സ്കോട്ട് ലാൻഡിനെിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ പാകിസ്ഥാന് 84 റൺസ് ജയം, പരമ്പര

Cricket News Sports

സ്കോട്ട് ലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ 84 റൺസിന് വിജയിച്ച പാകിസ്ഥാന് പരമ്പരനേട്ടം. ആദ്യ മത്സരം പാകിസ്ഥാൻ 48 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. പിന്തുടർന്ന സ്കോട്ട് ലാൻഡ് 14.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുക്കാന മാത്രമേ സാധിച്ചുള്ളൂ. നാല് റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉസ്മാൻ ഖാനാണ് മാൻ ഓഫ് ദി മാച്ച്.

പാകിസ്ഥാനു വേണ്ടി ഷോയ്ബ് മാലിക് 22 പന്തിൽ പുറത്താകാതെ 49 റൺസെടുത്തു. മാലിക് അഞ്ച് സിക്സറുകളും ഒരു ഫോറും പറത്തി. ഓപ്പണർമാരായ ഫഖർ സമാനും (33) അഹമ്മദ് ഷെഹ്സാദും (24) ചേർന്ന് 60 റൺസ് കൂട്ടുകെട്ടുയർത്തി. സ്കോട്ട് ലാൻഡിനു വേണ്ടി മൈക്കൽ ലീസ്ക് മൂന്നും ക്രിസ് സോൾ രണ്ടും വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട് ലാൻഡ് നിരയിൽ മക്ലിയോഡ് (23), ബെറിങ്ടൺ (20), സഫിയാൻ ഷരീഫ് (10) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. പാകിസ്ഥാന് വേണ്ടി ഉസ്മാൻ ഖാൻ രണ് ഓവറിൽ വെറും നാല് റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഫഹീം അഷ്റഫ് 2.2 ഓവറിൽ അഞ്ച് റൺസ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *