റൊണാൾഡോക്കു പിന്നാലെ മാഴ്സെലോയും റയലിൽ നിന്ന് യുവന്റസിലേക്ക് ചേക്കേറി

Football News Sports

കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ ദേശീയ ടീം ക്യാപ്റ്റനും റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കറുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബിലേക്ക് ചേക്കേറിയത്. ഇപ്പോഴിതാ മറ്റൊരു റയൽ മാഡ്രിഡ് താരമായ മാഴ്സെലോയും ടീം വിടാനുള്ള തയ്യാറെടുപ്പിലാണ്. റൊണാൾഡോയെ സ്വന്തമാക്കിയ ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ യുവന്റസ് തന്നെയാണ് മാഴ്സെലോയെയും സ്വന്തമാക്കിയിരിക്കുന്നത്.

ഈ സീസണിൽ റയൽ വിടാൻ സാധ്യത കൂടുതലാണെന്ന് മാഴ്സെലോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബെൽജിയത്തോടു തോറ്റു പുറത്തായതിനു ശേഷമാണ് ബ്രസീൽ ദേശീയതാരം കൂടിയായ മാഴ്സെലോ ക്ലബ്ബുമായി ചർച്ച നടത്തിയത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിർബന്ധപ്രകാരമാണ് താരത്തെ യുവന്റസ് റാഞ്ചിയതെന്നാണ് സൂചന. റയലിൽ റൊണാൾഡോയുടെ വിശ്വസ്തനായ കളിക്കാരനായിരുന്നു മാഴ്സെലോ.

Leave a Reply

Your email address will not be published. Required fields are marked *