“ഇംഗ്ലീഷുകാരേ ആദ്യം ഞങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ”- ക്രൊയേഷ്യൻ ക്യാപ്റ്റൻ മോഡ്രിച്ച്

FIFA World Cup 2018 Football News Sports

ഇംഗ്ലണ്ട് തങ്ങളെ വിലകുറച്ച് കണ്ടെന്ന് ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച്. അതുകൊണ്ടാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി നടന്ന ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ക്രൊയേഷ്യ 2-1 ന് തോൽപിച്ചിരുന്നു. അഞ്ചാം മിനിറ്റിൽ ട്രിപ്പിയറിന്റെ ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്.

“തോറ്റു നിന്നതിനു ശേഷമാണ് ഞങ്ങൾ വിജയം പിടിച്ചെടുത്തത്. അതുകൊണ്ട് ആദ്യം ഞങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ”- മോഡ്രിച്ച് പറഞ്ഞു. മുഴുവൻ സമയം പൂർത്തിയായപ്പോൾ 1-1 ന് സമനില പാലിക്കാനേ ഇരു ടീമുകൾക്കുമായുള്ളൂ. അതിനാൽ കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്ത് മരിയോ മാൻഡ്സുകിച്ച് നേടിയ മനോഹരമായൊരു ഗോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. പിന്നീട് മികച്ച പ്രതിരോധവും ആക്രമണവും കാഴ്ച്ചവച്ച ക്രൊയേഷ്യ ഗോളുകളൊന്നും വഴങ്ങിയില്ല.

മാൻഡ്സുകിച്ചിന്റെ ഗോളിലൂടെ പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടക്കും മുമ്പേ ക്രൊയേഷ്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. 1991 ൽ മാത്രം രൂപീകൃതമായ ക്രൊയേഷ്യ എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമാണ് അവർക്ക് ഫുട്ബോളിൽ താണ്ടാനായത്. ഫ്രാൻസ് കിരീടം നേടിയ 1998 ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമിഫൈനലിലെത്തിയിരുന്നു. ഇത്തവണത്തെ ലോകകപ്പിൽ ഒരു പടികൂടി കടന്ന് ഫൈനലിലെത്തിയപ്പോൾ എതിരാളികൾ ഫ്രാൻസ് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *