ലൂസേഴ്സ് ഫൈനലിനൊരുങ്ങി ഇംഗ്ലണ്ടും ബെൽജിയവും

FIFA World Cup 2018 Football News Sports

ലോകകപ്പ് സെമിഫൈനലിൽ നിന്ന് തോറ്റ് പുറത്തായ ഇംഗ്ലണ്ടും ബെൽജിയവും ശനിയാഴ്ച്ച ക്രെസ്തോവ്സ്കി സ്റ്റേഡിയത്തിൽ നടക്കുന്ന ലൂസേഴ്സ് ഫൈനലിനൊരുങ്ങുന്നു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ആരായിരിക്കും വിജയി എന്നതാണ് ഫൈനലിനു മുമ്പുള്ള ഈ ലോകകപ്പിലെ ഏക പ്രതീക്ഷ.

ഇരു ടീമുകൾക്കും തുല്യ സാധ്യതയാണ് വിദഗ്ധർ കാണുന്നത്. എന്നാൽ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് കാഴ്ച്ചവച്ച കളി ദയനീയമാണെന്ന അഭിപ്രായം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ക്രൊയേഷ്യയെ ശക്തരായ എതിരാളികളായി ഇംഗ്ലണ്ട് കാണാതെ പോയതാണ് കളി തോൽക്കാൻ കാരണമെന്ന് ഇംഗ്ലണ്ടിലെ പത്രമാധ്യമങ്ങളെല്ലാം ഒരേ സ്വരത്തിൽ പറയുന്നുണ്ട്.

ഫ്രാൻസിനെതിരായ സെമിഫൈനൽ മത്സരത്തിൽ ബെൽജിയം താരം റൊമേലു ലുകാകു (കടപ്പാട്: fifa.com)

ഫ്രാൻസിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ബെൽജിയം തോറ്റു പുറത്താകുന്നത്. സ്ട്രൈക്കർ ലുകാകുവിനെയും ഡിബ്രുയിനെയും സമർത്ഥയമായി തളച്ച ഫ്രഞ്ച് പ്രതിരോധനിര വിജയം പിടിച്ചെടുക്കുകയായിരുന്നു. തകർപ്പൻ ഫോമിലുള്ള ബെൽജിയത്തിന് വിജയിക്കാനായാൽ അത് അവരുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *