യോ-യോ ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസൺ; വിമർശകർക്കുള്ള മറുപടി

Cricket News Sports

യോ-യോ ടെസ്റ്റിൽ വിജയിച്ച് ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ കായികക്ഷമത പരിശോധിക്കുന്ന യോ-യോ ടെസ്റ്റ് പാസ്സാകണമെന്ന് ബി.സി.സി.ഐ ചട്ടം കൊണ്ടുവന്നിരുന്നു. എന്നാൽ കഴിഞ്ഞ മാസം തുടക്കത്തിൽ സഞ്ജു ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ സെലക്ഷൻ കിട്ടി നിൽക്കുന്ന സമയത്താണ് താരം ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ സഞ്ജുവിന് ടീമിൽ നിന്നുള്ള സ്ഥാനം നഷ്ടമായി. പകരം ഇഷാൻ കിഷനെയാണ് മാനേജ്മെന്റ് ഉൾപ്പെടുത്തിയത്.

ഒരു മാസത്തെ ഇടവേളക്കു ശേഷമാണ് വിമർശകരുടെ വായടപ്പിച്ചുകൊണ്ടുള്ള സഞ്ജുവിന്റെ തിരിച്ചുവരവ്. ബംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന കായികക്ഷമതാ ടെസ്റ്റിൽ 16.1 എന്ന സ്റ്റാൻഡേർഡ് സ്കോർ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. അതേസയമയം യോ-യോ ടെസ്റ്റിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ ഈ ടെസ്റ്റ് വിജയിക്കണമെന്നത് നിർബന്ധമാണെന്ന് കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റൻ കോഹ്ലിയും അടിവരയിട്ട് പറഞ്ഞിരുന്നു. മുമ്പ് യുവരാജ്, മുഹമ്മദ് ഷമി, അമ്പാട്ടി റായ്ഡു തുടങ്ങിയ പ്രഗത്ഭരായ കളിക്കാർ പലരും യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട് ടീമിനു പുറത്തു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *