ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ്; ആദ്യ ദിനം ലഞ്ചിനു മുമ്പേ തന്നെ സെഞ്ച്വറി നേടി ശിഖർ ധവാൻ

Cricket News Sports

അഫ്ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റ് മത്സരമടങ്ങിയ പരമ്പരയിൽ ഇന്ത്യക്ക് മികച്ച തുടക്കം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഞ്ചിനു പിരിയുമ്പോൾ ഇന്ത്യ 27 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 158 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ശിഖർ ധവാൻ സെഞ്ച്വറി നേടി.

87 പന്തിൽ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ റെക്കോർഡ് നേട്ടത്തോടെയാണ് ഇന്ത്യ ഉച്ചയൂണിന് പിരിഞ്ഞത്. 47 പന്തിൽ തന്നെ ധവാൻ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം തന്നെ ലഞ്ചിന് മുമ്പ് സെഞ്ച്വറി നേടുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് ധവാൻ സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ ഓസീസിന്റെ ഡേവിഡ് വാടണർ കഴിഞ്ഞ വർഷം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അന്ന് മൂന്നു പതിറ്റാണ്ട് മുമ്പുള്ള റെക്കോർഡിനൊപ്പമാണ് വാർണർ എത്തിയത്.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ടീമിന് പക്ഷേ ആദ്യ ദിനം നിരാശപ്പെടേണ്ടി വന്നു. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതുള്ള കരുത്തരായ ഇന്ത്യയെ പെട്ടെന്ന് വീഴ്ത്താമെന്ന മോഹം അഫ്ഗാൻ ബൌളർമാർക്ക് നഷ്ടമായി. ഓപ്പണർമാരായ ശിഖർ ധവാനും (104*) മുരളി വിജയും (41*) മികച്ച പ്രകടനം നടത്തുന്ന പശ്ചാത്തലത്തിൽ മറ്റു വൻ ബാറ്റിംഗ് നിരയും കളിക്കാനുണ്ടെന്നത് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടാൻ സാഹചര്യമൊരുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *