ഫ്രാൻസിന്റെ വിജയം ഗുഹയ്ക്കുള്ളിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾക്ക് സമർപ്പിച്ച് പോൾ പോഗ്ബ

FIFA World Cup 2018 Football News Sports

ലോകകപ്പ് സെമിഫൈനലിലെ ബെൽജിയത്തിനെതിരായ വിജയം ഇന്നലെ തായ്ലന്റിനെ ഗുഹയ്ക്കുള്ളിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾക്ക് സമർപ്പിക്കുന്നതായി വെളിപ്പെടുത്തി പോൾ പോഗ്ബ. തന്റെ ഇൻസ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പോഗ്ബ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ കരുത്തരായ ബെൽജിയത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് തോൽപിച്ചത്. സാമുവൽ ഉമിതിദിയുടെ ഒരു തകർപ്പൻ ഹെഡ്ഡർ ഗോളിലാണ് ഫ്രാൻസ് മുന്നിലെത്തിയത്.

ഇൻസ്റ്റാഗ്രാമിൽ പോഗ്ബ പങ്കുവച്ച ചിത്രം

ഇന്നലെ തന്നെയാണ് തായ്ലന്റിലെ സ്കൂൾ ഫുട്ബോൾ ടീമംഗങ്ങളായ 12 കുട്ടികളും പരിശീലകരും അടങ്ങുന്ന സംഘം അകപ്പെട്ട ഗുഹയ്ക്കുള്ളിൽ നിന്ന് പുറത്തെത്തിയത്. 17 ദിവസം ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെയും പരിശീലകരെയും വൻസന്നഹങ്ങളൊരുക്കിയുള്ള രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് രക്ഷപ്പെടുത്തിയത്. ആരോഗ്യനില മോശമായ കുട്ടികൾ മെഡിക്കൽ സേവനം തേടിയിരിക്കുകയാണ്. മഴക്കാലമായതിനാൽ ഗുഹയ്ക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായതാണ് അപകടമുണ്ടാകാൻ കാരണമായത്. അതേസമയം ഗുഹയുടെ അകത്തേക്ക് കടക്കരുതെന്ന കടുത്ത നിർദേശം മറികടന്നാണ് കുട്ടികളും പരിശീലകസംഘവും പോയതെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *