റൊണാൾഡോയെ കരുതിരിക്കാൻ സ്പെയിനിനോട് ഇനിയേസ്റ്റ

FIFA World Cup 2018 Football News Sports

ലോകകപ്പിൽ കളിക്കുന്ന പോർച്ചുഗലിന്റെ റൊണാൾഡോയെ കരുതിയിരിക്കാൻ സ്പാനിഷ് താരം ഇനിയേസ്റ്റ. ലോകകപ്പിന്റെ രണ്ടാം ദിനമായ നാളെ സ്പെയിൻ പോർച്ചുഗലുമായി ഏറ്റുമുട്ടും. ഈ പശ്ചാത്തലത്തിൽ സ്വന്തം ടീമായ സ്പെയിനിനോടാണ് ഇനിയേസ്റ്റയുടെ ഈ മുന്നറിയിപ്പ്. ഗ്രൂപ്പ് ബിയിലെ പ്രഗത്ഭരായ രണ്ട് ടീമുകളാണ് സ്പെയിനും പോർച്ചുഗലും.

സ്പാനിഷ് ലീഗിൽ ചിരവൈരികളായ റയൽ മാഡ്രിഡിലും ബാഴ്സലോണയിലുമായാണ് റൊണാൾഡോയും ഇനിയേസ്റ്റയും ഇതിനു മുമ്പ് അണിനിരന്നത്. റൊണാൾഡോയെയും മാഡ്രിഡിനെയും നിരവധി തവണ മുഖാമുഖം നേരിട്ടതിന്റെ അനുഭവം മുൻ ബാഴ്സലോണ താരമായിരുന്ന ഇനിയേസ്റ്റക്കുണ്ട്. ഇക്കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലാണ് ഇനിയേസ്റ്റ ദീർഘനാളത്തെ ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

അഞ്ച് തവണ ബാലൻദിയോർ പുരസ്കാരം ലഭിച്ച റൊണാൾഡോയെ എതിരിടുന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് സ്പെയിൻ ക്യാപ്റ്റൻ കൂടിയായ ഇനിയേസ്റ്റ പറയുന്നത്. “പോർച്ചുഗലിനെ ഒറ്റക്ക് മുന്നോട്ടു നയിക്കാനുള്ള ശേഷി തീർച്ചയായും റൊണാൾഡോക്ക് ഉണ്ട്. യൂറോ കപ്പിൽ അത് കണ്ടതാണ്”- അദ്ദേഹം പറഞ്ഞു. നിലവിൽ പോർച്ചുഗലാണ് യൂറോ കപ്പ് ജേതാക്കൾ. 2016 ഫ്രാൻസിൽ വച്ചു നടന്ന യൂറോ കപ്പ് ഫൈനലിൽ ആതിഥേയരെ 1-0 ന് തകർത്ത് പോർച്ചുഗൽ കിരീടം നേടിയത് റൊണാൾഡോയുടെ നായകത്വത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *