ചരിത്രമെഴുതി ഹിമദാസ്; അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണ്ണം നേടുന്ന് ആദ്യ ഇന്ത്യൻ താരം

Athletics News Sports

ഇന്ത്യൻ അത്ലറ്റിക്സിനെ ലോകത്തിനു പരിചയപ്പെടുത്തി കൌമാരതാരം ഹിമദാസ്. ഫിൻലാൻഡിൽ നടന്നു വരുന്ന അണ്ടർ-20 ലോക അത്ലറ്റിക്സ് മീറ്റിൽ 400 മീറ്റർ ഫൈനലിലാണ് റെക്കോർഡ് വേഗവുമായി ഹിമദാസ് ഇന്ത്യൻ കായികലോകത്തെ അമ്പരപ്പിച്ച് സ്വർണം നേടിയതത്. അന്താരാഷ്ട്ര അത്ലറ്റിക്സ് മീറ്റിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറി ഈ 18-കാരി.

വെറും 51.46 സെക്കന്റുകൾകൊണ്ടാണ് ഹിമദാസ് 400  മീറ്റർ താണ്ടി വേഗത്തിലും റെക്കോർഡിട്ടത്. ഇതോടെ 2016 ൽ ഇന്ത്യക്കായി ജാവലിങ് ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഹിമ. സെമിഫൈനലിലും റെക്കോർഡ് വേഗത്തിലാണ് ഹിമ തന്റെ ദൌത്യം പൂർത്തിയാക്കിയിരുന്നത്. 52.25 സെക്കന്റായിരുന്നു സെമിഫൈനലിലെ സമയം. എന്നാൽ ഫൈനലിൽ അത് 51.46 സെക്കന്റ് എന്ന റെക്കോർഡ് വേഗമായി മാറി.

നേരത്തെ ഏപ്രിലിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ വിഭാഗത്തിൽ 51.32 സെക്കന്റ് സമയം കൊണ്ട് ഹിമ ഓടിയെത്തിയിരുന്നു. എന്നാൽ അന്ന് ഫൈനലിൽ ആറാമതായാണ് ഓട്ടമവസാനിച്ചത്.

ഇന്ത്യൻ അത്ലറ്റിക്സ് രംഗത്തിന് വലിയ ഉണർവ്വേകുന്ന പ്രകടനമാണ് ഹിമദാസ് കാഴ്ച്ചവച്ചത്. റൊമാനിയയുടെ ആന്ദ്രെ മികോലസിനെയും അമേരിക്കയുടെ ടെയ്ലർ മൻസണിനെയും പിന്തള്ളിയാണ് ഒന്നാമതെത്തിയ ഹിമദാസ് സ്വർണം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *