്ലറ്റിക്സ് ഇതിഹാസങ്ങളും മറ്റു കായികവിഭാഗങ്ങളിലെ താരങ്ങളും എല്ലാവരും ഹിമദാസെന്ന കൌമാരതാരത്തിന്റെ അവിസ്മരണീയ പ്രകടനത്തിൽ തങ്ങളുടെ സന്തോഷം അറിയിച്ചിരിക്കുകയാണ്. ആസ്സാമിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഹിമ ലോകം കീഴടക്കിയപ്പോൾ ഇന്ത്യയൊന്നാകെ അഭിമാനപൂർവ്വം ആരവം മുഴക്കുകയാണ്.

ഗോൾഡ് മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ഹിമദാസിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മൂന്ന് പതിറ്റാണ്ടു മുമ്പ് സിഡ്നി ഒളിമ്പിക്സിൽ മെഡൽ നേടിയ പി.ടി.ഉഷയും ഹിമ ഇന്ത്യയുടെ അഭിമാനമാണെന്ന് ട്വിറ്ററിൽ കുറിച്ചു. കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി എന്നിവരും ഹിമദാസിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റു ചെയ്തു. ഹിമ നേടിയത് കേവലം ഒരു മെഡൽ മാത്രമല്ല, ഇത് ഇന്ത്യക്കും കഴിയുമെന്ന തിരിച്ചറിവുകൂടിയാണ് എന്നാണ് സുനിൽ ഛേത്രി ട്വിറ്ററിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *