സ്കോട്ട് ലാൻഡിനെതിരെ പാകിസ്ഥാന് 51 റൺസ് ജയം

Cricket News Sports

സ്കോട്ട് ലാൻഡിനെതിരായ ട്വന്റിട്വന്റി മത്സരത്തിൽ പാകിസ്ഥാന് 51 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട് ലാൻഡിന്റെ പോരാട്ടം 6ന് 153 എന്ന സ്കോറിൽ അവസാനിപ്പിക്കേണ്ടിവന്നു. പാക് ബൌളർമാരുടെ അച്ചടക്കമുള്ള ബൌളിംഗാണ് സ്കോട്ട് ലാൻഡിനെ ഒതുക്കിയത്.

പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദും (89) ഷോയ്ബ് മാലികും (53) നേടിയ അർദ്ധസെഞ്ച്വറികളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മുൻനിര ബാറ്റ്സ്മാന്മാർ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചപ്പോൾ ഇരു താരങ്ങളുടെയും പ്രകടനങ്ങൾ നിർണായകമായി. സർഫ്രാസ് അഹമ്മദ് 49 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും പത്ത് ഫോറുകളുമാണ് നേടിയത്. മാലിക് 27 പന്തിൽ നിന്നും അഞ്ച് കൂറ്റൻ സിക്സറുകളുടെ സഹായത്തോടെയാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്. സ്കോട്ട് ലാൻഡിനു വേണ്ടി അലസ്ഡൈർ ഇവാൻസ് മൂന്നു വിക്കറ്റുകളെടുത്തു.

പുറത്താകാതെ 89 റൺസ് നേടിയ പാക് ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്
(കടപ്പാട്: icc)

മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്കു വേണ്ടി ഓപ്പണർമാരായ കൈൽ കോട്സറും (31) ജോർജ് മൺസേയും (24) 52 റൺസിന്റെ കൂട്ടുകെട്ടു തീർത്തു. എന്നാൽ പാക് ബൌളർ ശദാബ് ഖാൻ തുടരെ രണ്ട് വിക്കറ്റുകളെടുത്തത് ആതിഥേയരെ പ്രതിസന്ധിയിലാക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഡൈലൻ ബഡ്ജും (24) മൈക്കൽ ലീസ്കും (36) ചേർന്ന് തിരിച്ചുവരുവിനൊരുങ്ങിയെങ്കിലും പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനായില്ല. പാകിസ്ഥാനു വേണ്ടി ശദാബ് ഖനും ഹസ്സൻ അലിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.

കഴിഞ്ഞ ദിവസം കരുത്തരായ ഇംഗ്ലണ്ടിനെ ഏകദിന മത്സരത്തിൽ തറപറ്റിച്ച് സ്കോട്ട് ലാൻഡ് ഞെട്ടിച്ചിരുന്നു. ആദ്യം ബാറ്റു ചെയ് മക്ലിയോഡിന്റെ സെഞ്ച്വറി മികവിൽ കൂറ്റൻ സ്കോർ സ്വന്താക്കിയ സ്കോട്ട് ലാൻഡ് എതിരാളികളായ ഇംഗ്ലണ്ടിനെ ആറു റൺസകലെ എറിഞ്ഞു വീഴ്ത്തി. എന്നാൽ ഇംഗ്ലണ്ടിനെതിരെ പുലർത്തിയ മികവ് പാകിസ്ഥാനെതിരെ തുടരാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *