ഇംഗ്ലണ്ടിന് നാണക്കേടായി “ഗോയിങ് ടു ഹോം” ക്യാമ്പയിൻ

FIFA World Cup 2018 Football News Sports

ലോകകപ്പ് സെമിഫൈനലിൽ ക്രൊയേഷ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങി ഇംഗ്ലണ്ടിന് മറ്റൊരു പാര കൂടി! 28 വർഷത്തിനു ശേഷം ലോകകപ്പ് സെമിഫൈനലിലെത്തിയ ഇംഗ്ലണ്ട് ഇത്തവണ അര നൂറ്റാണ്ടിലധികമായുള്ള കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പും സാക്ഷാത്കരിക്കുമെന്നായിരുന്നു ആരാധകരുടെ കടുത്ത പ്രതീക്ഷ. എന്നാൽ ക്രൊയേഷ്യയുടെ വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടമികവിനു മുന്നിൽ ഇംഗ്ലണ്ടിന് അടിപതറി. അധികസമയത്ത് മാൻഡ്സുകിച്ച് നേടിയ തകർപ്പൻ ഗോളിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടക്കുകയായിരുന്നു.

എന്നാൽ ഇംഗ്ലണ്ടിന് നാണക്കേടായി മാറിയിരിക്കുന്നത് മറ്റൊരു സംഭവമാണ്. സെമിഫൈനലിലെത്തിയ ഇംഗ്ലണ്ടിനു മേൽ വലിയ പ്രതീക്ഷകളാണ് ആരാധകർക്കുണ്ടായിരുന്നത്. 1966 നു ശേഷം ലോകകിരീടം തങ്ങൾക്കു തന്നെയാണെന്നായിരുന്നു ഇംഗ്ലണ്ട് ആരാധകരുടെ അവകാശവാദം. അതിനായി “ഗോയിങ് ടു ഹോം” എന്ന മുദ്രാവാക്യവും ആരാധകർ മുഴക്കിയിരുന്നു. ലോകകപ്പുമായി ഞങ്ങൾ തറവാട്ടിലേക്കു പോകുന്നു എന്ന അല്പം അഹങ്കാരം കലർന്ന അവകാശവാദം പക്ഷേ ക്രൊയേഷ്യക്കു മുമ്പിൽ ചീട്ടുകൊട്ടാരം കണക്കെ തകർന്നു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *